കൊട്ടിയൂർ:ജനവാസമേഖലയിൽ നാട്ടുകാർ തുടർച്ചയായി കടുവയെ കാണാൻ തുടങ്ങിയതോടെ സ്ഥിരീകരണത്തിനായി വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു. മന്ദംചേരിയിലാണ് നിരീക്ഷണത്തിനായി ഒരു ക്യാമറ സ്ഥാപിച്ചത്. കടുവയാണെന്ന് സ്ഥിരീകരണമുണ്ടായാൽ തുടർനടപടികൾ സ്വീകരിക്കുമെന്നും കൂടുതൽ ക്യാമറകൾ സ്ഥാപിക്കുമെന്നും വനം വകുപ്പ് അറിയിച്ചു....
കൊട്ടിയൂർ: പഞ്ചായത്തിലെ മുഴുവൻ വീടുകളിൽ നിന്നും ശുചിത്വ പരിപാലനത്തിനുള്ള പ്രതിമാസ യൂസർ ഫീ ശേഖരിച്ചതിന്റെ പ്രഖ്യാപനവും ഹരിതകർമസേനക്കുള്ള ആദരവും നടന്നു.പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം ഹരിതകർമസേനയെ മൊമെന്റോ നൽകി ആദരിച്ചും പ്രഖ്യാപനം നടത്തിയും ഉദ്ഘാടനം ചെയ്തു....
കൊട്ടിയൂർ: ഭാര്യയുമായുള്ള അവിഹിതം ചോദ്യം ചെയ്ത ഭർത്താവിനെയും മാതാപിതാക്കളെയും മകളെയും ആക്രമിക്കുകയും വീടിന്റെ ജനൽ ചില്ല് തകർക്കുകയും കൊലവിളി നടത്തുകയും ചെയ്ത പ്രതി പിടിയിൽ. കൊട്ടിയൂർ മന്ദം ചേരി സ്വദേശിയായ മുപ്പത്തിയെട്ടുകാരന്റെ പരാതിയിലാണ് ദിവസങ്ങളായി ഒളിവിലായിരുന്ന...
കൊട്ടിയൂർ : കൊട്ടിയൂർ പഞ്ചായത്തിലെ നെല്ലിയോടിയിലും മേമലയിലും കൃഷി നശിപ്പിച്ച കാട്ടാനയെ വനം വകുപ്പ് ഉൾക്കാട്ടിലേക്ക് തുരത്തി. കൊട്ടിയൂർ വെസ്റ്റ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലകരാണ് കാട്ടാനയെ ഉൾവനത്തിലേക്ക് ഓടിച്ചത്. രാവിലെ...
കൊട്ടിയൂർ: പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയിൽ നിർമ്മിക്കുന്ന കൊട്ടിയൂർ സമാന്തരപാതയുടെ ടാറിംഗ് ആരംഭിച്ചു. കേളകം, കൊട്ടിയൂർ ഗ്രാമപഞ്ചായത്തുകളിലെ റോഡുകളിലാണ് നിലവിൽ ടാറിംഗ് പ്രവർത്തി പുരോഗമിച്ചു വരുന്നത്. 11 കിലോമീറ്റർ നീളത്തിലും 3.75 മീറ്ററോളം വീതിയിലുമാണ്...
കൊട്ടിയൂർ: പാൽച്ചുരം ബോയ്സ് ടൗൺ റോഡിൻ്റെ പാർശ്വഭിത്തി തകർന്ന് വാഹന യാത്രക്കാർക്ക് ഭീഷണിയാവുന്നു. റോഡിന്റെ വീതി കുറഞ്ഞ ഭാഗത്ത് നിർമ്മിച്ച പാർശ്വഭിത്തി വാഹനമിടിച്ചാണ് തകർന്നതെന്നാണ് നാട്ടുകാർ പറയുന്നത്. പാൽച്ചുരം ബോയ്സ് ടൗൺ റോഡിലെ ഏറ്റവും ഇടുങ്ങിയ...
കൊട്ടിയൂർ: കൊട്ടിയൂർ പന്നിയാംമലയിൽ മയക്കുവെടി വെച്ച് പിടികൂടിയ കടുവയെ ഉടൻ വനത്തിലേക്ക് വിടില്ല. വനം വകുപ്പിൻ്റെ ആരോഗ്യ പരിശോധനയിൽ കടുവയുടെ ഉളിപ്പല്ല് ഇല്ലെന്ന് തെളിഞ്ഞു. തുടർന്ന് ഡോക്ടർമാരുടെ പരിശോധനാഫലം വന്നതിനുശേഷം മാത്രം തീരുമാനമെടുക്കുകയുള്ളൂ എന്നും ഡി.എഫ്.ഒ...
കൊട്ടിയൂർ: പന്നിയാംമലയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കുടുങ്ങിയ കടുവയെ മയക്കുവെടി വെച്ച് കൂട്ടിലാക്കി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വനംവകുപ്പിന്റെ ദൗത്യം വിജയിച്ചത്. വെളുപ്പിന് നാലുമണിയോടെ റബർ ടാപ്പിങ്ങിനുപോയ പന്നിയാംമല സ്വദേശി കുന്നംപുറം സിബിയാണ് കടുവയെ കണ്ടത്....
കൊട്ടിയൂർ: ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരുമില്ലാതെ കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രം. ഡോക്ടർമാരുടെ സേവനം ലഭിക്കാത്തതിനാൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സമയം ഉച്ചവരെയായി ചുരുക്കിയിരിക്കുകയാണ്. ഉച്ചകഴിഞ്ഞെത്തുന്ന രോഗികൾ ചികിത്സയ്ക്കായി സ്വകാര്യ ആസ്പത്രിയെ ആശ്രയിക്കേണ്ട സാഹചര്യമാണ്. ഒരു മെഡിക്കൽ ഓഫീസറെ കൂടാതെ...
കൊട്ടിയൂര്‍: ആദിവാസി കുടുംബം താമസിക്കുന്ന ഷെഡ് തീവച്ചു നശിപ്പിച്ചു. വെങ്ങലോടി ആദിവാസി കോളനിയിലെ പുതിയവീട്ടില്‍ ചന്ദ്രനും കുടുംബവും താമസിക്കുന്ന ഷെഡാണ് ബന്ധുവും അയല്‍വാസിയുമായ പുതിയവീട്ടില്‍ അനീഷ് തീവച്ച് നശിപ്പിച്ചത്. ഷെഡ് പൂര്‍ണ്ണമായും കത്തി നശിച്ചു. അനീഷിനെ...