പേരാവൂർ: വൈ.എം.സി.എ ഇരിട്ടി സബ് റീജിയൻ ഭാരവാഹികളുടെ സ്ഥാനാരോഹണം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സബ് റീജിയൻ ചെയർമാൻ ജെസ്റ്റിൻ കൊട്ടുകാപ്പള്ളി അധ്യക്ഷത വഹിച്ചു. റീജിയണൽ ചെയർമാൻ ജോസ് നെറ്റിക്കാടൻ മുഖ്യാതിഥിയായി. മാനുവൽ കുറിച്ചിത്താനം...
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം വഴി ഹജ്ജിന് പോകുന്നവർക്ക് വിപുലമായ സംവിധാനം ഒരുക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി വെളിപ്പെടുത്തി. മട്ടന്നൂർ ഗവ. യു.പി സ്കൂളിൽ ഹജ്ജ് ക്യാമ്പ് സംഘാടക സമിതി രൂപീകരണ...
തലശ്ശേരി: യാത്രക്കാരില്ലാത്തതിനാല്‍ കെ.എസ്.ആര്.ടി.സി.യുടെ ഡബിള്‍ഡക്കര്‍ ബസ് ഓട്ടം നിര്‍ത്തി. ഫെബ്രുവരിയിലാണ് തിരുവനന്തപുരത്തു നിന്ന് ബസ് തലശ്ശേരിയിലെത്തിച്ചത്. ഫെബ്രുവരി 22-ന് മന്ത്രി കെ.ബി.ഗണേഷ്കുമാറും സ്പീക്കര്‍ എ.എന്‍.ഷംസീറും യാത്ര ചെയ്താണ് ഉദ്ഘാടനം ചെയ്തത്. ഇതിനുശേഷം മാര്‍ച്ച് ആദ്യവാരം തലശ്ശേരി...
പേരാവൂർ: കെ.കെ.ഗ്രൂപ്പിന്റെ പേരാവൂരിലുള്ള ഹോട്ടൽ രാജധാനിയിൽ ലൈവ് കിച്ചണും പാർസൽ കൗണ്ടറും പ്രവർത്തനം തുടങ്ങി. കെ.കെ.ഗ്രൂപ്പ് എം.ഡി കെ.കെ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. രാജധാനി ഹോട്ടൽ മാനേജർ കുരുവിള, കെ.കെ.ബിൽഡേഴ്സ് സ്റ്റാഫ് കെ.ലക്ഷ്മണൻ,ഫെഡറൽ ബാങ്ക് സീനിയർ മാനേജർ...
കോളയാട്: പഞ്ചായത്ത് പരിധിയിൽ സ്വകാര്യ സ്ഥലത്ത് അപകടാവസ്ഥയിലുള്ള മരങ്ങൾ ഉടമകളുടെ ഉത്തരവാദിത്വത്തിൽ മുറിച്ചു മാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അല്ലാത്തപക്ഷം ഇത്തരം മരങ്ങൾകൊണ്ടുണ്ടാകുന്ന അപകടങ്ങൾക്ക് സ്ഥലമുടമ ഉത്തരവാദിയായിരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.
പേരാവൂർ : എസ്.എസ്.എൽ.സി പരീക്ഷയിൽ പേരാവൂർ, മണത്തണ, കോളയാട് ഹൈസ്കൂളുകൾക്ക് 100 ശതമാനം വിജയം. പേരാവൂർ സെയ്ന്റ് ജോസഫ്സ് എച്ച്.എസിൽ പരീക്ഷയെഴുതിയ 321 വിദ്യാർഥികളിൽ 61 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. കോളയാട്...
മട്ടന്നൂർ: പരിയാരം മഖാം ഉറൂസും മതപ്രഭാഷണവും പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പരിയാരം ഇൽഫത്തുൽ ഇസ്ലാംസഭ പ്രസിഡന്റ് എം.കെ. മുഹമ്മദ് പതാക ഉയർത്തി. ഉമൈർ ദാരിമി വെള്ളായിക്കോട് മുഖ്യപ്രഭാഷണം നടത്തി. ഫിർദൗസ് ഫൈസി...
തലശ്ശേരി : കാഴ്ച പരിമിതി നേരിടുന്ന പത്ത് പേർക്ക് ധർമടത്ത് കരാട്ടെ പരിശീലന ക്യാമ്പും പിണറായിയിൽ നീന്തൽ പരിശീലനവും നൽകും. കേരള ഫെഡറേഷൻ ഓഫ് ദ് ബ്ലൈൻഡ് ജില്ല യൂണിറ്റ്, സംഘടന യൂത്ത് ഫോറം, ബെംഗളൂരു...
കൂത്തുപറമ്പ് : പാനൂരിൽ സ്കൂട്ടറിന് പിന്നിൽ ടിപ്പറിടിച്ച് ഹയർ സെക്കൻഡറി വിദ്യാർഥിക്ക് ദാരുണാന്ത്യം. ചെറിയപറമ്പത്ത് മുനീർ-ഫാത്തിമ ദമ്പതികളുടെ മകൻ ഫായിസാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്ത് ആത്തിഖിന് പരിക്കേറ്റു.
പേരാവൂർ: ഡോക്ടർമാരില്ലാതായതോടെ പേരാവൂർ താലൂക്കാസ്പത്രിയിലെ ഒ.പി.യുടെയും അത്യാഹിത വിഭാഗത്തിന്റെയും പ്രവർത്തനം അവതാളത്തിലായി. ദിവസവും എണ്ണൂറോളം രോഗികൾ ചികിത്സ തേടുന്ന ഒ.പി.യിൽ ഒന്നോ രണ്ടോ ഡോക്ടർമാരുടെ സേവനം മാത്രമാണ് നിലവിൽ ലഭിക്കുന്നത്. അത്യാഹിത വിഭാഗത്തിലടക്കം മണിക്കൂറുകൾ ക്യൂ...