ഇരിട്ടി : പടിയൂർ പൂവംകടവിൽ രണ്ട് വിദ്യാർത്ഥികൾ പുഴയിൽ ഒഴുക്കിൽപ്പെട്ടു.ബന്ധു വീട്ടിൽ എത്തിയ വിദ്യാർത്ഥികളെയാണ് പുഴയിൽ കാണാതായത്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു.
ചിറ്റാരിപ്പറമ്പ്: മാനന്തേരി സത്രത്തിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് സ്ത്രീ മരിച്ചു. ആറളം അയ്യപ്പൻകാവിലെ പുറക്കാനോട്ട് ജമീല (53) യാണ് മരിച്ചത്. ജമീലയുടെ മകൾ ജംഷീദ (36), ജംഷീറയുടെ ഭർത്താവ് പേരാവൂർ മുരിങ്ങോടിയിലെ പുതിയ...
കണ്ണൂർ : അധ്യാപകർക്ക് ക്ലസ്റ്റർ പരിശീലനം നടക്കുന്നതിനാൽ സ്കൂളുകൾക്ക് ജൂൺ 29ന് അവധി നൽകി. അക്കാദമി കലണ്ടർ അനുസരിച്ച് അടുത്ത ശനിയാഴ്ച( ജൂൺ 29) പ്രവർത്തി ദിനം ആണെങ്കിലും അധ്യാപകർക്ക് പരിശീലനം ഉള്ളതിനാൽ ഒന്ന് മുതൽ...
ഇടുക്കി: മൂന്നാര് എം.ജി കോളനിയില് വാട്ടര് ടാങ്കിന് സമീപമുണ്ടായ മണ്ണിടിച്ചിലില് സ്ത്രീ മരിച്ചു. ഇവരുടെ വീടിന് മുകളിലേക്ക് മണ്ണിടിയുകയായിരുന്നു.മൂന്നാര് എം.ജി കോളനി കുമാറിന്റെ ഭാര്യ മാല ആണ് മരിച്ചത്.വീട്ടില് ഇവര് ഒറ്റയ്ക്കായിരുന്നു.
കണ്ണൂരിൽ വയോധികൻ ബോംബ് പൊട്ടി മരിച്ചു. തേങ്ങ പെറുക്കാൻ പോയ വയോധികനാണ് ബോംബ് പൊട്ടി മരിച്ചത്. മരിച്ചത് കൂടത്തളം സ്വദേശി വേലായുധൻ. 75 വയസായിരുന്നു. സംഭവം ആളൊഴിഞ്ഞ പറമ്പിലാണ് നടന്നത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. തേങ്ങ...
ന്യൂഡല്ഹി: കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില് തുടരും. പകരം പ്രിയങ്കാ ഗാന്ധി വയനാട്ടില് മത്സരിക്കും. തിങ്കളാഴ്ച വൈകീട്ട് കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുര് ഖാര്ഗെയുടെ വസതിയില് ചേര്ന്ന പാര്ട്ടി നേതൃയോഗമാണ്...
മെഹബൂല: കേരളത്തെയാകെ കണ്ണീരിലാഴ്ത്തിയ തീപിടുത്തത്തിന്റെ ഞെട്ടല് വിടും മുന്പ് കുവൈത്തില് വീണ്ടും തീപിടുത്തം. മെഹബൂലയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില് ഒൻപത് പേര്ക്ക് പരുക്കേറ്റു. അവരെ അദാന് ആശുപത്രിയില് പ്രവേശിപ്പിച്ചു. പരുക്കേറ്റവരില് മൂന്നുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരില് എല്ലാവരും...
കണ്ണൂർ: കണ്ണൂരിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത ഓട്ടോ ഡ്രൈവർ കുഞ്ഞുവീണ് മരിച്ചു. ചിറക്കൽ സ്വദേശി സൂരജ് (47) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സൂരജിനെ കണ്ണൂർ ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ എത്തിച്ച ഉടൻ...
തൃശ്ശൂര്/പാലക്കാട്: തൃശൂരിലും പാലക്കാടും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 8.15ഓടെയാണ് തൃശൂരിലെയും പാലക്കാട്ടെയും വിവിധ പ്രദേശങ്ങളില് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. തൃശൂര് ചൊവ്വന്നൂരില് രാവിലെ 8.16നാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളത്തും ഗുരുവായൂരിലും എരുമപ്പെട്ടിയിലും...
കൊച്ചി: കേരളത്തിന് ഇന്ന് ദു:ഖവെള്ളി. കുവൈത്തില് തീയില്പൊലിഞ്ഞ 24 പേരുടെ മൃതദേഹങ്ങള് നിറകണ്ണുകളോടെ കേരളം ഏറ്റുവാങ്ങി. മികച്ചൊരു വരുമാനം, ഒരു വീട്, മക്കളുടെ പഠനം, സാമ്പത്തിക ബാധ്യതയിൽനിന്നുള്ള മോചനം… അങ്ങനെ പലവിധ സ്വപ്നങ്ങളുമായി പലകാലങ്ങളിലായി പല...