പേരാവൂർ : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തെഴിലുറപ്പ് പദ്ധതിയിൽ 2022-23 വർഷത്തിൽ 33 കാറ്റഗറികളിലായുള്ള വിവിധ പദ്ധതികളേറ്റെടുത്ത് നടപ്പിലാക്കിയതിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ജില്ലയിൽ ഒന്നാമതെത്തി. പട്ടിക വർഗ്ഗ.കുടുംബങ്ങൾക്ക് 200 ദിന തൊഴിലുകൾ, മാലിന്യ സംസ്ക്കരണ...
മണത്തണ: മടപ്പുരച്ചാൽ-മണത്തണ റോഡിൽ ബൊലേറൊ മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്.നിസാര പരിക്കേറ്റ ദമ്പതികളെ ഇരിട്ടിയിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു. മാനന്തവാടിയിൽ നിന്ന് മാടത്തിയിലേക്ക് വരികയായിരുന്ന വാഹനം ശനിയാഴ്ച വൈകിട്ട് നാലു മണിയോടെ അപകടത്തിൽ പെട്ടത്.
മാഹി: പള്ളൂർ ഇരട്ടപ്പിലാക്കൂലിലെ ഇ പ്ലാനറ്റ്, സമീപത്തെ മോബി ഹബ് മൊബൈൽ കട എന്നിവ കുത്തിത്തുറന്ന് മൊബൈൽ ഫോണുകൾ കവർച്ച നടത്തിയ ഡൽഹി സ്വദേശികളായ നാല് പേർക്ക് മാഹി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒന്നര വർഷം...
ഉളിക്കൽ : ബസ് സ്റ്റാൻഡ് പരിസരം സാമൂഹിക വിരുദ്ധരുടെ താവളമാകുന്നു. ഷോപ്പിങ് കോംപ്ലക്സ് സ്റ്റെപ്പുകളിലും വരാന്തകളിലും പരസ്യ മദ്യപാനം വ്യാപകമാണ്. രാപകൽ ഭേദമില്ലാതെ എത്തുന്ന മദ്യപസംഘങ്ങൾ ഇവിടം കേന്ദ്രീകരിക്കുകയാണ്. ഷോപ്പിങ് കോംപ്ലക്സിനോട് ചേർന്ന ബവ്കോ ഔട്ട്ലറ്റിൽ...
ചെറുവാഞ്ചേരി :കഴിഞ്ഞ ചൊവ്വാഴ്ച ബാംഗ്ലൂരിൽ നിന്നും കാണാതായ ചെറുവാഞ്ചേരി സ്വദേശി റഹൂഫ് (34) എന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബാംഗ്ലൂർ ബി.ടി.എം ബസ്റ്റാൻഡ് പരിസരത്ത് വെച്ച് സ്ട്രോക്ക് അനുഭവപ്പെട്ടതിനെ തുടർന്നാണ് മരണപ്പെടാൻ കാരണമെന്ന് പറയപ്പെടുന്നു....
കൊട്ടിയൂർ: യാഗോത്സവം എന്നറിയപ്പെടുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവം സമാപിക്കാൻ ഇനി നാല് നാളുകൾ മാത്രം. ഉത്സവത്തിന്റെ ആറാം ഘട്ടമായ മകം കലം വരവും കലശപൂജകളുമാണ് ഈ ദിവസങ്ങളിലെ പ്രധാന ചടങ്ങുകൾ. കലം വരവിനു മുൻപ് 24...
ഇരിട്ടി : ബാവലിപ്പുഴയും ബാരാപോളും കുത്തിയൊഴുകേണ്ട സമയമാണിപ്പോൾ. വളപട്ടണം പുഴയെ ജലസമൃദ്ധമാക്കുന്ന ബാവലി, ബാരാപോൾ പുഴകൾ കണ്ണീർച്ചാലുകൾ പോലെയാണ് ഒഴുകുന്നത്. കാലവർഷം തുടങ്ങിയശേഷം കനത്ത ഒന്നോരണ്ടോ മഴകൾ മാത്രമാണ് മലയോരത്തെ പല മേഖലകളിലും ലഭിച്ചത്. വനപ്രദേശങ്ങളിൽപോലും...
പേരാവൂർ : പേരാവൂർ താലൂക്ക് ആസ്പത്രി പരിസരത്ത് വർഷങ്ങളായി പൊതുജനം ഉപയോഗിക്കുന്ന വഴി നാട്ടുകാർക്ക് തുറന്നുകൊടുക്കണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മിഷൻ ഇടപെടില്ല. വിഷയം കൂത്തുപറമ്പ് മുൻസിഫ് കോടതിയുടെ പരിഗണനയിലായതുകൊണ്ടാണ് മനുഷ്യാവകാശ സംരക്ഷണ നിയമപ്രകാരം ഇടപെടാൻ കമ്മിഷൻ...
മട്ടന്നൂർ : നഗരസഭയിലെ സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിങ് പൂർത്തിയാക്കാത്തവർക്ക് താഴെപ്പറയുന്ന തീയതികളിൽ ക്യാമ്പ് നടത്തും. കിടപ്പുരോഗികളുടെ മസ്റ്ററിങ് അവരുടെ വീടുകളിലെത്തി നടത്താൻ വാർഡടിസ്ഥാനത്തിൽ അക്ഷയ കേന്ദ്രങ്ങളെ നിയോഗിച്ചിട്ടുണ്ട്. 25, 28 തീയതികളിൽ നഗരസഭയിലെ അക്ഷയ...
തലശ്ശേരി : തലശ്ശേരി നഗരസഭ സമ്പൂർണ ഉറവിടമാലിന്യ സംസ്കരണപദ്ധതിയുടെ ഭാഗമായി ജൈവമാലിന്യ സംസ്കരണത്തിന് വീടുകളിൽ ബൊക്കാഷി ബക്കറ്റുകൾ നൽകുന്നു. നഗരസഭയിൽ 3000 ബൊക്കാഷി ബക്കറ്റുകൾ വിതരണം ചെയ്യും. ബക്കറ്റ്, ഇന്നോക്കുലം എന്നിവയ്ക്ക് 2840 രൂപയാണ് വില....