മട്ടന്നൂർ: വിവാഹ വാഗ്ദാനം നല്കി അവിവാഹിതയെ പീഡിപ്പിച്ച് ഗർഭിണിയാക്കി വിവാഹം ചെയ്യാതെ വഞ്ചിച്ചുവെന്ന കേസിലെ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. പേരാവൂർ കുനിത്തല കല്ലുള്ളപറമ്പിൽ അജയൻ എന്ന നാരായണനെയാണ് മട്ടന്നൂർ അതിവേഗ പോക്സോ...
പേരാവൂർ : വ്യാപാരി വ്യവസായി സമിതി അംഗങ്ങളുടെ എല്ലാ കടകളും ചൊവ്വാഴ്ച (നാളെ) തുറന്ന് പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കടയടപ്പ് സമരം വ്യാപാരികളോടുള്ള നീതികേടാണെന്നും ചൊവ്വാഴ്ച കെ.വി.വി.എസ് പേരാവൂർ യൂണിറ്റിലെ എല്ലാ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുമെന്നും...
പേരാവൂർ: പേരാവൂർ ഡി.വൈ.എസ്.പിയായി അഷറഫ് തെങ്ങലക്കണ്ടി ചുമതലയേറ്റു. നാദാപുരം വാണിമേൽ സ്വദേശിയാണ്.
പേരാവൂർ : ചൊവ്വാഴ്ച (നാളെ) യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റിന്റെ എല്ലാ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുന്നതായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഒരു വിഭാഗം വ്യാപാരികൾ ആഹ്വാനം ചെയ്ത കടയടപ്പ് സമരം അംഗീകരിക്കുന്നില്ലെന്നും ചൊവ്വാഴ്ച ചേമ്പർ അംഗങ്ങളുടെ...
പേരാവൂർ: നവീകരണത്തിനായി അടച്ചിട്ട പേരാവൂർ പഞ്ചായത്ത് വാതക ശ്മശാനം ഈ മാസം 20 മുതൽ പ്രവർത്തനക്ഷമമാവുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് പി.പി. വേണുഗോപാലൻ അറിയിച്ചു.
തലശേരി: എൻ.സി.പി.യുടെ മുതിർന്ന നേതാവും തലശേരി ബാറിലെ സീനിയർ അഭിഭാഷകനുമായ അഡ്വ. എ.എം. വിശ്വനാഥൻ (95) കർണാടകയിലെ ബൽഗാമിൽ അന്തരിച്ചു. ഒരു വർഷത്തിലേറെയായി ബൽഗാമിൽ മരുമകൾക്കൊപ്പമായിരുന്നു താമസം. മൃതദേഹം തിങ്കൾ രാത്രിയോടെ തിരുവങ്ങാട് മഞ്ഞോടിയിലെ വീട്ടിലെത്തിക്കും....
പേരാവൂർ: എൻ.എസ്.എസ് തിരുവോണപ്പുറം കരയോഗം തിരഞ്ഞെടുപ്പ് പൊതുയോഗം തലശ്ശേരി താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വി. രഘുനാഥൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. സോമസുന്ദരൻ, കെ. രാജീവൻ, താലൂക്ക്...
പേരാവൂർ: എൽ.ഡി.എഫ് പേരാവൂർ പഞ്ചായത്ത് 119, 121, 122, 123 ബൂത്തുകളുടെ കുടുംബ സംഗമവും ആദരവും കുനിത്തലയിൽ നടന്നു. സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം. പ്രകാശൻ ഉദ്ഘാടനം ചെയ്തു. കെ.സന്തോഷ് അധ്യക്ഷനായി. ആർ.ജെ.ഡി സംസ്ഥാന...
കാക്കയങ്ങാട് : നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ പദ്ധതിയിൽ മുഴക്കുന്ന് പഞ്ചായത്തിൽ ജൈവ വൈവിധ്യ ഡിജിറ്റൽ രജിസ്റ്റർ തയ്യാറാക്കുന്നതിനുള്ള സർവേ തുടങ്ങി.പഞ്ചായത്തിന്റെ അധീനതയിലുള്ള 136 ഏക്കർ സ്വാഭാവിക പച്ചത്തുരുത്തിലെ മരങ്ങൾ, ചെടികൾ,വള്ളികൾ എന്നിവ സർവേ...
ആറളം ഫാം∙കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 15ന് 10ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കും. കേരള പി.എസ്.സി അംഗീകരിച്ച യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം.