ജോലിചെയ്യുന്ന സ്ഥാപനത്തിലെ വാഹനത്തില്‍നിന്ന് 40000 രൂപയും ബാഗും തട്ടിയെടുത്തെന്ന പരാതി അന്വേഷിച്ചപ്പോള്‍ വാദി പ്രതിയായി. കോഴിക്കോട് വേങ്ങേരി സ്വദേശിയായ അമര്‍നാഥ് എന്ന 19-കാരനാണ് 40000 രൂപയും ബാഗും തട്ടിയെടുത്തെന്ന് കാണിച്ച് കഴിഞ്ഞദിവസം ബാലുശ്ശേരി പോലീസില്‍ പരാതി...
അരൂർ കെൽട്രോൺ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഗവ. നിയന്ത്രിത സ്വാശ്രയ സ്ഥാപനമായ കെൽട്രാക് പോളിടെക്നിക്കിൽ ഒന്നാം വർഷ / ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു (മാനേജ്മന്റ് ക്വാട്ട). വിശദവിവരങ്ങൾക്ക് സ്ഥാപനത്തിൽ നേരിട്ട് വരികയോ താഴെ...
തിരുവനന്തപുരം: സ്കൂളുകളിൽ കുട്ടികൾ മൊബൈൽഫോൺ ഉപയോഗിക്കുന്നതിന് കർശനവിലക്കുമായി സർക്കാർ. സ്കൂൾവളപ്പിലും ക്ലാസ്മുറിക്കുള്ളിലും കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നാണ് സർക്കാർതലത്തിലെ തീരുമാനമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സ്കൂൾകുട്ടികളെ അധ്യയനവേളയിൽ മറ്റു പരിപാടികൾക്ക് പങ്കെടുപ്പിക്കരുതെന്നും മന്ത്രി നിർദേശിച്ചു....
തിരുവനന്തപുരം: പെൻഷൻകാരെ നല്ലവഴിക്കു നടത്താൻ സർക്കാർ ഇടപെടുന്നു. സർക്കാർ പെൻഷകാർ ഗുരുതരമായ പെരുമാറ്റദൂഷ്യത്തിനു കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ പെൻഷൻ തടഞ്ഞുവെക്കുകയോ പിൻവലിക്കുകയോ ചെയ്യുന്നതടക്കമുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി കേരള സർവീസ് ചട്ടം ദേദഗതി ചെയ്തു. കെ.എസ്.ആർ. മൂന്നാംഭാഗത്തിൽ 2, 3,...
പിറവം: നടൻ ലാലു അലക്സിന്റെ മാതാവ് അന്നമ്മ ചാണ്ടി (88) അന്തരിച്ചു. വേളയിൽ പരേതനായ വി.ഇ.ചാണ്ടിയാണ് ഭർത്താവ്. കിടങ്ങൂർ തോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ലാലു അലക്സ്, ലൗലി (പരേത), ലൈല, റോയ്. മരുമക്കൾ: ബെറ്റി (തേക്കുംകാട്ടിൽ,...
കേന്ദ്ര സർവകലാശാലകളിലെ ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്കുള്ള ദേശീയ പൊതുപ്രവേശനപരീക്ഷ (സി.യു.ഇ.ടി.) സെപ്റ്റംബർ ഒന്നുമുതൽ ഏഴുവരെയും ഒൻപതുമുതൽ 11 വരെയും രണ്ടുഘട്ടങ്ങളായി നടത്തുമെന്ന് യു.ജി.സി. ചെയർമാൻ എം. ജഗദീഷ്കുമാർ അറിയിച്ചു. അഡ്മിറ്റ് കാർഡ്, പരീക്ഷാകേന്ദ്രങ്ങൾ എന്നിവസംബന്ധിച്ച കൂടുതൽ...
സർക്കാർ ഐ.ടി.ഐ.കളിലെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി ഓഗസ്റ്റ് 10 വരെ നീട്ടിയതായി ഐ.ടി.ഐ. അഡീഷണൽ ഡയറക്ടർ അറിയിച്ചു. ജൂലായ് 30 ആയിരുന്നു അവസാന തീയതി. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള പ്രോസ്പെക്ടസും മാർഗനിർദ്ദേശങ്ങളും വകുപ്പ് വെബ്സൈറ്റിലും (https://det.kerala.gov.in),...
കരസേനയുടെ ഷോർട് സർവീസ് കമ്മിഷൻ (ടെക്) കോഴ്സിലേക്കും ഷോർട് സർവീസ് കമ്മിഷൻ (ടെക്) വിമൻ കോഴ്സിലേക്കും 24 വരെ അപേക്ഷിക്കാം. www.joinindianarmy.nic.in പുരുഷന്മാർക്ക് 175 ഒഴിവും സ്ത്രീകൾക്കു 14 ഒഴിവുമുണ്ട്. അവിവാഹിതരായിരിക്കണം. .യോഗ്യത: ബന്ധപ്പെട്ട വിഭാഗങ്ങളിലെ ബി-ടെക്/ ബിഇ....
കൂട്ടിലങ്ങാടി വില്ലേജ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി. കൂട്ടിലങ്ങാടി വില്ലേജ് ഓഫീസർ വിപിൻ ദാസിനെയാണ് വില്ലേജ് ഓഫീസിന് സമീപം ബിലായിപ്പടിയിലെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ആലപ്പുഴ സ്വദേശിയാണ്. രാവിലെ ഓഫീസിൽ എത്താത്തതിനാൽ...
കൊറിയർ വഴിയെത്തിയ എം.ഡി.എം.എ.യുമായി യുവാവിനെ എക്സൈസ് പിടികൂടി. കോട്ടക്കൽ കൈപ്പള്ളിക്കുണ്ട് സ്വദേശി കുറുന്തല വീട്ടിൽ ഹരികൃഷ്ണനാണ് (25) അറസ്റ്റിലായത്. കോട്ടക്കൽ നഗരത്തിൽ പ്രവർത്തിക്കുന്ന കൊറിയർ സ്ഥാപനത്തിലേക്ക് ഇയാൾക്കായെത്തിയ പാർസലിൽ നിന്ന് 54 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്....