കൊച്ചി : അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ വിവരം പൊതുജനങ്ങള്‍ക്കും മോട്ടോര്‍വാഹനവകുപ്പിന് കൈമാറാം. വാഹനങ്ങള്‍ റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രൂപമാറ്റങ്ങള്‍ വരുത്തുക, സൈലന്‍സറുകള്‍ മാറ്റി തീവ്രശബ്ദം ഉണ്ടാക്കുക, പൊതുനിരത്തുകളില്‍ അഭ്യാസപ്രകടനവും മത്സരയോട്ടവും നടത്തുക, അതിവേഗത്തിലും അപകടകരമായും ഓടിക്കുക...
വട്ടിയൂർക്കാവ്: ‘‘രണ്ടാം ക്ലാസ്സുകാരിയായ അന്ന തെരേസ പൂമ്പാറ്റയെപ്പോലെയായിരുന്നു. എപ്പോഴും പുഞ്ചിരിയോടെ, സഹോദരങ്ങളോടൊപ്പം കളിച്ചുചിരിച്ചു പറന്നു നടക്കാൻ ഇഷ്ടപ്പെട്ടിരുന്നവൾ. ഞങ്ങളെയെല്ലാം അവൾക്കു വലിയ ഇഷ്ടമായിരുന്നു”-അന്നയെക്കുറിച്ച് അയൽക്കാരുടെ വാക്കുകളാണിത്. പൂവാറിലെ പൊഴിയൂരിലുണ്ടായ അപകടത്തിൽപ്പെട്ട് അന്ന മരിച്ചെന്ന സത്യം ഇപ്പോഴും...
കാളികാവ്(മലപ്പുറം): ഞായറാഴ്ച പതിവിലും അരമണിക്കൂര്‍ വൈകിയാണ് വിനീത് ക്ലാസിലെത്തിയത്. വൈകിയതെന്തെന്ന ചോദ്യത്തിന് വിനീതിന്റെ ഉത്തരംകേട്ട് അധ്യാപകരും വിദ്യാര്‍ഥികളും അമ്പരന്നു. പഠനകേന്ദ്രത്തിലേക്ക് വരുംവഴി ഒറ്റയാന്റെ മുന്നില്‍പ്പെട്ടു. രക്ഷപ്പെടാന്‍ ഓടിമാറേണ്ടിവന്നു. അതിനിടെ വീണു. അതാണ് വൈകാന്കാരണം. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും...
ഇന്നത്തെ തീയതിക്കൊരു പ്രത്യേകതയുണ്ട്. ശ്രദ്ധിച്ചിരുന്നോ? ഇല്ലെങ്കില്‍ ഒന്നു സൂക്ഷിച്ചു നോക്കിക്കേ. 22-02-2022. കൊള്ളാം നല്ല തീയതി എന്നു പറഞ്ഞ് പോകരുത്. ഒന്നു കൂടി ഒന്നു സൂക്ഷിച്ചു നോക്കിയാല്‍ ചില കൗതുകങ്ങള്‍ കാണാന്‍ സാധിക്കും. തീയതിയെയും മാസത്തെയും...
കൊച്ചി: വിലക്കിയിട്ടും ഭര്‍ത്താവിനെ ധിക്കരിച്ച് അന്യപുരുഷനുമായി ഭാര്യ ഫോണില്‍ സംസാരിക്കുന്നത് വൈവാഹിക ജീവിതത്തോടുള്ള ക്രൂരതയാണെന്ന അസാധാരണ പരാമര്‍ശവുമായി കേരള ഹൈക്കോടതി. ഒരു ദമ്പതികള്‍ക്ക് വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കേരള ഹൈക്കോടതി ഈ പരാമര്‍ശം നടത്തിയത്. ഭാര്യയുടെ...
എറണാകുളം : കേരള കത്തോലിക്കാ ടീച്ചേഴ്സ് ഗിൽഡ് 2021 – 22 വർഷത്തെ മികച്ച അധ്യാപകരെ പ്രഖ്യാപിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ തലശ്ശേരി രൂപതക്ക് കീഴിലെ കിളിയന്തറ സെയ്ന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ...
കൊച്ചി : കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ കെ.എം. സ്കൂൾ ഓഫ് മറൈൻ എൻജിനിയറിങ്ങിൽ ഒഴിവുള്ള കോഴ്സ് -ഇൻ- ചാർജ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ചുരുങ്ങിയത് രണ്ടു വർഷം ചീഫ് എൻജിനിയർ സ്ഥാനമുൾപ്പെടെ...
കോട്ടയം: അശ്ലീല സന്ദേശമയച്ചതിനെ ചൊല്ലിയുള്ള തർക്കത്തിൽ വനിതാ പൊലീസുകാരി സ്റ്റേഷനകത്തിട്ട് അഡീഷണൽ എസ്.ഐ.യെ പരസ്യമായി മർദ്ദിച്ചു. കോട്ടയം പള്ളിക്കത്തോട് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം നടന്നത്. സംഗതി പുറത്തറിഞ്ഞതോടെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്...
കൽപ്പറ്റ : വെള്ളമുണ്ട കണ്ടത്തുവയലിൽ നവദമ്പതികളായ യുവാവിനെയും യുവതിയെും കൊലപ്പെടുത്തിയ കേസിൽ പ്രതി തൊട്ടിൽപാലം മരുതോറ സ്വദേശി വിശ്വനാഥന് (48) കൊലക്കുറ്റത്തിന് വധ ശിക്ഷയും പത്ത് ലക്ഷം രൂപ പിഴയും. കൽപ്പറ്റ സെഷൻസ് കോടതി ജഡ്ജി...
എറണാകുളം: തൃക്കാക്കരയിൽ രണ്ടാനച്ഛന്റെ മർദ്ദനത്തെ തുർന്ന് രണ്ട് വയസുകാരിക്ക് ഗുരുതര പരിക്ക്. കുട്ടിയുടെ തലയ്ക്കാണ് കൂടുതൽ പരിക്കുകളുള്ളത്. തലയോട്ടി പൊട്ടിയിട്ടുണ്ട്. മുഖത്തും കാര്യമായ പരിക്കുകളുണ്ട്. കോലഞ്ചേരി ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. പുലർച്ചെ ഒന്നര മണിയോടെയാണ് കുട്ടിയുടെ...