തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാനുള്ള സർവകലാശാല ഭേദഗതി ബിൽ കേരള നിയമസഭ പാസാക്കി. സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് ശേഷം വീണ്ടുമെത്തിയ ബില്ലാണ് സഭ പാസാക്കിയത്. അതേസമയം, ബില്ലിനെ എതിർത്ത പ്രതിപക്ഷം ഭേദഗതി നിർദേശിച്ചു....
തിരുവനന്തപുരം: ടൂറിസം, ഐടി, വ്യവസായം എന്നീ മേഖലകളിൽ കേരളവുമായി സഹകരിക്കാനുള്ള സന്നദ്ധത ഫ്രാൻസ് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ഫ്രാന്‍സ് അംബാസഡർ ഇമ്മാനുവൽ ലെനെയിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സന്നദ്ധത അറിയിച്ചത്. നമ്മുടെ വിനോദസഞ്ചാര മേഖല ആഗോളതലത്തില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം മാത്രം 24,563 ലഹരിക്കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തതതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. 27,088 പ്രതികളെ അറസ്റ്റു ചെയ്തു. 3039 കിലോ കഞ്ചാവ്, 14 കിലോ എം.ഡി.എം.എ, രണ്ടു...
കൊല്ലം: വിസ്മയ കൊലക്കേസിൽ ശിക്ഷ നടപ്പാക്കുന്നത് നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ പ്രതി കിരൺകുമാറിന് തിരിച്ചടി. ശിക്ഷ നടപ്പാക്കുന്നത് തടയില്ലെന്നാണ് ഹൈകോടതി വ്യക്തമാക്കിയത്. ജസ്റ്റിസുമായ അലക്സാണ്ടർ തോമസ്, സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്....
കര്‍ണാടകയില്‍ അഞ്ച് വയസുകാരിക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു. റൈച്ചുര്‍ ജില്ലയില്‍ നിന്നുള്ള പെണ്‍കുട്ടിക്കാണ് രോഗബാധ കണ്ടെത്തിയതെന്ന് കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകറാണ് അറിയിച്ചത്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. കര്‍ണാടകയില്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ ഡിജിറ്റൽ സർവേ സൗജന്യമല്ല. പദ്ധതിക്ക് ചെലവാകുന്ന 858 കോടി രൂപയും ജനങ്ങളിൽ നിന്ന് പിരിച്ചെടുക്കും. പദ്ധതിച്ചെലവ് ആദ്യം സർക്കാർ വഹിക്കുമെങ്കിലും ഈ തുക ഭൂവുടമസ്ഥരുടെ കുടിശിക തുകയായി കണക്കാക്കും. കരമടക്കുമ്പോൾ ഈ തുക...
ബത്തേരി: പ്രായപൂർത്തിയാകാത്ത പെൺമക്കളെ മർദിച്ച കേസിലെ പ്രതിയായ നാൽപ്പത്തിയഞ്ചുകാരനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. വാളാട് കണ്ണിമൂല കുടിയിരിക്കൽ ആന്റണി ആണ് ജീവനൊടുക്കിയത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വീടിനുള്ളിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പിതാവ് മദ്യലഹരിയിൽ തങ്ങളെ...
പത്തനംതിട്ട: അടൂരിൽ ലോഡ്ജ് മുറിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇയാൾക്കൊപ്പമുണ്ടായിരുന്ന യുവതിയെ അബോധാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് സൂചന.കുന്നത്തൂർ പുത്തനമ്പലം സ്വദേശി ശ്രീനിലയത്തിൽ ശ്രീജിത്ത് (29) ആണ്...
തൃശൂർ: തൃശൂർ ജില്ലാ ആസ്പത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 15കാരൻ ആംബുലൻസ് ഓടിച്ചുപോയ സംഭവത്തിൽ സുരക്ഷാ വീഴ്ച പരിശോധിക്കുന്നു. ആസ്പത്രി അധികൃതരുടെ നേതൃത്വത്തിലാണ് പരിശോധന. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവമുണ്ടായത്.ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ആസ്പത്രിയിൽ പാർക്ക്...
ടോൾ പ്ലാസകൾ അപ്രത്യക്ഷമാകും, ഫാസ്ടാഗും വേണ്ട, രാജ്യത്ത് ടോളുകൾ പിരിക്കാൻ പുതിയ സംവിധാനം വരുന്നു. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ അഥവാ എ.എൻ.പി.ആർ ക്യാമറകളാണ് കേന്ദ്രസർക്കാർ അവതരിപ്പിക്കാനിരിക്കുന്ന പുതിയ സംവിധാനം. ടോൾ പ്ലാസകളിലെ തിരക്കൊഴിവാക്കാനാണ് പരമ്പരാഗത...