മാലൂർ :തൃക്കടാരിപൊയിൽ, അരിങ്ങോട്ടുവയൽ ഭാഗങ്ങളിൽ വെച്ച് കുട്ടികളടക്കം നാലു പേർക്ക് നായയുടെ കടിയേറ്റു. മദ്രസയിൽ പോയി വരുന്ന വഴിയാണ് കുട്ടിക്കു കടിയേറ്റത്. കുട്ടിയെ പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
മാലൂർ:പ്രാഥമികാരോഗ്യകേന്ദ്രത്തിന് കീഴിലുള്ള കാഞ്ഞിലേരിയിൽ മഞ്ഞപ്പിത്തം പടർന്നു പിടിച്ച മേഖലകളിൽ ആരോഗ്യ വകുപ്പിന്റെ സ്‌ക്വാഡ് പ്രവർത്തനങ്ങൾ ശക്തമാക്കി. ഇരിട്ടി താലൂക്കാസ്പത്രിക്ക് കീഴിലുള്ള ഹെല്ത്ത് ഇൻസ്‌പെക്ടർമാർ നേതൃത്വം നൽകിയ നാല് പ്രത്യേക സംഘങ്ങൾ വീടുകൾ സന്ദർശിച്ച് ബോധവത്ക്കരണം നടത്തി....
മാലൂർ : മാലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മെൻസ്‌ട്രുൽ കപ്പ് വിതരണവും ബോധവത്കരണ ക്ലാസ്സും നടത്തി. മാലൂർ പഞ്ചായത്ത് പ്രസിഡന്റ് വി. ഹൈമാവതി ഉദ്ഘാടനം ചെയ്തു. മാലൂർ പി.എച്ച്.സി മെഡിക്കൽ ഓഫീസർ കെ.ജി....
മാലൂർ (കണ്ണൂർ) : നിറത്തിന്റെയും ജാതിയുടെയും പേരിൽ കലാകാരന്മാരെ ഇകഴ്ത്തി കാട്ടുന്ന ദുഷ്പ്രവണതക്ക് എതിരെ ഒറ്റയാൾ പോരാട്ടം. ആർ.എൽ.വി. രാമകൃഷ്ണന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാലൂർ സ്വദേശിയും ചിത്രകാരനുമായ ജിമ്മി മാലൂരാണ് കറുത്ത വസ്ത്രം ധരിച്ച് മുഖത്ത്...
മാലൂർ: ജോലിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സാ സഹായം തേടുന്നു. കാഞ്ഞിലേരിയിലെ സ്നേഹതീരം വീട്ടിൽ പള്ളിപ്രവൻ സജീവനാണ് ജോലിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റ് തലശ്ശേരി കോ.ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്നത്. രണ്ട് പ്രധാന ഓപ്പറേഷനുകൾ...
മാലൂർ : ജനങ്ങളുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് പരിഹാരമായി കുണ്ടേരിപ്പൊയിൽ പുഴയിൽ കോട്ടയിൽ നിർമിച്ച പാലം മന്ത്രി മുഹമ്മദ് റിയാസ് ചൊവ്വാഴ്ച രാവിലെ 10.30-ന് ഉദ്ഘാടനം ചെയ്യും. കെ.കെ. ശൈലജ എം.എൽ.എ. അധ്യക്ഷയാകും. 4.94 കോടി രൂപ...
മാലൂർ : കരേറ്റ-കാഞ്ഞിലേരി- കുണ്ടേരിപ്പൊയില്‍-മാലൂര്‍ റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ കരേറ്റ ജങ്ഷന് മുതല്‍ കുണ്ടേരിപ്പൊയില്‍ വായനാശാല ജങ്ഷന് വരെയുള്ള ഗതാഗതം ഫെബ്രുവരി 14 മുതല്‍ 21 വരെ നിരോധിച്ചു. കരേറ്റ നിന്നും കുണ്ടേരിപ്പൊയില്‍ ജങ്ഷന് മാലൂര്‍...
ഉരുവച്ചാൽ: നവീകരണ പ്രവൃത്തി തുടങ്ങി രണ്ടു വർഷത്തിലേറെയായിട്ടും പൂർത്തിയാകാതെ ഉരുവച്ചാൽ-മണക്കായി റോഡ്. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡിന്റെ നിർമാണ പ്രവൃത്തി ഏറ്റെടുത്തത് കെ.എസ്.ടി.പിയാണ്. റോഡിന് ഇരുവശത്തുമുള്ള ഓടകൾ സ്ലാബ് നിരത്തി കാൽനടക്കാർക്ക് ഉപയോഗിക്കാനാവും...
മാലൂർ : മാലൂർ-ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന കുണ്ടേരിപ്പൊയിൽ പുഴയിൽ നിർമിച്ച പാലം 20-ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും രാവിലെ 11-ന് നടക്കുന്ന ചടങ്ങിൽ കെ.കെ. ശൈലജ എം.എൽ.എ. അധ്യക്ഷത വഹിക്കും....
മാലൂർ: സ്ഥലം മാറി പോകുന്ന സ്റ്റേഷൻ ഹൗസ് ഓഫീസർ മഹേഷ് കണ്ടബേത്തിന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. സബ് ഇൻസ്പെക്ടർമാരായ ഇ. കെ.സനിൽ, നാരായണൻ, പ്രകാശൻ, മനോജ്, രവീന്ദ്രൻ, സീനിയർ സി.പി.ഒ ജോബി ജോസഫ് എന്നിവർ സംസാരിച്ചു.