പറവൂര്‍: മകന്റെ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം 67-കാരന് തൂങ്ങിമരിച്ചു. ചേന്ദമംഗലം വടക്കുംപുറം കൊച്ചങ്ങാടി സ്വദേശി സെബാസ്റ്റ്യന്‍ (67) ആണ് മകന് സിനോജിന്റെ ഭാര്യ ഷാനു(31)വിനെ കൊലപ്പെടുത്തിയ ശേഷം വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. വ്യാഴാഴ്ച രാവിലെ 10.30-ഓടെയായിരുന്നു സംഭവം....
ഇടുക്കി: മൂന്നാറിന്റെ വഴിയോരങ്ങളില്‍ നീലവസന്തം വിരിച്ചുനിൽക്കുന്ന വാക മരങ്ങള്‍ സഞ്ചാരികളെ ആകർഷിക്കുന്നു. ജക്രാന്ത എന്ന പേരില്‍ അറിയപ്പെടുന്ന നീലനിറത്തിലുള്ള പുഷ്പങ്ങളാണ് മൂന്നാറിന്റെ മലനിരകളില്‍ നീലവസന്തം അണിയിച്ചിരിക്കുന്നത്. പച്ചവിരിച്ചുകിടക്കുന്ന തേയില കാടുകള്‍ക്കിടയില്‍ നിലവസന്തം തീര്‍ക്കുകയാണ് ജക്രാന്ത. പച്ചപ്പിന്...
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനം വര്‍ധിപ്പിക്കാന്‍ കേന്ദ്രത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മന്ത്രാലയം കമ്മിഷനെ സമീപിച്ചത്. കമ്മിഷന്റെ അനുമതി ലഭിച്ചതിനാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ വര്‍ധിപ്പിച്ച വേതനം നിലവില്‍വരുമെന്നാണ്...
പാലക്കാട്: കേരള സംഗീത നാടക അക്കാദമി മുന്‍സെക്രട്ടറിയും വാഗ്മിയും എഴുത്തുകാരനുമായ എന്‍. രാധാകൃഷ്ണന് നായര്‍ (83) അന്തരിച്ചു. 1996 മുതല്‍ 2001 വരെ കേരള കലാമണ്ഡലം സെക്രട്ടറിയുമായിരുന്നു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ്, സംസ്ഥാന...
കോഴിക്കോട്: അരക്കിണർ പാറപ്പുറം ക്ഷേത്രത്തിന് സമീപം ട്രെയിൻ തട്ടി വിദ്യാർഥി മരിച്ചു. മുക്കം ആനയാംകുന്ന് മുരിങ്ങപുറായി പോടുവണ്ണിക്കൽ വയലിൽ സിദാൻ (19) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8.30-ഓടെയാണ് അപകടം. വെല്ലൂർ ഇൻസ്റ്റ്യുട്ട് ഓഫ്...
ദില്ലി: സര്‍ക്കാര്‍ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന എല്ലാ ബാങ്കുകളും മാര്‍ച്ച് 31 ഞായറാഴ്ച പ്രവര്‍ത്തിക്കാൻ ആർ.ബി.ഐ.യുടെ നിര്‍ദേശം. റിസര്‍വ് ബാങ്കിന്റെ ഏജൻസി ബാങ്കുകളിൽപെട്ട ബാങ്കുകൾക്കാണ് നിര്‍ദേശം ബാധകമാവുക. നടപ്പ് സാമ്പത്തിക വർഷത്തിലെ അവസാന ദിവസം ഞായറാഴ്ചയായ...
പാലാ : ടർഫിൽ പരിശീലനത്തിന് ശേഷം വിശ്രമിക്കുകയായിരുന്ന പെൺകുട്ടി കുഴഞ്ഞ് വീണ് മരിച്ചു. പാലാ കടപ്പാട്ടൂർ തൊമ്മനാമറ്റത്തിൽ റെജിയുടെ മകൾ ഗൗരി കൃഷ്ണയാണ് (17) മരിച്ചത്. കടപ്പാട്ടൂരിലെ സ്വകാര്യ ടർഫിൽ ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം....
ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആർ) അടക്കമുള്ള 13 ഇനം തിരിച്ചറിയല്‍ രേഖകള്‍ വോട്ട് ചെയ്യാനായി ഉപയോഗിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ തിരിച്ചറിയല്‍ കാർഡ്, ആധാർ കാർഡ്, പാൻ കാർഡ്, യു.ഡി.ഐ.ഡി, സർവീസ് തിരിച്ചറിയല്‍ കാർഡ്, ബാങ്ക്/പോസ്റ്റ്...
കൊച്ചി: മോൻസൺ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ പരാതിക്കാർ നൽകിയ പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. കോഴിക്കോട് സ്വദേശികളായ യാക്കൂബ്, എം.ടി. ഷമീർ എന്നിവർക്കാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി വൈ.ആർ....
കൊച്ചി: സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) ബാധിതനായ മൂന്നുവയസ്സുകാരന്റെ ചികിത്സയ്ക്കുള്ള മരുന്നിന് ജി.എസ്.ടി ഒഴിവാക്കാൻ വിതരണക്കാരോട് ഹൈക്കോടതി നിർദേശിച്ചു. സ്വിറ്റ്സർലൻഡിൽനിന്ന് ഇറക്കുമതി ചെയ്യുന്ന റിസ്ഡിപ്ലാം എന്ന മരുന്നിന് ജി.എസ്.ടി ഒഴിവാക്കി നൽകാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ...