പേരാവൂർ: ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ഗുരുധർമ പ്രചരണ സഭ (ജി.ഡി.പി.എസ്) പേരാവൂർ മണ്ഡലം കമ്മിറ്റി ഉദ്ഘാടനം ഞായറാഴ്ച നടക്കും. കേന്ദ്ര ഉപദേശക സമിതി ചെയർമാൻ പി.എം. മധു ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം അംബികാനന്ദ...
മട്ടന്നൂർ : മട്ടന്നൂർ-ഇരിക്കൂർ റോഡിൽ നായിക്കാലിപ്പാലം മുതലുള്ള 600 മീറ്റർ ഭാഗത്ത് ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ വാഹന ഗതാഗതം പൂർണമായും നിരോധിച്ചു. ഈ ഭാഗത്ത് മണ്ണിടിച്ചിൽ മൂലം അപകട സാധ്യത നേരിടുന്ന സാഹചര്യത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്. മട്ടന്നൂരിൽ...
തലശ്ശേരി : വിവിധ ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെ തലശ്ശേരി മലബാർ കാൻസർ സെന്ററിൽ (പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ്സ് ആൻഡ് റിസേർച്) നടത്തുന്ന വിവിധ താത്കാലിക ഗവേഷണ പ്രോജക്ടുകളിലേക്ക് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നു. ക്ലിനിക്കൽ...
ഇരിട്ടി : അടുത്ത കൂട്ടുകാരാണ് അവന്തികയും അക്ഷരയും. നാടൻപാട്ടിന്റെ ഈണങ്ങളിലും ഇഴപിരിയാറില്ല ഇവരുടെ സ്വരങ്ങൾ. ഗോത്രചാരുതയുള്ള പാട്ടുകൾ പാടി സമൂഹമാധ്യമങ്ങളിൽ ഹിറ്റാണ് കൊച്ചുമിടുക്കികൾ. ഫേസ് ബുക്കിലും ഇൻസ്റ്റയിലടക്കം 7, 84,000 ഫോളോവേഴ്സ് ഇവർക്കുണ്ട്. യുട്യൂബിൽനിന്നും നാടൻ പാട്ടുകൾ...
പേരാവൂർ: മണ്ഡലം കമ്മിറ്റി നടത്തിയ അനുസ്മരണം സുധീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു. അഡ്വ: ഷഫീർ ചെക്ക്യാട്ട് അധ്യക്ഷത വഹിച്ചു. മനോജ് താഴെപ്പുര, പി. അബൂബക്കർ, ജൂബിലി ചാക്കോ, സുരേഷ് ചാലാറത്ത്, പൊയിൽ മുഹമ്മദ്, ജോസ് ആന്റണി,...
കോളയാട്: പറക്കാട് ട്രൈബൽ സെറ്റിൽമെന്റിൽ വ്യാഴാഴ്ച പുലർച്ചെയെത്തിയ കാട്ടാനക്കൂട്ടം കൃഷിയിടങ്ങൾ വ്യാപകമായി നശിപ്പിച്ചു. എടാൻ കുമ്പ, റീന, വി.കെ. ചന്തു, വി.കെ. രവി, പി.സി. ഭാസ്കരൻ, വി.സി. വിജയൻ, ടി.സി. വിനോദ്, പി.കെ. ചന്തു, പി.സി....
കേളകം: അടക്കാത്തോട് ചാപ്പത്തോട്ടിൽ പ്ലാസ്റ്റിക് മാലിന്യം ഒഴുക്കിയ വെള്ളാറയിൽ മുഹമ്മദ് സാലിക്കെതിരെ കേളകം പഞ്ചായത്ത് 10000 രൂപ പിഴ ചുമത്തി. ഇയാൾ ചാക്കുകളിൽ മാലിന്യം നിക്ഷേപിക്കുന്നത് ശ്രദ്ധയിൽ പെട്ട ഇ.ആർ.ടി അംഗം വാട്സാപ്പിൽ പോസ്റ്റ് ചെയ്ത...
പേരാവൂർ: ഈരായിക്കൊല്ലി ജ്ഞാനോദയ വായനശാല വി.എ.രാജൻ അനുസ്മരണവും വായന പക്ഷാചരണ സമാപനവും നടത്തി.കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി ഉദ്ഘാടനവും ഫോട്ടോ അനാഛാദനവും നിർവഹിച്ചു. വാർഡ് മെമ്പർ സിനിജ സജീവൻ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ...
പേരാവൂർ: കനത്ത മഴയിൽ ഈരായിക്കൊല്ലിയിലെ കടമേരി ബിജുവിൻ്റെ വീട്ടുകിണർ ഇടിഞ്ഞ് താണു. 19 കോൽ ആഴമുള്ള കിണറിൻ്റെ ആൾമറയടക്കം തകർന്നു. വ്യാഴാഴ്ച മൂന്ന് മണിയോടെയാണ് സംഭവം.
തലശ്ശേരി: പൈതൃക നഗരത്തിന്റെ മുഖമായി മാറിയ പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ക്ലോക്ക് ടവർ നാശോൻമുഖമായി.നഗരസഭയുടെ നൂറ്റി അമ്പതാമത് വാർഷികാഘോഷങ്ങളോടനുബന്ധിച്ച് ഐ.എം.എ സമ്മാനിച്ചതാണ് ഈ കൂറ്റൻ ക്ലോക്ക് ടവർ. വർഷങ്ങളായി യാതൊരു അറ്റകുറ്റപ്പണികളും നടത്താത്തതിനെ തുടർന്നാണ്...