തിരുവനന്തപുരം :ലോക്ക് ഡൗണിനോടനുബന്ധിച്ച് പോലീസ് ഏർപ്പെടുത്തിയ ഓൺലൈൻ പാസ് സംവിധാനത്തിലേയ്ക് ആയിരക്കണക്കിന് അപേക്ഷകളാണ് ലഭിച്ചത്. ഇത്രയും പേർക്ക് പാസ് നൽകിയാൽ ലോക്ഡൗണിന്റെ ലക്ഷ്യം പരാജയപ്പെടും. അവശ്യസാധനങ്ങൾ വാങ്ങുന്നതിനുള്ള അപേക്ഷകളാണ് ഭൂരിഭാഗവും. അത്യാവശ്യ യാത്രകൾക്ക് മാത്രമാണ് ഇപ്പോൾ...
തൃശ്ശൂര്‍: എഴുത്തുകാരനും നടനും തിരക്കഥാകൃത്തുമായ മാടമ്പ് കുഞ്ഞുകുട്ടന് (81) അന്തരിച്ചു. തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളുണ്ടായിരുന്നു. പനിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു....
തിരുവനന്തപുരം: സംസ്ഥാനത്ത് 72 പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിന് മുകളിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. മുന്നൂറിലധികം പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മുപ്പതിന് മുകളിലാണ്. എറണാകുളം ജില്ലയിലെ 19 പഞ്ചായത്തുകളില്‍ 50...
തിരുവനന്തപുരം: കേരളത്തില്‍ റേഷന്‍ വ്യാപാരികള്‍ക്കിടയില്‍ കോവിഡ് രോഗം വ്യാപിക്കുന്നു. രണ്ടാം തരംഗത്തില്‍ 17 പേര് മരിച്ചതായാണ് കണക്കുകള്‍. ദിവസവും പൊതുജനങ്ങളുമായി ഇടപെടുന്ന റേഷന്‍ വ്യാപാരികള്‍ക്കും, സെയിൽസ്മാന്മാര്ക്കും വാക്സിന് മുന്‍ഗണന നല്‍കണമെന്ന ആവശ്യമാണ് ഈ പശ്ചാത്തലത്തില്‍ ഉയരുന്നത്....
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം സമൂഹത്തിനു മേല്‍ ഏല്പിക്കുന്ന മാനസിക സമ്മര്‍ദ്ദത്തിന്റെ തീവ്രത കുറയ്ക്കാന്‍ ‘ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്’ എന്ന സൈക്കോസോഷ്യല്‍ സപ്പോര്‍ട്ട് പ്രോഗ്രാം കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞ വര്‍ഷം...
കോട്ടയം: പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റായ നിരവധി ചിത്രങ്ങളുടെ...
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗികളുടെ ചികിത്സാ നിരക്ക് തീരുമാനിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങി. രജിസ്ട്രേഷന്, കിടക്ക, നേഴ്സിങ് ചാര്‍ജ് തുടങ്ങിയവ അടക്കമുള്ളവയ്ക്ക് 2645 രൂപ മാത്രമേ ജനറല്‍ വാര്‍ഡുകളില്‍ ഈടാക്കാവൂ എന്നാണ് വിജ്ഞാപനം. 1....
തൃശൂർ: തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച കോവിഡ് രോഗിയുടെ മൃതദേഹം സംസ്കരിക്കാൻ കൊണ്ടുപോകുന്നതിനിടെ കോവിഡ് മാനദണ്ഡം ലംഘിച്ച് പള്ളിയിൽ ഇറക്കി കുളിപ്പിച്ച് മതപരമായ ചടങ്ങുകൾ നടത്തി. ബന്ധുക്കൾക്കും പള്ളി ഭാരവാഹികൾക്കുമെതിരെ പൊലീസ്...
കോഴിക്കോട്: ഈ സാഹചര്യത്തിൽ പ്രായഭേദമന്യേ, കേരളത്തിലെ മുഴുവൻ മാധ്യമപ്രവർത്തകരേയും കോവിഡ് മുന്നണിപ്പോരാളികളായി പരിഗണിക്കണമെന്നും ഇനിയും വാക്സിൻ ലഭിക്കാത്ത മാധ്യമ പ്രവർത്തകർക്ക് ഉടൻ വാക്സിൻ സൗജന്യമായി ലഭ്യമാക്കണമെന്നും ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി (കേരള) സംസ്ഥാന സർക്കാറിനോട്...
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യസംസ്കരണപ്രവർത്തനങ്ങളിൽ ഇനി അലംഭാവം പാടില്ല; വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർമാരും സെക്രട്ടറിമാരും ഇക്കാര്യത്തിൽ കൂടുതൽ കാര്യക്ഷമത ഉറപ്പുവരുത്താൻ നിർദേശം. ഗ്രാമപഞ്ചായത്ത് തലത്തിൽ മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ അതിപ്രാധാന്യത്തോടെ നിർവഹിക്കണമെന്നും ഉദ്യോഗസ്ഥർ അവരുടെ ചുമതലകളിൽ വീഴ്ച വരുത്തരുതെന്നും...