പേരാവൂർ : ചൊവ്വാഴ്ച രാത്രിയുണ്ടായ കനത്ത മഴയിൽ വായന്നൂരിൽ വീട് തകർന്നു. ഗവ. എൽ.പി സ്കൂളിന് സമീപത്തെ മൂലയിൽ ബിനുവിന്റെ വീടാണ് രാത്രി 11 മണിയോടെ ഭാഗികമായി തകർന്നത്. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കൂത്തുപറമ്പ് : ഗവ.താലൂക്ക് ആസ്പത്രിയിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തത് രോഗികളുടെ പ്രതിഷേധത്തിന് കാരണമായി. രാവിലെ എത്തി ടോക്കൺ എടുത്ത് കാത്തിരുന്നാൽ ഉച്ച ആയാലും ഡോക്ടറെ കാണാൻ കഴിയാത്ത അവസ്ഥയാണ് പല ദിവസങ്ങളിലുമെന്ന് രോഗികൾ പരാതിപ്പെടുന്നു. ബോർഡിൽ...
തലശ്ശേരി : ഹരിതകർമസേനയ്ക്ക് മാലിന്യം പൂർണമായി നൽകാതെ ഹോട്ടലിന് പിറകുവശത്ത് അലക്ഷ്യമായി കൂട്ടിയിട്ടതിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് 5000 രൂപ പിഴ ചുമത്തി. തലശ്ശേരി പുതിയ ബസ്സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ഗ്രാൻഡ് ഹോട്ടലിനാണ്...
പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് വാർഷിക പൊതുയോഗം നടത്തി. ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം...
പേരാവൂർ : തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യു.പി. സ്കൂളിലെ വായനക്കൂട്ടം ഇരിട്ടി ഉപജില്ല മുൻ വിദ്യാഭ്യാസ ഓഫീസർമാരായ കെ.ജെ. ജനാർദ്ദനൻ, എം.ടി. ജെയ്സ് എന്നിവർ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ സോജൻ വർഗീസ് അധ്യക്ഷത വഹിച്ചു. പി.ടി.എ....
ചിറ്റാരിപ്പറമ്പ് : മഴയത്ത് ചോർന്നൊലിക്കുന്ന വാടകക്കെട്ടിടത്തിലെ സ്ഥലപരിമിതിക്കുള്ളിൽ നിന്ന് കണ്ണവം പോലീസ് സ്റ്റേഷന് മോചനം. സ്മാർട്ട് കെട്ടിടത്തിലേക്ക് മാറാൻ ഒരുങ്ങുകയാണ് കണ്ണവം പോലീസ് സ്റ്റേഷൻ. നിർമാണപ്രവൃത്തി അന്തിമഘട്ടത്തിലാണ്. പോലീസ് ആസ്ഥാനത്തുനിന്ന് അനുമതി ലഭിക്കുന്നതോടെ സ്റ്റേഷൻ പുതിയ...
പേരാവൂർ: പഞ്ചായത്ത് ഹരിത കർമസേനയുടെ വാഹനത്തിന് ഡ്രൈവറെ നിയമിക്കുന്നു . അഭിമുഖം ചൊവ്വാഴ്ച രാവിലെ 11ന്. വിശദവിവരങ്ങൾക്ക് ഫോൺ. 0490 2444 435, 9496049164.
പേരാവൂർ: കഞ്ചാവ് കൈവശം വച്ച കേളകം പൂവത്തിൻ ചോല സ്വദേശി പി.പി. എൽദോയെ (52) പേരാവൂർ എക്സൈസ് പിടികൂടി. അസി.എക്സൈസ് ഇൻസ്പെക്ടർ എൻ. പദ്മരാജനും സംഘവുമാണ് പേരാവൂർ ടൗണിൽ നിന്ന് 12 ഗ്രാം കഞ്ചാവുമായി എൽദോയെ പിടികൂടിയത്....
കോളയാട് : ചങ്ങലഗേറ്റ് മുതൽ ചെമ്പുക്കാവ് വരെ തെരുവ് വിളക്കുകൾ പ്രവർത്തന സജ്ജമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പ്രദേശത്ത് തെരുവ് വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തന രഹിതമാണ്. വന്യമൃഗ ശല്യം കൂടിയതിനാലും വന്യമൃഗങ്ങളുടെ മുന്നിൽ പെട്ട് അപകടങ്ങളുണ്ടാവുന്നത് പതിവായ...
പേരാവൂർ: ടൗൺ മുതൽ കുനിത്തല മുക്ക് വരെ റോഡിനിരുവശവും സുരക്ഷിത നടപ്പാത യാഥാർഥ്യമാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. താലൂക്കാസ്പത്രി ബഹുനില കെട്ടിടനിർമാണം ത്വരിതപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ വൈസ്.പ്രസിഡന്റ് കെ.കെ.സഹദേവൻ...