ഇരിട്ടി : വയൽപ്പണിക്ക് ആളില്ലാത്തതിനാൽ തരിശിട്ട പായത്തെ വയലേലകളിൽ ഇപ്പോൾ മുഴങ്ങുന്നത് ബംഗാളി നാട്ടിപ്പാട്ടിന്റെ ഈണം. പാടത്തെ ചെളിപുരളാൻ നാട്ടിൽ ആളെ കിട്ടാഞ്ഞതോടെ ബംഗാളികളെ ഇറക്കിയാണ് ഇക്കുറി പായത്ത് നെൽക്കൃഷി ആരംഭിച്ചിരിക്കുന്നത്. മൂർഷിദാബാദിൽ നിന്ന് എത്തിയ...
മട്ടന്നൂർ : മട്ടന്നൂർ-മണ്ണൂർ-ഇരിക്കൂർ റോഡിൽ നായിക്കാലിയിൽ പുഴയിലേക്ക് ഇടിഞ്ഞ റോഡിന്റെ നീവകരണം നിലച്ചിട്ട് ഒരുമാസം കഴിഞ്ഞു. ഡിസംബറോടെ പൂർത്തിയാക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയ പണിയാണ് എങ്ങുമെത്താതെ നിലച്ചത്. കരാറുകാർ പണിസാധനങ്ങളും മറ്റും സ്ഥലത്തുനിന്ന് മാറ്റിയിട്ടുണ്ട്. പ്രവൃത്തി എപ്പോൾ...
ഇരിട്ടി: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്ന കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗ ആക്രമണങ്ങളിൽനിന്ന് സംരക്ഷണം ഉറപ്പാക്കുന്നതിനായി മലയോരത്തെ അഞ്ച് പഞ്ചായത്തുകളിലെ വനാതിർത്തിയിൽ 55.5 കിലോമീറ്ററിൽ സോളാർവേലി സ്ഥാപിക്കുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിൽ. നബാർഡിന്റെയും കൃഷി വകുപ്പിന്റെയും ജില്ല...
പേരാവൂർ: വിദ്യാർത്ഥിനിയുടെ കൈവിരൽ തല്ലിയൊടിക്കുകയും നിരവധി വിദ്യാർത്ഥികളെ മർദ്ദിക്കുകയും ചെയ്ത അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് എസ്.എഫ്.ഐ പേരാവൂർ ഏരിയാ കമ്മിറ്റി രംഗത്ത്.പേരാവൂർ സെയ്ൻ്റ് ജോസഫ്സ് ഹൈസ്കൂൾ അധ്യാപകൻ ബൈജു വർഗീസിനെതിരെ അടിയന്തര നടപടി വേണമെന്ന് ഏരിയാ സെക്രട്ടറിയേറ്റ്...
പേരാവൂർ: നിടുമ്പൊയിൽ റോഡിൽ ദീമാസ് ബേക്സ് , ഹോട്ട് ആൻഡ് കൂൾ പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.വ്യാപാരി സംഘടന പ്രതിനിധികളായ കെ.എം.ബഷീർ, പി.പുരുഷോത്തമൻ, എം.കെ.അനിൽ കുമാർ, വി.കെ.രാധാകൃഷ്ണൻ, സി.മുരളീധരൻ,വി.കെ.വിനേശൻ,ഷൈജിത്ത് കോട്ടായി...
മട്ടന്നൂർ : പഴശ്ശി സ്മൃതിമന്ദിരം നവീകരിക്കുന്ന പ്രവൃത്തി ഉടൻ തുടങ്ങും. പഴശ്ശി സ്മൃതിമന്ദിരം ചരിത്രഗവേഷണകേന്ദ്രമാക്കി മാറ്റുന്നതിനാണ് പദ്ധതി. കിഫ്ബിയിൽനിന്ന് 2.64 കോടി രൂപ ചെലവിട്ടാണ് ടൂറിസംവകുപ്പിന്റെ നേതൃത്വത്തിൽ പഴശ്ശി സ്മൃതിമന്ദിരം നവീകരിക്കുന്നത്. പഴശ്ശി കൊട്ടാരത്തിന്റെ കുളവും...
ഇരിട്ടി : നിർധരോഗികൾക്ക് സൗജന്യ ഡയാലിസിസ് ചെയ്യുന്ന ഇരിട്ടി താലൂക്ക് ആസ്പത്രിയിലെ കനിവ് ഡയാലിസ് യൂണിറ്റിന് വിദ്യാർഥികളുടെ കൈത്താങ്ങ്. ആറളം ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളും അധ്യാപകരുമാണ് സഹായം നൽകിയത്. സ്കൂളിൽ നിന്ന് സ്വരൂപിച്ച തുക...
മട്ടന്നൂർ : പ്രവർത്തനം തുടങ്ങി അഞ്ചുവർഷം തികയുമ്പോഴും പ്രതിസന്ധികൾ മറികടക്കാനുള്ള ശ്രമത്തിലാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം. 2018 ഡിസംബർ ഒൻപതിനാണ് ഉദ്ഘാടനം ചെയ്തത്. കോവിഡാണ് വിമാനത്താവളത്തിന്റെ വളർച്ചയ്ക്ക് വിലങ്ങുതടിയായത്. വിദേശകമ്പനികളുടെ സർവീസ് അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്ര...
കൊട്ടിയൂർ : ക്രിസ്മസ് – ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി പേരാവൂർ എക്സൈസ് നടത്തിയ റെയ്ഡിൽ കൊട്ടിയൂർ വന്യജീവി സങ്കേതത്തിനു സമീപം വീട്ടുവളപ്പിൽ ചാരായ നിർമ്മാണം നടത്തിയയാൾക്കെതിരെ കേസെടുത്തു. 50 ലിറ്റർ വാഷും നാലു...
തലശ്ശേരി: ഓട്ടൻതുള്ളൽ ആശാൻ കുട്ടമത്ത് ജനാർദനന് വയസ്സ് എഴുപത്തഞ്ചായി. പക്ഷേ, വിശ്രമമില്ലാതെ അദ്ദേഹം കലോത്സവ നഗരികളിൽ നിറ സാന്നിധ്യമാവുകയാണ്. കുട്ടികളെ ഓട്ടൻതുള്ളൽ പരിശീലിപ്പിക്കാനും ചമയിക്കാനും അദ്ദേഹത്തോളം പരിചയ സമ്പത്തുള്ളവർ ജില്ലയിൽ വേറെ കാണില്ല. ചെറിയ പ്രായത്തിൽ...