കണ്ണൂർ: യാത്രചെയ്യാൻ ആയിരങ്ങളും സർവിസിന് സന്നദ്ധമായി ഒട്ടേറെ വിമാനക്കമ്പനികളുണ്ടായിട്ടും കേന്ദ്ര സർക്കാറിന്റെ കനിവുകാത്ത് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം. ഗോ ഫസ്റ്റ് വിമാന സർവിസും നിലച്ചതോടെ എയർഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും മാത്രം സർവിസ് നടത്തുന്ന വിമാനത്താവളമായി കണ്ണൂർ...
പയ്യന്നൂർ: മലബാറിലെ 10 റെയിൽവേ സ്റ്റേഷനുകളിലെ പാർസൽ അയക്കുന്ന സംവിധാനത്തിന് റെയിൽവേയുടെ ചുവപ്പുസിഗ്നൽ. മംഗളൂരുവിനും പാലക്കാടിനുമിടയിലുള്ള സ്റ്റേഷനുകളിലെ പാർസൽ സംവിധാനം നിർത്തിയതു സംബന്ധിച്ച ദക്ഷിണ റെയിൽവേ കമേഴ്സ്യൽ മാനേജറുടെ സർക്കുലർ ചൊവ്വാഴ്ചയാണ് വിവിധ സ്റ്റേഷനുകളിൽ ലഭിച്ചത്....
തളിപ്പറമ്പ്: വർഷങ്ങായി ദുരിതമനുഭവിക്കുന്ന 250ഓളം കുടുംബങ്ങൾക്ക് കൈവശഭൂമിക്ക് പട്ടയം ലഭിക്കും. താലൂക്ക് ലാൻഡ് ബോർഡ് ചെയർപേഴ്സൺ ആർ.ഡി.ഒ ഇ.പി മേഴ്സിയുടെ നിരന്തരമായ ശ്രമഫലമായാണ് 250 ഓളം കുടുംബങ്ങൾക്ക് ആശ്വാസകരമായ തീരുമാനമുണ്ടായത്. പന്നിയൂർ വില്ലേജിലെ പൂമംഗലത്തുള്ള എൻ.പി....
കണ്ണൂർ: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കരൾ മാറ്റിവെച്ചവർക്കുള്ള സൗജന്യ മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ച 1.30ന് ജില്ലാ ആസ്പത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. പി. ദിവ്യ നിർവഹിക്കും.
കണ്ണൂർ: ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്, മലയാളം മീഡിയം, കാറ്റഗറി നമ്പർ 383/2020 തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2023 ഫെബ്രുവരി 20ന് പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത...
കണ്ണൂർ : അയ്യായിരം രൂപ വരെയുള്ള മദ്യം വിൽക്കുന്ന ബിവറേജസ് ഔട്ട്ലറ്റുകളിൽ 2000 രൂപയുടെ നോട്ട് എടുക്കുന്നില്ല. ഇവിടെ 2000 രൂപ സ്വീകരിക്കുന്നതല്ല എന്ന ബോർഡ് മദ്യവിൽപ്പന ശാലകൾക്ക് മുന്നിൽ തൂക്കി. ഇതിനെതിരെ മദ്യം വാങ്ങുന്നവർ...
ചെറുപുഴ (കണ്ണൂർ): ചെറുപുഴ പാടിയോട്ടുചാലിൽ മൂന്ന് പിഞ്ചുമക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത ദമ്പതികൾ വിവാഹിതരായത് ഒരാഴ്ച മുമ്പ്. പാടിയോട്ടുചാൽ വാച്ചാലില്‍ ബാലകൃഷ്ണന്റെ മകൾ ശ്രീജ, ഭർത്താവ് ഷാജി എന്നിവരാണ് ശ്രീജയുടെ മക്കളായ സൂരജ് (12), സുജിൻ...
കണ്ണൂർ : കാലവർഷ മുൻകരുതലിന്റെ ഭാഗമായി മുഴുവൻ സ്വകാര്യ/ട്രാൻസ്പോർട്ട് വാഹന ഉടമകളും റിഫ്ളക്റ്റർ, ടയർ, വൈപ്പർ, ഇൻഡിക്കേറ്റർ, ഹെഡ്ലൈറ്റ്, ബ്രേക്ക് ലൈറ്റ്, മഡ്ഫ്ളാപ്പ് എന്നിവ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് കണ്ണൂർ റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർ...
2023-24 അധ്യയന വർഷം ഐ.എച്ച്.ആർ. ഡി.യുടെ ടെക്നിക്കൽ ഹയർസെക്കണ്ടറി സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. https://ihrd.kerala.gov.in/ths/ എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 12. ഡൗൺലോഡ്...
കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വെച്ച് പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 26, 27 തീയതികളില്‍ രാവിലെ 10 മണി മുതല്‍ 1 മണി വരെ അഭിമുഖം നടത്തുന്നു. സ്കില്‍ ഡെവലപ്മെന്റ്...