നടി ശ്വേത മേനോനെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍. യൂട്യൂബ് ചാനല്‍ വഴി നടിക്കെതിരായുള്ള വീഡിയോ ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു. എറണാകുളം നോര്‍ത്ത് പോലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. നന്ദകുമാറിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്
തിരുവനന്തപുരം : സംസ്ഥാനത്ത് പ്രിന്റഡ് ലൈൻസൻസ് നിർത്തുന്നു. ആധുനിക കാലത്ത് പ്രിന്റിംഗ് രേഖകളുടെ ആവശ്യമില്ലെന്ന് ചുണ്ടിക്കാട്ടിയാണ് ഗതാഗത വകുപ്പിന്റെ നിർണായക നീക്കം. ആദ്യ ഘട്ടമായി ലൈസൻസ് പ്രിന്റിംഗും രണ്ടാം ഘട്ടത്തിൽ ആർ സി ബുക്ക് പ്രിന്റിംഗും...
പൂജാ അവധിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബർ 11 വെള്ളിയാഴ്ച കൂടി അവധി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഇത് സംബന്ധിച്ച് ഇന്ന് തന്നെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.ഇത്തവണ ഒക്ടോബർ...
ഇന്ന് 15 വര്‍ഷം പൂര്‍ത്തിയാവുന്ന 1200 ബസുകളുടെ കാലാവധി രണ്ട് വര്‍ഷം കൂടി നീട്ടി സംസ്ഥാന സര്‍ക്കാര്‍. കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ കേന്ദ്രമന്ത്രി നിധിന് ഗഡ്കരിക്ക് നല്കിയ കത്തിനു പ്രതികരണം ഇല്ലാതെ...
1, 2024 സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം ഇന്നലെ (30.09.2024) അവസാനിച്ചു 2, 01.10.2024, 02.10.2024 തീയതികളിൽ റേഷൻ കടകൾ അവധി ആണ്. 3, 2024 ഒക്ടോബർ മാസത്തെ റേഷൻ വിതരണം 03.10.2024 (വ്യാഴാഴ്ച) മുതൽ...
പാചകവാതക വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടറുകള്‍ക്കാണ് വില കൂട്ടിയത്. സിലിണ്ടര്‍ ഒന്നിന് 48 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ പാചക വില സിണ്ടറിന് 1749 രൂപയായി. എല്‍പിജി ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ ഇത്തവണയും മാറ്റമില്ല. കേരളത്തില്‍...
കബനിയുടെ ഓളപ്പരപ്പിലേക്ക് സാഹസിക വിനോദ സഞ്ചാരികള്‍ക്ക് സ്വാഗതം. റിവര്‍ റാഫ്ടിങ്ങിന്റെ പുതിയ അനുഭവങ്ങളുമായി തിരിച്ചു പോകാം. കുറുവ ദ്വീപിലാണ് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ സഞ്ചാരികള്‍ക്കായി മുളം ചങ്ങാടയാത്ര ഒരുക്കിയിരിക്കുന്നത്. അനുമതിയില്ലാത്തതിനാല്‍ ദ്വീപിനുള്ളിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശമില്ലെങ്കിലും...
തിരുവനന്തപുരം: സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. ഭരണപ്രതിസന്ധി ചൂണ്ടിക്കാട്ടി സഹകരണ രജിസ്ട്രാറുടേതാണ് നടപടി. രണ്ട് സര്‍ക്കാര്‍ നോമിനികളടക്കമുള്ള മൂന്ന് അംഗങ്ങള്‍ക്ക് താത്കാലിക ചുമതല നല്കി. 1.05 കോടി രൂപയുടെ വായ്പ എഴുതിത്തള്ളാന്‍...
ഒറ്റപ്പാലം (പാലക്കാട്): ഓണ്‍ലൈനില്‍ മരുന്നിനേക്കുറിച്ചുള്ള വിവരങ്ങള്‍ തിരഞ്ഞ റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയും തട്ടിപ്പിനിരയാക്കാന്‍ ശ്രമം. മരുന്ന് എത്തിക്കാനെന്ന വ്യാജേന ഫാര്‍മസിസ്റ്റ് എന്ന് പരിചയപ്പെടുത്തിയും പിന്നീട് സി.ബി.ഐ ഉദ്യോഗസ്ഥനാണെന്നറിയിച്ചുമുള്ള ഫോൺ കോളുകളിലൂടെയാണ് ഒറ്റപ്പാലം ലക്കിടി സ്വദേശിയെ തട്ടിപ്പിനിരയാക്കാന്‍...
സംസ്ഥാനത്ത് പലയിടങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന പരീക്ഷണം ഒക്ടോബ൪ ഒന്നിന് ചൊവ്വാഴ്ച നടക്കും.സംസ്ഥാന തലത്തില്‍ സ്ഥാപിച്ച 91 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണമാണ് നടക്കുന്നത്.പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവുന്ന സാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകാൻ...