കൊച്ചി: നെടുമ്പാശേരിയില്‍ 34 ലക്ഷം രൂപയുടെ സ്വര്‍ണം പൊടിച്ച് അടിവസ്ത്രത്തില്‍ തേച്ചുകടത്താന് ശ്രമിച്ചയാള്‍ പിടിയിലായി. ചങ്ങരംകുളം സ്വദേശി അക്ബറാണ് കസ്റ്റംസിന്റെ പിടിയിലായത്. 649 ഗ്രാം തങ്കമാണ് ഇയാള്‍ ഇത്തരത്തില്‍ ഒളിപ്പിച്ചത്. രാവിലെ ഗ്രീന്‍ചാനലില്‍ കൂടി നടന്നുപോയപ്പോള്‍...
തിരുവനന്തപുരം: നിയമസഭയില്‍ അസാധാരണ പ്രതിഷേധവുമായി പ്രതിപക്ഷം. സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിപക്ഷം കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനിടയിൽ പ്രതിപക്ഷ എം.എല്‍.എമാരും വാച്ച് ആന്‍ഡ് വാര്‍ഡും തമ്മില്‍ സംഘര്‍ഷമുണ്ടായി. വാച്ച് ആന്‍ഡ് വാര്‍ഡ് ബലം പ്രയോഗിച്ചതോടെ ചാലക്കുടി എം.എല്‍.എ...
കൊച്ചി: നഗരമധ്യത്തില്‍ യുവതിയുടെ ആത്മഹത്യാശ്രമം. ക്രൈംനന്ദകുമാറിന്റെ ഓഫീസിലെ മുന്‍ ജീവനക്കാരിയാണ് ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ നാട്ടുകാര്‍ തടയുകയും പിന്നീട് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ കലൂര്‍ ദേശാഭിമാനി ജങ്ഷന് സമീപമായിരുന്നു സംഭവം....
കണ്ണൂര്‍: അറുപതിന്റെയും എഴുപതിന്റെയും ചെറുപ്പം ചിലങ്കകെട്ടിയാടും. പ്രായം വെറും സംഖ്യമാത്രമാണെന്ന് തെളിയിച്ച് ഒപ്പനയും തിരുവാതിരയും വേദിയിലെത്തും. പതിറ്റാണ്ടുകളുടെ അനുഭവത്തിൽനിന്ന് കവിതയും കഥയും ഭാവന ചിറകുവിരിക്കും. പ്രായത്തിന്റെ അവശതകള്‍ മറന്ന് ആഘോഷിക്കാനും മുതിർന്നപൗരൻമാരുടെ മാനസിക ഉല്ലാസത്തിനുമായി ജില്ല...
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണം പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്ന വെളിപ്പെടുത്തലില്‍ സ്വപ്ന സുരേഷിന് വക്കീല്‍ നോട്ടീസ് അയച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീല്‍...
ആലപ്പുഴ: കൃഷിയോഫീസര്‍ ഉള്‍പ്പെട്ട കള്ളനോട്ടുകേസിന്റെ വ്യാപ്തിയേറുന്നു. ഏറെപ്പേര്‍ കണ്ണികളായ വന്‍സംഘം കേസിലുള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസിനു ബോധ്യമായി. കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. തൃക്കുന്നപ്പുഴ പഞ്ചായത്ത് പല്ലനമുറിയില്‍ മാവുന്നയില്‍ വീട്ടില്‍ അനില്‍കുമാറി (48)നെയാണ് ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റുചെയ്തത്. കള്ളനോട്ടു...
ബോളിവുഡ് നടന് സമീര്‍ ഖാഖർ അന്തരിച്ചു. 71 വയസായിരുന്നു. സഹോദരന് ഗണേഷ് ഖാഖറാണ് സമീറിന്റെ മരണം സ്ഥിരീകരിച്ചത്. ആന്തരാവയവങ്ങള്‍ തകരാറിലായതാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ശ്വസനസംബന്ധമായ പ്രശ്നങ്ങളും നടനുണ്ടായിരുന്നുവെന്ന് സഹോദരന് ഗണേഷ് അറിയിച്ചു. ഉറങ്ങാന്‍ കിടന്ന...
താമരശ്ശേരി ചുരത്തില്‍ ചരക്കു ലോറി ഓവുചാലിലേക്ക് മറിഞ്ഞ് അപകടം. ചുരം ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിലുള്ള സ്ഥലത്താണ് ലോറി ഓവുചാലിലേക്ക് ചരിഞ്ഞ് അപകടമുണ്ടായത്. കര്‍ണാടകയില്‍ നിന്ന് ചരക്കുമായി കോഴിക്കോട്ടേക്ക് പോകുന്ന ലോറിയാണ് നിയന്ത്രണം നഷ്ടമായതിനെ...
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരിയിൽ ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ബൈപ്പാസ് റോഡിന്റെ നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി പുഴയിലേക്ക് ചേരുന്ന തോട് അടച്ചു. ഇരുഭാഗത്തും കോൺക്രീറ്റ് ഭിത്തികളും ഉയർന്നു. തോടിന്റെ പുഴയിലേക്ക് ചേരുന്ന ഭാഗം കോൺക്രീറ്റും മണ്ണും നിറച്ച് അടച്ചതോടെയാണ്...
തലശ്ശേരി: സാഹിത്യവും പ്രണയവും കുടുംബബന്ധങ്ങളുമൊക്കെ പോഷിപ്പിച്ചതാണ് തലശ്ശേരിയുടെ രുചിപ്പെരുമ. ഏത് ബന്ധവും ദൃഢമാക്കിയെടുക്കാവുന്ന ചേരുവകളിലൊന്നായി മലയാളിയുടെ രസമുകുളങ്ങളെ ത്രസിപ്പിച്ച ആ രുചിക്കൂട്ട് ഒരുക്കാനുള്ള നിയോഗം ഏറെക്കുറെ അന്യസംസ്ഥാന തൊഴിലാളികൾക്കാണ്. ഇന്ത്യയുടെ ഏത് നഗരത്തിൽ ചെന്നാലും കിട്ടാവുന്ന...