ഉളിക്കൽ : നുച്യാട്-കോടാപറമ്പ് മഖാം ഉറൂസ് 11 മുതൽ 15 വരെ നടക്കും. 11-ന് വൈകീട്ട് നാലിന് മഖാം സിയാറത്ത്, 4.30-ന് പതാക ഉയർത്തൽ എന്നിവയുണ്ടാകും. ഏഴിന് മതപ്രഭാഷണം മൂസ അൽ ഖാസിമി ഉദ്ഘാടനം ചെയ്യും....
പേരാവൂർ: അഗ്നി രക്ഷാനിലയവും വോയ്സ് ഓഫ് കുനിത്തലയും പുതുശ്ശേരി നിവാസികളും ചേർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തിയ നീന്തൽ പരിശീലനം സമാപിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. വോയ്സ് ഓഫ് കുനിത്തല...
ഉരുവച്ചാൽ: നവീകരണ പ്രവൃത്തി തുടങ്ങി രണ്ടു വർഷത്തിലേറെയായിട്ടും പൂർത്തിയാകാതെ ഉരുവച്ചാൽ-മണക്കായി റോഡ്. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡിന്റെ നിർമാണ പ്രവൃത്തി ഏറ്റെടുത്തത് കെ.എസ്.ടി.പിയാണ്. റോഡിന് ഇരുവശത്തുമുള്ള ഓടകൾ സ്ലാബ് നിരത്തി കാൽനടക്കാർക്ക് ഉപയോഗിക്കാനാവും...
പേരാവൂർ: സീനിയർ ചേംബർ ഇന്റർനാഷണൽ പേരാവൂർ സിറ്റി ലീജിയൻ പേരാവൂർ താലൂക്കാസ്പത്രി പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് വീൽചെയർ നൽകി. ലീജിയൻ പ്രസിഡന്റ് മനോജ് താഴെപ്പുരയിൽ നിന്നും ഡോക്ടർ സന്ദീപ്, പാലിയേറ്റീവ് ഇൻചാർജ് സിസ്റ്റർ ആൻസി...
പേരാവൂർ: സീനിയർ ചേമ്പർ ഇന്റർനാഷണൽ മുരിങ്ങോടി ലീജിയൺ ഓഫീസ് ഉദ്ഘാടനവും കുടുംബസംഗമവും ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു. ലീജിയൻ പ്രസിഡന്റ് ബാബു ജോസ് അധ്യക്ഷത വഹിച്ചു. നാഷണൽ വൈസ് പ്രസിഡന്റ് പ്രൊഫ.പ്രദീപ് കുമാർ,...
കൂത്തുപറമ്പ്: കൂത്തുപറമ്പ് നഗരസഭ ചെരുപ്പ് തുന്നല്‍ തൊഴിലാളികള്‍ക്കായി നിര്‍മ്മിച്ച ‘പാദുകം’ വര്‍ക്ക് ഷെഡ്ഡ് വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. 70 കോടി തൊഴിലാളികളുള്ള രാജ്യത്തെ ബജറ്റ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചപ്പോള്‍...
കേളകം:കുടിയേറ്റക്കാലത്തെ കൂട്ടായ്മയെയും കാർഷിക സമൃദ്ധിയെയും ഓർമ്മിപ്പിച്ച് കണ്ണൂരിന്റെ മലയോരങ്ങൾ വീണ്ടും കപ്പവാട്ടലിന്റെ ഉത്സവഛായയിൽ.ഒരുകാലത്ത് മലയോര ജനതയുടെ പ്രധാന ഭക്ഷ്യവിഭവമായിരുന്നു കപ്പ. പട്ടിണിയുടെ കാലത്ത് കപ്പപ്പുഴുക്കും കട്ടൻ കാപ്പിയും കഴിച്ചാണ് കുടിയേറ്റ ജനത മണ്ണിൽ പൊന്നുവിളയിക്കാനിറങ്ങിയത്. പച്ചക്കപ്പയും...
പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് 2024-26 വർഷത്തെ പ്രവർത്തക സമിതിയുടെയും പുതിയ ഭാരവാഹികളുടെയും സത്യപ്രതിഞ്ജ നടന്നു.ചേംബർ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷത വഹിച്ചു. യൂണിറ്റ് രക്ഷാധികാരി കെ.എം.ബഷീർ സത്യപ്രതിഞ്ജാ...
ഇരിട്ടി: കഴിഞ്ഞ പ്രളയകാലത്തുണ്ടായ ഉരുള്‍പൊട്ടലില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് കിടപ്പാടമൊരുങ്ങി. റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി 15 കുടുംബങ്ങള്‍ക്കാണ് പുതിയ വീട് ഒരുക്കിയത്.ഹിന്ദുസ്ഥാന്‍ യൂണി ലിവര്‍ ലിമിറ്റഡ് സി എസ് ആര് ഫണ്ട് ഉപയോഗിച്ചാണ് ഭവന സമുച്ചയം നിര്‍മ്മിച്ചത്....
തലശ്ശേരി : മേലൂർ കോളാട് പാലത്തിന് സമീപം ചെമ്മീൻകെട്ടിൽ നൈലോൺ നൂലുകൾകൊണ്ടുള്ള കുരുക്കിൽ കുടുങ്ങിയ പത്ത് പരുന്തുകളെ വനംവകുപ്പ് രക്ഷിച്ചു. ഇരതേടിയെത്തിയപ്പോഴാണ് പരുന്തുകൾ നൈലോൺ നൂൽ കുരുക്കിൽപ്പെട്ടത്. ചെമ്മിൻകെട്ടിൽ തോണിയിൽ പോയി നൈലോൺ നൂൽ മുറിച്ചുമാറ്റി...