തെന്മല: കേരളത്തില്‍ രണ്ടു ദിവസമായി ലഭിച്ച മഴയെത്തുടര്‍ന്ന് കിഴക്കന്‍മേഖലയിലെ വെള്ളച്ചാട്ടങ്ങള്‍ ജലസമൃദ്ധമായി. ഇടവിട്ട് മഴ ലഭിച്ചതോടെ കുറ്റാലം വെള്ളച്ചാട്ടത്തില്‍ ഞായറാഴ്ചമുതല്‍ നീരൊഴുക്ക് ശക്തമായി. കുത്തൊഴുക്ക് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ആറുമുതല്‍ എട്ടുവരെ വെള്ളച്ചാട്ടത്തില്‍ സഞ്ചാരികള്‍ക്ക് വിലക്ക്...
പാലക്കാട്: വടക്കഞ്ചേരിയില്‍ തെങ്ങ് വീണ് വീട്ടമ്മ മരിച്ചു. പല്ലാറോഡ് സ്വദേശിനി തങ്കമണി (55) ആണ് മരിച്ചത്. പാടത്ത് ജോലിക്കിടെയാണ് സംഭവം. തെങ്ങ് കടപുഴകി തങ്കമണിയുടെ ശരീരത്തിലേക്ക് പതിക്കുകയായിരുന്നു. തങ്കമണിയുടെ കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റു.
തിരുവനന്തപുരം: അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് (04-07-2023) കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നതുകൊണ്ട്...
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ് കോടതിയിൽ. കേസുമായി ബന്ധപ്പെട്ട് വിചാരണ ആരംഭിക്കാനിരിക്കെയാണ് പോലീസിന്റെ തന്ത്രപരമായ നീക്കം. തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. കേസിൽ ഒട്ടേറെ വസ്തുതകൾ കൂടി അന്വേഷിക്കാനുണ്ടെന്നും പോലീസ്...
ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പിൽ ഇന്റർ ട്രാൻസ്ഫറബിലിറ്റി സാധ്യമാക്കിക്കൊണ്ട് നടപ്പിലാക്കിയ സംസ്ഥാന തലത്തിലെ ആദ്യ പൊതു സ്ഥലം മാറ്റ ഉത്തരവ് പുറത്തിറങ്ങി. ത്രിതല പഞ്ചായത്ത് സംവിധാനത്തിലെ ഏത് വിഭാഗത്തിലേക്കും സ്ഥലംമാറ്റം സാധ്യമാക്കി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്...
തിരുവനന്തപുരം : പ്ലസ് വൺ ക്ലാസിൽ എത്തിയില്ലെങ്കിൽ വീട്ടിലേക്ക് അധ്യാപകരുടെ ഫോൺ വിളിയെത്തും. പ്ലസ് വൺ ക്ലാസുകൾ തുടങ്ങുമ്പോൾ അച്ചടക്കമുറപ്പാക്കാനും ക്ലാസുകളിൽ നിന്ന് മുങ്ങുന്നവരെ പൊക്കാനും പ്രത്യേക നിർദേശങ്ങളിറക്കിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. ക്ലാസ് തുടങ്ങുന്ന ദിവസം...
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത 24 മണിക്കൂറിൽ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ...
തിരുവനന്തപുരം: മുൻനിര ബഹുരാഷ്ട്ര ടെക്ക്, ബാങ്കിങ് കമ്പനികളിൽ നിരവധി തൊഴിലവസരങ്ങളുമായി ആസ്പയർ 2023 തൊഴിൽമേള ജൂലൈ 10ന് കഴക്കൂട്ടം, ചന്തവിള കിൻഫ്ര കാമ്പസിലെ അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ നടക്കും. തൊഴിൽ നൈപുണ്യമുള്ളവരും ബിരുദം/ ബിരുദാനന്തര...
വൈദ്യുതി വിതരണത്തിൽ തടസ്സം ഉണ്ടാകുന്നുണ്ട്. കാറ്റിലും മഴയിലും വൃക്ഷങ്ങളും വൃക്ഷ ശിഖരങ്ങളും ലൈനിൽ വീഴുന്നതാണ് ഇതിനുള്ള പ്രധാന കാരണം. ഇത്തരം സാഹചര്യത്തിൽ മരക്കൊമ്പ് വീണും മറ്റും വൈദ്യുതിക്കമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുമുണ്ട്. പുറത്തിറങ്ങുമ്പോൾ വലിയ ജാഗ്രത...
കോട്ടയം: മഴയുള്ള ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തലേ ദിവസം തന്നെ അവധി പ്രഖ്യാപിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. രാവിലെ അവധി പ്രഖ്യാപിച്ചാല്‍ കുട്ടികള്‍ക്ക് നിരവധി അസൗകര്യങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.മലബാറിലെ പ്ലസ്...