കോളയാട് : കടപൂട്ടി വീട്ടിലേക്ക് പോവുകയായിരുന്ന വ്യാപാരിയെ അക്രമിച്ച് പണം തട്ടാൻ ശ്രമിച്ചതായി പരാതി. കോളയാട് താഴെ ടൗണിലെ പച്ചക്കറി വ്യാപാരി വി.വി. ബാലൻ കട പൂട്ടി വീട്ടിലേക്ക് പോകുമ്പോൾ പുത്തലം രണ്ടാം പാലത്തിന് സമീപം...
പേരാവൂർ: ഞായറാഴ്ച വൈകിട്ടുണ്ടായ ശക്തമായ ഇടിമിന്നലിൽ തൊണ്ടിയിൽ ഗർഭിണിയായ പശു ഷോക്കേറ്റ് ചത്തു. വീട്ടിലെ വയറിംഗും ഇലക്ട്രോണിക്ക്, ഇലക്ട്രിക്ക് ഉപകരണങ്ങളും കത്തി നശിച്ചു. തൊണ്ടിയിൽ – തിരുവോണപ്പുറം റോഡിലെ ആർദ്ര ഹൗസിൽ കെ.കെ. പ്രീതയുടെ പശുവാണ്...
പേരാവൂർ: സീനിയർ സിറ്റിസൺസ് ഫോറം പേരാവൂർ യൂണിറ്റ് വാർഷിക പൊതുയോഗം പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.ഫിലിം ക്രിട്ടിക്സ് പുരസ്കാര ജേതാവ്ഡോ: അമർ രാമചന്ദ്രനെയും ആതുരസേവന രംഗത്ത് അമ്പതാണ്ട് പൂർത്തിയാക്കിയ ഡോ.വി.രാമചന്ദ്രനെയും ചടങ്ങിൽ ആദരിച്ചു....
പേരാവൂർ: പേരാവൂർ ഗവ. ഐ.ടി.ഐ.യിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച രാവിലെ 11ന്. ഫോൺ: 04902996650.
മാഹി: ഉഷ്ണതരംഗം മൂലം പുതുച്ചേരി സംസ്ഥാനത്തെ മാഹിയിലുൾപ്പെടെയുള്ള സർക്കാർ, എയ്ഡഡ്, സ്വകാര്യ, സി.ബി.എസ്.സി സ്കൂളുകൾ തുറക്കുന്നത് 12ലേക്ക് നീട്ടി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
ഇരിട്ടി:ഫലസ്തീനില്‍ വംശഹത്യ നടത്തുന്ന ഇസ്രായേല്‍ ഭീകരതക്ക് ഇന്ത്യ ആയുധം നല്‍കുന്നത് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ പേരാവൂര്‍ മണ്ഡലം കമ്മിറ്റി ഇരിട്ടിയില്‍ പ്രതിഷേധ സംഗമം നടത്തി. റഫയിലെ സ്ത്രീകളെയും കുട്ടികളെയും അടക്കം ജീവനോടെ ചുട്ടരിച്ച് ഇസ്രായേല്‍ നടത്തുന്ന കൊടും...
തലശ്ശേരി: തലശ്ശേരി- മാഹി ബൈപ്പാസില്‍ വാഹനാപകടം. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. പള്ളൂര്‍ സ്വദേശി മുത്തുവാണ് മരിച്ചത്. തലശ്ശേരി-മാഹി ബൈപ്പാസില്‍ ഈസ്റ്റ് പള്ളൂര്‍ സിഗ്നലില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ബൈപ്പാസില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് കടക്കുന്നതിനിടെ...
പേരാവൂർ: കണ്ണൂർ യൂണിവേഴ്സിറ്റി ബി.എസ്.സി ഇലക്ട്രോണിക്സ് പരീക്ഷയിൽ പേരാവൂർ കുനിത്തല സ്വദേശി നന്ദു കൃഷ്ണക്ക് രണ്ടാം റാങ്ക്. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ.പ്ലസ് നേടിയ നന്ദു പ്ലസ്ടു പരീക്ഷയിൽ 86.58 ശതമാനം മാർക്കും നേടിയിരുന്നു....
മുഴക്കുന്ന് : തളിപ്പറമ്പ് നൃത്താഞ്ജലി നൃത്ത വിദ്യാലയത്തിലെ പഠിതാക്കളായ അമ്മമാരുടെ നേതൃത്വത്തിൽ മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്ര മണ്ഡപത്തിൽ നൃത്തച്ചുവടുകൾ വെച്ച് നടന്ന അരങ്ങേറ്റം ശ്രദ്ധേയമായി. നൃത്താധ്യാപികയും നൃത്താഞ്ജലിയുടെ ഡയറക്ടറുമായ ജസീന്ത ജെയിംസിന്റെ നേതൃത്വത്തിലായിരുന്നു അരങ്ങേറ്റം....
പേരാവൂർ : കനത്ത മഴയിൽ കെട്ടിടത്തിന്റെ സംരക്ഷണ ഭിത്തി തകർന്ന് വീണ് സമീപത്തെ വീട് അപകടാവസ്ഥയിൽ. പേരാവൂർ കൊട്ടിയൂർ റോഡിലെ റിട്ട. നഴ്സ് കളപ്പുറത്ത് മറിയാമ്മയുടെ വീടാണ് സമീപത്ത് പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ സംരക്ഷണ ഭിത്തി...