പേരാവൂർ: പേരാവൂർ റസിഡൻസ് അസോസിയേഷൻ കുടുംബ സംഗമവും ലഹരിക്കെതിരെ ബോധവത്കരണവും റോബിൻസ് ഹാളിൽ നടന്നു.വാർഡ് മെമ്പർ റജീന സിറാജ് ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് എം. ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു.എക്സൈസ് സിവിൽ ഓഫീസർ പി. എസ്....
പേരാവൂർ : കിസാൻസഭ മണ്ഡലം കമ്മിറ്റി മണത്തണയിൽ പ്രതിഷേധ കൂട്ടായ്മ നടത്തി.കേന്ദ്ര സർക്കാറിന്റെ കർഷക ദ്രോഹ നയങ്ങൾക്കെതിരെയും കർഷക ക്ഷേമ പദ്ധതികൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുമാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. സി.പി.ഐ മണ്ഡലം സെക്രട്ടറി സി.കെ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു....
പെരുന്തോടി: വേക്കളം എ.യു.പി സ്കൂളിൽ മാതൃഭാഷാ ദിനാചരണവും ലഹരിവിരുദ്ധ മനുഷ്യച്ചങ്ങലയും തീർത്തു.കുട്ടികളും അധ്യാപകരും പി.ടി.എഅംഗങ്ങളും മനുഷ്യച്ചങ്ങലയിൽ കണ്ണികളായി.പെരുന്തോടി,നിടുംപൊയിൽ ടൗൺ എന്നിവിടങ്ങളിൽ ലഹരി വിരുദ്ധ ലഘുനാടകവും അവതരിപ്പിച്ചു.പ്രഥമധ്യാപകൻ കെ.പി.രാജീവൻ,അധ്യാപകരായ ജീജോ.കെ.ആന്റണി,കെ.ആശ്രീത്,എ.ഇ.ശ്രീജീത്,പി. ടി.എ. പ്രസിഡന്റ് കെ.എ. ബഷീർ,മദർ പി.ടി.എ...
പേരാവൂർ : സ്കൂൾ അധ്യാപകൻ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയതായി പരാതി.കൗൺസിലിംഗിനിടെ അധ്യാപികയോട് ഒന്നിലധികം വിദ്യാർത്ഥിനികൾ കാര്യങ്ങൾ വെളിപ്പെടുത്തിയത്തോടെയാണ് സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകിയത്.അധ്യാപക സംഘടനയുടെ സംസ്ഥാന നേതാവാണ് ആരോപണ വിധേയനായ അധ്യാപകൻ.അധ്യാപകനെ പോക്സോ ചുമത്തി...
പേരാവൂർ: തിരുവോണപ്പുറം എൻ .എസ് .എസ് കരയോഗം പാതക ദിനമാചരിച്ചു. കരയോഗം പ്രസിഡന്റ് വി. രഘുനാഥൻ പതാകയുയർത്തി.സെക്രട്ടറി കെ.സോമസുന്ദരൻ പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. തലശ്ശേരി താലൂക്ക് യൂണിയൻ അംഗം എം. ഭാസ്കരൻ അധ്യക്ഷത വഹിച്ചു.കെ.ബാലകൃഷ്ണൻ,എ.സി....
പേരാവൂർ:വിശ്വകർമ സൊസൈറ്റി പേരാവൂർ ശാഖ വാർഷിക പൊതുയോഗം സംസ്ഥാന കൗൺസിലർ എൻ.പി.പ്രമോദ് ഉദ്ഘാടനം ചെയ്തു.ഇ.ബി.ഷിബിലാൽ അധ്യക്ഷത വഹിച്ചു.താലൂക്ക് പ്രസിഡന്റ് എം.കെ.മണി,താലൂക്ക് സെക്രട്ടറി സുനിൽ കുമാർ,എൻ.പി.സുധാകരൻ,കെ.പി.ശ്രീധരൻ,പി.ആർ.ജയൻ,കെ.പി.ബൈജു,സി.മനോഹരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ:ഇ.ബി.ഷിനോജ്(പ്രസി.),സുഷമ സന്തോഷ്(സെക്ര.),കെ.കെ.പ്രദീപൻ)ഖജാ.).
മുരിങ്ങോടി: ബൂത്ത് കമ്മിറ്റി മുരിങ്ങോടിയിൽ നടത്തിയ ഇന്ദിരാഗാന്ധി ദിനാചരണം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് ചാലാറത്ത് ഉദ്ഘാടനം ചെയ്തു.എസ്.കെ.ഇസ്മയിൽ,കെ.കെ.വിജയൻ,കെ.സാജർ,പി.പി.അലി,ഫൈനാസ്,പി.വി.അരവിന്ദൻ,സി.റഫീഖ്,കെ.കെ.രാമചന്ദ്രൻ,കെ.ബാലൻ എന്നിവർ സംസാരിച്ചു.
പേരാവൂർ: സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മൗനജാഥയും സർവ കക്ഷി അനുശോചനവും നടത്തി. ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു.ബൈജു വർഗീസ്,സുരേഷ് ചാലാറത്ത്,കെ പ്രഭാകരൻ,ഷിജിത്ത് വായന്നൂർ,കെ.സി.വിജയൻ,കൂട്ട ജയപ്രകാശ്,ജോർജ് മാത്യു,സിബി കണ്ണീറ്റുകണ്ടം,എ.കെ. ഇബ്രാഹിം,കെ. കെ....
കണിച്ചാർ: നിയുക്ത ശബരിമല മേൽശാന്തി കൊട്ടാരം ഇല്ലം ജയരാമൻ നമ്പൂതിരിപ്പാടിന് മലയോരത്തെ വിവിധ ക്ഷേത്രങ്ങളിൽ വ്യാഴാഴ്ച സ്വീകരണം നൽകും.ചാണപ്പാറ ദേവീ ക്ഷേത്രം,അത്തിക്കണ്ടം ഭഗവതി ക്ഷേത്രം,പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിൽ രാവിലെ 11 നും 11.30നുമിടയിലാണ് സ്വീകരണമൊരുക്കുക.
പേരാവൂർ:പഞ്ചായത്തിലെ ടൗണുകളിൽ പാർക്കിങ്ങിന് സ്ഥലവും സ്റ്റാൻഡ് നമ്പറും കാല താമസമില്ലാതെ അനുവദിക്കണമെന്ന് ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ(സി.ഐ.ടി.യു) പേരാവൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ കോർഡിനേഷൻ ജില്ലാ പ്രസിഡന്റ് എം. സി.ഹരിദാസൻ ഉദ്ഘാടനം ചെയ്തു.കെ.മനോജ് അധ്യക്ഷത...