പേരാവൂർ: പഞ്ചായത്ത് പരിധിയിൽ മൂന്ന് പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.മൂന്നോളം പേർ നിരീക്ഷണത്തിലുമുണ്ടെന്ന് ആരോഗ്യവകുപ്പധികൃതർ അറിയിച്ചു.കോവിഡ് പടരുന്ന സാഹചര്യത്തിൽ മാസ്ക്,സാനിറ്റൈസർ,സാമൂഹിക അകലം തുടങ്ങിയവ നിർബന്ധമായും പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഇൻസ്പെക്ടർ കെ.മോഹനൻ അഭ്യർഥിച്ചു.
പേരാവൂർ: ഇരിട്ടി റോഡിൽ തീപ്പിടിച്ച് കത്തിനശിച്ച മൊബൈൽ പാർക്ക് ഷോറൂം നവീകരിച്ച് വീണ്ടും പ്രവർത്തനം തുടങ്ങി.വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി പി.പുരുഷോത്തമൻ, യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ സെക്രട്ടറി ബേബി പാറക്കൽ, വ്യാപാരി വ്യവസായി സമിതി...
പേരാവൂര്‍: വിഷുത്തലേന്ന് കുനിത്തലയില്‍ പടക്ക വില്പന ശാലക്ക് സമീപമുണ്ടായ മര്‍ദ്ദനവുമായി ബന്ധപ്പെട്ട് നാലുപേര്‍ക്കെതിരെ പേരാവൂര്‍ പോലീസ് കേസെടുത്തു.കുനിത്തലമുക്ക് സ്വദേശി കെ.പി.പ്രണവിനെ(23) മര്‍ദ്ദിച്ച കേസില്‍ കുനിത്തല സ്വദേശികളായ ദിബിന്,അഖിലേഷ്,അഭിനേഷ്,കെ.ജിഷ്ണു എന്നിവര്‍ക്കെതിരെയാണ് വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.പടക്കം വാങ്ങാനെത്തിയ...
പേരാവൂർ: കഴിഞ്ഞ കാൽ നൂറ്റാണ്ടായി പേരാവൂരിലെ ജുമാ മസ്ജിദിൽ നോമ്പ് കഞ്ഞി വിതരണം ചെയ്യുന്നത് മിനിക്കൽ മൂസ എന്ന മൂസക്കയാണ്.പള്ളി പരിപാലനവും മറ്റുമായി കഴിയുന്ന മൂസക്ക 25 വർഷങ്ങളായി റമദാനിൽ മുടക്കമില്ലാതെ കഞ്ഞിയുണ്ടാക്കി വിശ്വാസികൾക്ക് വിതരണം...
പേരാവൂർ: തെരു വൈരീഘാതക ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം ഏപ്രിൽ 24,25,26 (തിങ്കൾ,ചൊവ്വ,ബുധൻ) തീയതികളിൽ നടക്കും. തിങ്കളാഴ്ച രാവിലെ ആറിന് ഗണപതിഹവനം,വൈകിട്ട് ആറിന് കലവറനിറക്കൽ ഘോഷയാത്ര,ഒൻപത് മണി മുതൽ അമ്മമാരുടെ വിവിധ കലാപരിപാടികൾ. ചൊവ്വാഴ്ച വൈകിട്ട്...
പേരാവൂർ: 1981ൽ പാർട്ടി സമ്മേളനത്തിനിടെ ഇരിട്ടി പുഴയിൽ കുളിക്കാനിറങ്ങി അപകടത്തിൽ മരിച്ച കുനിത്തലയിലെ എ.ശ്രീധരന്റെ ഓർമ്മക്ക് നിർമിച്ച മന്ദിരം നാടിന് സമർപ്പിച്ചു . സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ മന്ദിരം ഉദ്ഘാടനം ചെയ്തു.പേരാവൂർ...
പേരാവൂർ: റോബിൻസ് ഹോട്ടലിന് സമീപം കിക്ക്സ് ഷൂക്കട പ്രവർത്തനം തുടങ്ങി.പേരാവൂർ പഞ്ചായത്ത് മുൻ മെമ്പർ യു. വി.അബ്ദുള്ള ഹാജി ഉദ്ഘാടനം ചെയ്തു.വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ മേഖലാ പ്രസിഡന്റ് എസ്.ബഷീർ, വ്യാപാരി വ്യവസായി സമിതി...
പേരാവൂർ: പേരാവൂരിലെ വ്യാപാരിയായിരുന്ന അന്തരിച്ച പടിക്കൽ ബാബുവിന്റെ ദീപ്തസ്മരണകൾ പ്രാർഥനാനിർഭരമാക്കി ഇഫ്താർ സദസ്.ബാബുവിന്റെ മകൻ എം.രജീഷാണ് പേരാവൂർ പുതുശേരി അബുഖാലിദ് മസ്ജിദിൽ ഇഫ്താദ് സദസ് സംഘടിപ്പിച്ചത്. മഹല്ല് പ്രസിഡന്റ് യു.വി.റഹീം,സെക്രട്ടറി എ.കെ.ഇബ്രാഹിം, ട്രഷറർ പൂക്കോത്ത് അബൂബക്കർ,...
പെരുമ്പുന്നയില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. കാറിലുണ്ടായിരുന്നവര്‍ക്ക് നിസാര പരിക്കേറ്റു.ഇന്ന് 3.30 യോടെ ആയിരുന്നു അപകടം.
കൊളക്കാട്: കൊളക്കാട് യു.പി.സ്കൂളിനു സമീപം മാരുതി കാറും ഓമ്നിവാനും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്.തിരുനെല്ലിയിൽ നിന്നും പേരാവൂരിലേക്ക് വരികയായിരുന്ന കാറും എതിർദിശയിലേക്ക് പോവുകയായിരുന്ന ഓമ്നിയും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ പേരാവൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം.