കേളകം: കുടിവെള്ളക്ഷാമം രൂക്ഷമായ മലയോരമേഖലകളിൽ കേളകം ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ടാങ്കറുകളിൽ ജല വിതരണം നടത്തി. കേളകം, അടക്കാത്തോട്, പെരുന്താനം, ചെട്ടിയാം പറമ്പ്, പാറത്തോട്, ആനക്കുഴി, വെണ്ടേക്കുംചാൽ, നാരങ്ങാത്തട്ട്, കരിയം കാപ്പ് തുടങ്ങിയ പ്രദേശങ്ങളിലാണ് ജലവിതരണം നടത്തിയത്.
കോളയാട്: പെരുവയിൽ ഇടുമ്പ പുഴക്ക് കുറുകെ പുനർനിർമിക്കുന്ന കടലുകണ്ടം പാലം യാഥാർഥ്യത്തിലേക്ക്. 19 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പാലത്തിൻ്റെ കോൺക്രീറ്റ് പ്രവൃത്തികൾക്ക് വ്യാഴാഴ്ച തുടക്കമായി. നിരവധി കുടുംബങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യമാണ് രണ്ടു കോടി 35 ലക്ഷം രൂപയുടെ...
വായന്നൂർ: ഗവ: എൽ.പി. സ്കൂളിലെ നാലാം ക്ലാസുകാരുടെ യാത്രയയപ്പിനോടനുബന്ധിച്ച് പ്രഥമാധ്യാപകൻ ടി.എം. രാമചന്ദ്രൻ എല്ലാവർക്കും ഫോട്ടോയും പേരും പതിച്ച മെമൻ്റോകൾ സമ്മാനമായി നൽകി. പി.ടി.എ യുടെ ഉപഹാരം സ്കൂളിലെ മുഴുവൻ കുട്ടികൾക്കും നൽകി. ആൽഫബെറ്റ് എന്ന...
കോളയാട് : അന്താരാഷ്ട്ര വന ദിനാചരണത്തിൻ്റെ ഭാഗമായി പന്നിയോട് വന സംരക്ഷണ സമിതിയും കണ്ണൂർ ഫോറസ്റ്റ് ഡവലപ്മെൻ്റ് ഏജൻസിയും കണ്ണവം ഫോറസ്റ്റ് റെയിഞ്ചും വന വോളി സംഘടിപ്പിച്ചു.ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.ബാലൻ ഉദ്ഘാടനം ചെയ്തു.കണ്ണൂർ ഡിവിഷണൽ...
കോളയാട് : യു.ഡി.എഫ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി അംഗം രാജീവൻ എളയാവൂർ മുഖ്യ പ്രഭാഷണം നടത്തി. കെ.എം. രാജൻ അധ്യക്ഷത വഹിച്ചു. കാഞ്ഞിരോളി...
കോളയാട് : മേനച്ചോടി ഗവ.യു.പി സ്കൂളിൽ പഠനോത്സവം നടത്തി. കോളയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഇ. സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ പി. ഉമാദേവി അധ്യക്ഷത വഹിച്ചു....
കണ്ണവം : റെയ്ഞ്ചിലെ കണ്ണവം-നിടുംപൊയിൽ സെക്ഷനുകൾക്ക് കീഴിലെ റിസർവ് വനമേഖലകളിൽ താത്കാലിക തടയണകൾ (ബ്രഷ് വുഡ് ചെക്ക് ഡാമുകൾ) നിർമിച്ചു. കടുത്ത വേനൽച്ചൂടിനെത്തുടർന്ന് കാടിനകത്തെ നീരുറവകൾ വരളുന്ന സാഹചര്യത്തിലാണ് വന്യമൃഗങ്ങൾക്കും പക്ഷികൾക്കും മതിയായ ജീവജലം ലഭിക്കാനായി...
വരാപ്പുഴ: അമ്മയെ ബൈക്ക് ഷോറൂമിൽ നിർത്തി ടെസ്റ്റ് ഡ്രൈവിനു പോയ യുവാവ് അപകടത്തിൽ മരിച്ചു. വരാപ്പുഴ മുട്ടിനകം കണ്ണാത്തറ വീട്ടിൽ നിധിൻ നാഥൻ (23) ആണ് കടവന്ത്ര എളംകുളത്തുണ്ടായ അപകടത്തിൽ മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം....
കോളയാട് : ജെബി മേത്തർ എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച തെറ്റുമ്മൽ-തറപ്പിക്കണ്ടം -കൊളപ്പ റോഡ് ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്തു. കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം....
കോളയാട്: സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരെ ചേർത്ത് പിടിച്ച മികച്ച ജനകീയ നേതാവായിരുന്നു അന്തരിച്ച കോളയാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.കെ. ജോസെന്ന് സണ്ണി ജോസഫ് എം.എൽ.എ.കോൺഗ്രസ് കോളയാട് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ചവി.കെ.ജോസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത്...