പേരാവൂർ : എഴുത്തുകാരൻ ഷുക്കൂർ പെടയങ്ങോട് സ്വന്തം നാട്ടിൽ തുടങ്ങിയ വരാന്ത ചായപ്പീടിക പുസ്തകച്ചർച്ച പരിപാടി ‘സഞ്ചരിക്കുന്ന ‘വരാന്തയായി മാറുന്നു. ഇക്കുറി മണത്തണ അയോത്തുംചാലിൽ ഷുക്കൂർ എത്തിയത് സി. എം സുനിൽകുമാറിന്റെ ‘വീട്ടിലെ ഊണ് ‘...
മട്ടന്നൂർ: സാങ്കേതിക കാരണത്തെ തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാന താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ വിവിധ സർവീസുകൾ റദ്ദാക്കി. ദുബായ്, അബുദാബി എന്നിവിടങ്ങളിലും തിരിച്ചും ഉള്ള സർവീസുകളാണ് റദ്ദാക്കിയത്.റദ്ദാക്കുന്നത് സംബന്ധിച്ച് യാത്രക്കാർക്ക് അറിയിപ്പ് നൽകിയതായി...
കോളയാട്: ചോലയിൽ വഴിയരികിലൂടെ നടന്നു പോവുകയായിരുന്ന യുവതിയുടെ കഴുത്തിൽ നിന്ന് നാലരപ്പവന്റെ സ്വർണമാല പൊട്ടിച്ച് കടന്നു കളഞ്ഞ പ്രതികൾ പോലീസിന്റെ വലയിലാകാൻ കാരണം വഴിയിൽ നഷ്ടപ്പെട്ട മൊബൈൽ ഫോൺ. ശനിയാഴ്ച വൈകിട്ട് നാലിനും 4.10 നുമിടയിലാണ്...
പ്രതികളായ ജാഫർ, മുദസ്സിർ, മിഥുൻ മനോജ് കോളയാട്:ബൈക്കിലെത്തി യുവതിയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചോടിയ പ്രതികളെ മണിക്കൂറുകൾക്കകം തൊണ്ടി മുതലോടു കൂടി കണ്ണവം പൊലീസ് പിടികൂടി. കോളയാട് ചോലയിലെ മാക്കുറ്റി വീട്ടിൽ കെ .കെ. ഷിജിനയുടെനാലു...
കോളയാട് : കാട്ടുതേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. ആലച്ചേരിയിലെ വരിക്കോളി ഗംഗാധരനാണ് (68) മരിച്ചത്.ഭാര്യ : ശ്യാമള. മക്കൾ:റിജു (കെ. എസ്. ഇ. ബി ), റീന. മരുമക്കൾ : വിനീഷ്( മട്ടന്നൂർ), ഹിമ (അധ്യാപിക...
കൂത്തുപറമ്പ്:ജലചക്രത്തിലൂടെ ഇന്ധനച്ചെലവില്ലാതെ കൃഷിയിടം നനയ്ക്കുകയാണ് ആയിത്തര മമ്പറത്തെ ഷാജി വളയങ്ങാടൻ. തോട്ടിലൂടെ ഒഴുകി പാഴാകുന്ന വെള്ളം നിമിഷങ്ങൾക്കകം കൃഷിയിടത്തെ ഹരിതാഭമാക്കുന്നു. വൈദ്യുതിയോ ഡീസലോ ആവശ്യമില്ലാതെ കൃഷിയിടത്തിൽ യഥേഷ്ടം വെള്ളമെത്തിക്കുന്ന ജലചക്രമാണ് കണ്ടുപിടിത്തങ്ങളിലൂടെ ശ്രദ്ധേയനായ യുവാവ് രൂപകൽപ്പന...
കൂത്തുപറമ്പ്: മാങ്ങാട്ടിടം പഞ്ചായത്തിലെ കൈതേരി ആറങ്ങാട്ടേരിയിൽ പ്രവർത്തിക്കുന്ന ശിശുമിത്ര ബഡ്സ് സ്കൂളിൽ വിദ്യാർഥിനിയെ കെട്ടിയിട്ടതായി പരാതി. വിദ്യാർഥിനിയുടെ രക്ഷിതാക്കളാണ് ദുരനുഭവത്തെക്കുറിച്ച് ഭിന്നശേഷി വകുപ്പ് സ്റ്റേറ്റ് കമ്മിഷണർക്ക് പരാതി നൽകിയത്. പരാതിയിൽ പറയുന്നത് 75ഓളം ശതമാനം ശാരീരിക...
പേരാവൂർ: തൊഴിൽ നികുതി വർധന പിൻവലിക്കാനും പ്ലാസ്റ്റിക്ക് ഉപയോഗിക്കാത്ത കടകളെ യൂസർഫീയിൽ നിന്നൊഴിവാക്കാനുമാവശ്യപ്പെട്ട് വ്യാപാരികൾ പഞ്ചായത്തിലേക്ക് പ്രകടനവും ധർണയും ധർണ നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടന്ന സമരം യൂണിറ്റ്...
ഇരിട്ടി: പായം പഞ്ചായത്തിലെ വിളമനയിൽ വീട്ടുപറമ്പിൽ ചാക്കിൽക്കെട്ടി ആശുപത്രി മാലിന്യങ്ങൾ തള്ളിയ നിലയിൽ കണ്ടെത്തി . വിളമന ഗാന്ധി നഗറിലെ എ. ഗോപാലന്റെ വീട്ടു പറമ്പിലാണ് മാലിന്യം തള്ളിയത്. വിളമന – കരിവണ്ണൂർ റോഡിന്റെ ഇരു...
കോളയാട് : പെരുവ വാർഡിലെ കടലുകണ്ടം, ചന്ദ്രോത്ത്, ആക്കംമൂല ഉന്നതികളിലെ നൂറിലധികം പട്ടികവർഗ കുടുംബങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക ആശ്രയമായ കടലുകണ്ടം പാലം ശനിയാഴ്ച ഗതാഗതത്തിന് തുറന്നു നൽകും. പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യത്തിനൊടുവിൽ 2005-ൽ പാലം...