കൊച്ചി: തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങൾ ഒറ്റ ആപ്പിൽ ജനങ്ങളിലേക്കെത്തുന്ന കെ-സ്മാർട്ട് പദ്ധതിക്ക് കൊച്ചിയിൽ തുടക്കമായി. ഗോകുലം കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കെ- സ്മാര്‍ട്ട് ആപ്പ് ഉദ്ഘാടനം ചെയ്തത്. ഇൻഫർമേഷൻ കേരള മിഷനാണ്...
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും പകർച്ചവ്യാധികൾ വർധിക്കുന്നു. ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ വർധിക്കുന്നത് ആശങ്കക്കിടയാക്കുന്നു.ആരോഗ്യവകുപ്പ് കണക്കുകൾ പ്രകാരം ഒരാഴ്ചക്കിടെ സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മൂന്നുപേരും ഡെങ്കി ബാധിച്ച് ഒരാളും മരിച്ചിട്ടുണ്ട്. എലിപ്പനി ബാധിച്ച് 22 പേരാണ്...
കല്ലൂര്‍: വയനാട് കല്ലൂരില്‍ ബസിടിച്ച് പരിക്കേറ്റ കാട്ടാന ചരിഞ്ഞു. മുത്തങ്ങയിലെ ഉള്‍വനത്തിലാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഡിസംബര്‍ നാലിന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. മുത്തങ്ങ വനത്തിലേക്ക് എത്തുന്നതിന് തൊട്ടുമുന്‍പ് കല്ലൂരിലെ വനമേഖലയില്‍ വെച്ച് ആന റോഡ്...
കേരള പൊലിസിൽ സബ് ഇൻസ്പെക്ടർ തസ്തികയിലെ നിയമനത്തിന് അവസരം. കേരള സിവിൽ പൊലിസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ ട്രെയ്നി തസ്തികയിലേക്ക് പി. എസ്. സി അപേക്ഷ ക്ഷണിച്ചു. ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ജനുവരി...
തിരുവനന്തപുരം: റെയിൽവേ മാതൃകയിൽ ഇരുചക്രവാഹനങ്ങൾ സംസ്ഥാനത്തെവിടെയും എത്തിക്കുന്നതിനായി ‘ബൈക്ക് എക്സ്പ്രസു’മായി കെ.എസ്.ആർ.ടി.സി. പുതിയ വരുമാന സാധ്യതകൾ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നിലവിൽ റെയിൽവേയുടെ മാത്രം കുത്തകയായ മേഖലയിലേക്ക് കെ.എസ്.ആർ.ടി.സി കടന്നുചെല്ലുന്നത്. പ്രാഥമിക ഘട്ടത്തിൽ വർക്ക്ഷോപ്പ് വാനുകൾ രൂപമാറ്റം...
തിരുവനന്തപുരം: തലസ്ഥാനത്തെ രണ്ട് റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റാൻ ദക്ഷിണ റെയിൽവേ. കൊച്ചുവേളി, നേമം സ്റ്റേഷനുകളുടെ പേരാണ് മാറ്റുക. നേമം സ്റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്ത് എന്നാക്കും. കൊച്ചുവേളി സ്റ്റേഷൻ തിരുവനന്തപുരം നോർത്തുമാകും. ഇരു സ്റ്റേഷനുകളെയും...
ചാവക്കാട്: പത്തു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 33-കാരന് 90 വർഷം കഠിനതടവും മൂന്നു വർഷം വെറും തടവും 5.6 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചാവക്കാട് അതിവേഗ കോടതിയുടേതാണ് വിധി. ചാവക്കാട് മണത്തല...
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങൾ കഴിയുന്നതോടെ സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർധനയുണ്ടായേക്കാം എന്ന് കണക്ക് കൂട്ടൽ. കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആഘോഷവേളകളിൽ മാസ്ക് നിർബന്ധമാക്കണമെന്നും നിർദേശം. രാജ്യത്ത് സ്ഥിരീകരിക്കുന്ന രോഗികളുടെ എണ്ണത്തിന്റെ പകുതിയോ അതിനടുത്തൊ രോഗികൾ...
സംസ്ഥാനത്തിന് പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്ന ദീർഘകാല കരാർ പുന:സ്ഥാപിക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ ഉത്തരവ്. മൂന്ന് കമ്പനികളിൽ നിന്നായി യൂണിറ്റിന് 4.29 രൂപയ്ക്ക് 465 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ 2014ൽ ഒപ്പിട്ട കരാറാണ് തുടരാൻ...
താമരശ്ശേരി: ചുരത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി പൊലീസ്. ചുരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുമാണ് നാളെ വൈകിട്ട് മുതല്‍ തിങ്കളാഴ്ച രാവിലെ വരെ താമരശ്ശേരി ചുരത്തില്‍ പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന പ്രധാന...