കണ്ണപുരം : പോയകാലത്തിന്റെ ചരിത്രശേഷിപ്പായി തലയുയർത്തി ചുമടുതാങ്ങികൾ. വാഹനഗതാഗതം നിലവിൽ വരുന്നതിന് മുമ്പ് ദീർഘദൂരം തലച്ചുമടായി ചരക്കുകൾ കൊണ്ടുപോകുന്നവർക്ക് ഇടയിൽ ചുമടിറക്കി വിശ്രമിക്കാനായി പാതയോരങ്ങളിൽ കരിങ്കല്ലിലും ചെങ്കല്ലിലും നിർമിച്ചവയാണ് ചുമടുതാങ്ങികൾ അഥവാ അത്താണികൾ. ഏകദേശം 5-6 അടി...
പാപ്പിനിശ്ശേരി : തീവണ്ടിയാത്രയ്ക്കിടയിൽ കളഞ്ഞുകിട്ടിയ സ്വർണ താലിമാല ഉടമസ്ഥയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് അധ്യാപകൻ മാതൃകയായി. പാപ്പിനിശ്ശേരി അരോളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ സജിമോനാണ് തീവണ്ടിയിൽനിന്ന് അഞ്ചുപവൻ മാല കിട്ടിയത്. സാമൂഹികമാധ്യമങ്ങൾ വഴി വിവരം...
ചിറക്കൽ : ചിറക്കൽ സർവീസ് സഹകരണ ബാങ്കും കൈരളി ചാരിറ്റി ആൻഡ് കൾച്ചറൽ സൊസൈറ്റിയും അധ്യാപകരും ചേർന്ന് രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ അഡ്മിഷൻ നേടിയ 72 വിദ്യാർഥികൾക്ക് സൈക്കിൾ നൽകി. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ...
പേരാവൂർ: ബ്ലോക്ക് മേഖലയിലെ പാൽച്ചുരം,ഏലപ്പീടിക,മയിലാടുംപാറ,പുരളിമല തുടങ്ങിയ ടൂറിസം മേഖലകളെ ഉൾപ്പെടുത്തി ടൂറിസം പദ്ധതി നടപ്പിലാക്കണമെന്ന് ഡി.വൈ.എഫ്.ഐ പേരാവൂർ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.ജെ.സജിത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം സരിൻ ശശി, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ...
പേരാവൂർ: വെള്ളൂന്നി തൊട്ടിക്കവലയിൽ ഗുർഖ വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ നാലു പേരെ കണ്ണൂർ മിംസ് ആസ്പത്രിയിലേക്ക് മാറ്റി.പട്ടാമ്പി തൃത്താല സ്വദേശി പണ്ടാരവളപ്പിൽ ഷാജി(42),ഭാര്യ നൗഫിയ(37),മക്കളായ ദാനിഷ്(11),ദിയ(3)എന്നിവർക്കാണ് പരിക്കേറ്റത്.ആരുടെയും പരിക്ക് ഗുരുതരമല്ല. ഗുർഖ വാഹനത്തിന്റെ പ്രമോഷന്റെ...
പേരാവൂർ: പേരാവൂർ പുസ്തകോത്സവം തുടങ്ങി.സുനിൽ.പി.ഇളയിടം ഉദ്ഘാടനം ചെയ്തു.പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി. പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മുൻ വൈസ്.പ്രസിഡന്റ് വി.ബാബു രചിച്ച ‘പെയ്തുതീരാതെ’ കഥാസമാഹാരം അശോകൻ ചരിവിലും വിനീത അനിൽ രചിച്ച ‘കഥപറയുന്ന കണ്ണുകൾ’...
കണ്ണാടിപ്പറമ്പ്: ചേലേരി വലിയ പുരയിൽ ദിനേശൻ പെരുന്തട്ടാൻ ( 50 ) നിര്യാതനായി. മലബാറിലെ നിരവധി ക്ഷേത്രങ്ങളിലും കാവുകളിലും തിരുവായുധങ്ങളും തിരുവാഭരണങ്ങളും ഇദ്ദേഹത്തിൻ്റെ കരവിരുതിൽ നിർമിക്കപെട്ടിട്ടുണ്ട്. ആകർഷണീയമാണ് ഇദ്ദേഹത്തിൻ്റെ ശില്പ ചാതുരി. പതിനേഴാം വയസ്സുമുതൽ ബാധിച്ച...
കണ്ണൂർ: അഞ്ച് സംസ്ഥാനങ്ങളിലെ കനത്ത പരാജയങ്ങളിൽ കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിനെതിരെ ഉയർന്ന പ്രതിഷേധം കേരളത്തിലേക്കും. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ കണ്ണൂരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. സേവ് ദ് കോൺഗ്രസിന്റെ പേരിലുള്ള പോസ്റ്ററുകൾ...
കണ്ണൂർ : തോട്ടട ഗവ. ഐ.ടി.ഐ.യിൽ ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റംസ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ 16-ന് രാവിലെ 10.30-ന് കൂടിക്കാഴ്ചയ്ക്കായി ഹാജരാകണം. ഫോൺ: 0497 2835183.
കണ്ണൂർ : ലോക ഉപഭോക്തൃ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ കോളേജ് വിദ്യാർഥികൾക്കായി ‘ഉപഭോക്തൃ സംരക്ഷണ നിയമം-2019 പ്രത്യാശകൾ’ എന്ന വിഷയത്തിൽ ലേഖന മത്സരം സംഘടിപ്പിക്കും. മാർച്ച് 15ന് രാവിലെ 10 മണിക്ക് കണ്ണൂർ സ്പോർട്സ് കൗൺസിൽ...