കൂത്തുപറമ്പ്: മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. കൈച്ചേരി വളവിൽ തിങ്കളാഴ്ച വൈകിട്ടാണ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.
കൂത്തുപറമ്പ്: നവീകരണം പൂർത്തിയായി ഒരു വർഷത്തോളമായിട്ടും ഇൻസ്പെക്ഷൻ ബംഗ്ലാവ് തുറന്നു കൊടുക്കാത്തതിനെ തുടർന്ന് സർക്കാറിന് ലക്ഷങ്ങളുടെ നഷ്ടം. പൊതുമരാമത്ത് വകുപ്പിന് കീഴിൽ നഗരസഭ ഓഫിസിന് സമീപമുള്ള ഇൻസ്പെക്ഷൻ ബംഗ്ലാവാണ് 1.07 കോടി ചെലവിൽ നവീകരിച്ചത്. ബ്രിട്ടീഷുകാരുടെ...
കൂത്തുപറമ്പ് : ജെ.സി.ഐ കൂത്തുപറമ്പിന്റെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ് ബസ് സ്റ്റാൻഡിൽ കുടിവെള്ള സംവിധാനം ഏർപ്പെടുത്തി. ജെ.സി.ഐ കൂത്തുപറമ്പ് പ്രസിഡൻറ് കെ.എം. പ്രേംജിത്ത് അധ്യക്ഷനായ ചടങ്ങിൽ പ്രമുഖ ചലച്ചിത്ര സംവിധായകൻ ടി. ദീപേഷ് ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി...
കൂത്തുപറമ്പ് : ജയിലിലേക്ക് ലഹരി വസ്തുക്കൾ കടത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.മാങ്ങാട്ടിടം കണ്ടേരിയിലെ നവാസ് മൻസിലിൽ പി.കെ. അർഷാദിനെയാണ് കൂത്തുപറമ്പ് പോലീസ് ഇൻസ്പെക്ടർ പി.എസ്. ശ്രീജിത്തും സംഘവും അറസ്റ്റ് ചെയ്തത്.കൂത്തുപറമ്പ് സ്പെഷ്യൽ സബ് ജയിലേക്കാണ്...
കൂത്തുപറമ്പ്: കൂത്തുപറമ്പിലെ സ്വകാര്യ സ്വർണ്ണ പണയ സ്ഥാപനത്തിൽ പല തവണയായി മുക്കുപണ്ടം പണയം വച്ച് 11 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ പേരാവൂർ കൊളവംചാൽ സ്വദേശി എ.അഷറഫിനെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.ബന്ധുവായ സ്ത്രീയെ ഉപയോഗിച്ചാണ്...
കൂത്തുപറമ്പ് : സ്വർണം തട്ടിപ്പറിച്ച കേസിലുൾപ്പെടെ വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. മൂന്നാംപീടിക കണ്ടേരി റോഡിൽ ധ്വനിഹൗസിൽ സോനു എന്ന സ്വരലാലി(36) നെയാണ് കൂത്തുപറമ്പ് സി.ഐ. ടി.എസ്.ശ്രീജിത്തും സംഘവും അറസ്റ്റ് ചെയ്തത്....
കണ്ണൂർ : ട്രെയിനിൽ നിന്ന് വീണ് കൂത്തുപറമ്പ് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു.കൂത്തുപറമ്പ് താലൂക് ഹോസ്പിറ്റലിന് സമീപം റീമാസ് മൻസിലിൽ റാഫിയുടെ മകൻ മുഹമ്മദ് റമീം റാഫി (18) ആണ് മരിച്ചത്. മംഗലാപുരം പി.എ എന്ജീനയറിങ് കോളേജ്...
ചിറ്റാരിപ്പറമ്പ് : മാസങ്ങളായി മുടങ്ങിക്കിടന്ന കണ്ണവം പോലീസ് സ്റ്റേഷന്റെ നിർമാണം വീണ്ടും തുടങ്ങി. കരാർ ബിൽ തുക കിട്ടാത്തതിനാൽ കണ്ണവം വില്ലേജ് ഓഫീസിന് സമീപം പുതുതായി നിർമിക്കുന്ന കണ്ണവം പോലീസ് സ്റ്റേഷന്റെ കെട്ടിട പ്രവൃത്തി തടസ്സപ്പെട്ടിരുന്നു. അധികൃതരുടെ...
കൂത്തുപറമ്പ്: ക്യൂ-നെറ്റ് മൾട്ടി ലെവൽ മാർക്കറ്റിങ്ങിന്റെ പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം തോപ്പുംപടി സ്വദേശി പി.എ. മുഹമ്മദ് ജസീലാണ് അറസ്റ്റിലായത്. പരാതിക്കാരനെയും മറ്റു മുപ്പത്തിയഞ്ചോളം ആൾക്കാരെയും 2019...
പാനൂർ: പുലിപ്പേടി നിലനിൽക്കെ പാനൂരിൽ കൂട്ടിനകത്തെ ആടിനെ അജ്ഞാത ജീവി കൊന്നു തിന്നു. പാനൂരിനടുത്ത് കൈവേലിക്കലിലാണ് സംഭവം. ആടിൻ്റെ പാതി ഭാഗവും അജ്ഞാത ജീവി ഭക്ഷിച്ച നിലയിലാണ്. കൈവേലിക്കൽ പുത്തൂർ റോഡിലെ കിഴക്കേൻ്റവിട ശ്രീബിഷിൻ്റെ ആടിനെയാണ്...