കണ്ണൂർ : കണ്ണൂരിൽ കക്ക ശേഖരിക്കാൻ പുഴയിൽ ഇറങ്ങിയ ഗൃഹനാഥൻ മുങ്ങി മരിച്ചു.കണ്ണൂർ പാലയാട് പടിഞ്ഞാറെ പുഴയിലാണ് അപകടം.അണ്ടല്ലൂർ സ്വദേശി പി കെ രാജീവൻ ( 55 ) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ ഇറങ്ങിയ...
കണ്ണൂര് : കണ്ണൂര് ധര്മ്മടത്ത് ആര്.എസ്.എസ് പ്രവര്ത്തകന് നേരെ ആക്രമണം. ധര്മ്മടം സ്വദേശി ആദിത്യന് ആക്രമണത്തില് ഗുരുതരമായി പരുക്കേറ്റു. സംഭവത്തില് ആറ് സിപിഐഎം പ്രവര്ത്തകര്ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.ധര്മ്മടത്ത് ആര്.എസ്.എസ് നിയന്ത്രണത്തില് പുതുതായി നിര്മിക്കുന്ന സേവാ...
മലപ്പുറം: മലപ്പുറത്ത് കാട്ടാന ആക്രമണത്തില് ആദിവാസി യുവതി കൊല്ലപ്പെട്ടു. എടക്കരയിലാണ് വീട്ടമ്മ ആനയുടെ ആക്രമണത്തില് മരിച്ചത്.11മണിയോടെയാണ് സംഭവം. മുത്തേടത്ത് ഉച്ചക്കുളം നഗറിലെ നീലിയാണ് അക്രമത്തില് കൊല്ലപ്പെട്ടത്. പ്രദേശത്ത് തന്നെ ദിവസങ്ങള്ക്ക് മുമ്പ് ആനയുടെ ആക്രമണത്തില് ഒരാള്...
ഇടുക്കി: മൂലമറ്റത്ത് ശബരിമല തീർഥാടകരുടെ വാഹനം കൊക്കയിലേയ്ക്ക് മറിഞ്ഞു. ബംഗളൂരുവിൽ നിന്നെത്തിയ തീർഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലറാണ് നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞത്. 21 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. 17 പേർക്ക് പരിക്കേറ്റു, ഇതിൽ ഡ്രൈവറടക്കം...
കൊച്ചി: നടി ഹണി റോസ് നൽകിയ ലൈംഗികാതിക്രമ കേസിൽ ബോബി ചെമ്മണൂരിന് ജാമ്യം. ബോബി കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് പറയാനാകില്ലെന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നിലവിൽ വാക്കാലെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. വൈകിട്ട് 3.30ന് ഉത്തരവിറക്കും.ജാമ്യ ഹർജിയിൽ...
ഇരിട്ടി: മീത്തലെ പുന്നാട് വീടിൻ്റെ കോൺഗ്രീറ്റ് സ്ലാബ് അടർന്ന് വീണ് ഒരാൾ മരിച്ചു.നിർമ്മാണ തൊഴിലാളിയായ മാമ്പറം സ്വദേശി ഗണിപതിയാടൻ കരുണാകരൻ ആണ് മരിച്ചത്.സ്ലാബിനുള്ളിൽ കുടുങ്ങിയ കരുണാകരനെ ഫയർഫോഴ്സ് എത്തി നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ...
തിരുവനന്തപുരം: എംഎൽഎ സ്ഥാനം രാജി വെച്ച് പി വി അൻവർ. രാവിലെ 9 മണിയോടെ സ്പീക്കര് എ എൻ ഷംസീറിനെ കണ്ട് അൻവർ രാജി കത്ത് കൈമാറുകയായിരുന്നു. എംഎല്എ ബോര്ഡ് നീക്കം ചെയ്ത കാറിലാണ് അന്വര്...
കോഴിക്കോട്: സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോള് പമ്പ് ഉടമകളുടെ സമരം. രാവിലെ ആറുമുതല് ഉച്ചയ്ക്ക് 12 വരെ പമ്പുകള് അടച്ചിടും. ലോറി ഡ്രൈവര്മാര് കയ്യേറ്റം ചെയ്തെന്നാരോപിച്ചാണ് പ്രതിഷേധം. കോഴിക്കോട്ട് ഇന്ന് വൈകിട്ട് നാലുമുതല് ആറുവരെ പമ്പുകള് അടച്ചിടും.
കണ്ണൂർ: കണ്ണൂരിൽ വ്യത്യസ്ത ബൈക്ക് അപകടങ്ങളിലായി രണ്ട് യുവാക്കൾ മരിച്ചു. തലശേരി ചിറക്കരയിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പൊന്ന്യം സ്വദേശി താഹ മരിച്ചു. യുവാവ് സഞ്ചരിച്ച സ്കൂട്ടർ മറ്റൊരു സ്കൂട്ടറിൽ ഇടിച്ച് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ...
പഴയങ്ങാടി (കണ്ണൂർ): സ്കൂളിലേക്ക് ബസ് കയറാനായി വീട്ടിൽ നിന്നു നടന്നു പോകുന്നതിനിടയിൽ തോട്ടിൽ വീണു വിദ്യാർഥിനിക്ക് ദാരുണാന്ത്യം. മാടായി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി വെങ്ങരയിലെ എൻ.വി. ശ്രീനന്ദയാണ് (16) മരിച്ചത്. വെള്ളിയാഴ്ച...