കണിച്ചാർ: കാർ നിയന്ത്രണം വിട്ട് വീട്ടുമതിലിൽ ഇടിച്ച് അപകടം. കണിച്ചാർ രണ്ടാം പാലത്തിന് സമീപം ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. ചുങ്കക്കുന്ന് സ്വദേശികൾ സഞ്ചരിച്ച കാറാണ് കളത്തിങ്കൽ മത്തായിയുടെ വീട്ടുമതിലിൽ ഇടിച്ചത്. ആർക്കും പരിക്കില്ല.
വൃഷ്ടിപ്രദേശങ്ങളില് മഴ കനത്തതിനാല് സംസ്ഥാനത്ത് വിവിധ അണക്കെട്ടുകള് തുറന്നു. പത്തനംതിട്ടയില് മണിയാര് ഡാം തുറന്ന സാഹചര്യത്തില് പമ്പ, കക്കാട്ടാര് തീരങ്ങളില് വസിക്കുന്നവര്ക്കായി ജാഗ്രതാ നിര്ദ്ദേശം പുറപ്പെടുവിച്ചു. ഇടുക്കിയിലെ കല്ലാര്കുട്ടി, പാംബ്ല ഡാമുകളും തുറന്നിട്ടുണ്ട്. പാംബ്ല ഡാമിന്റെ...
പേരാവൂർ: ഇതിഹാസ വോളീബോൾ താരമായിരുന്ന ജിമ്മിജോർജിന്റെ മാതാവ് കുടക്കച്ചിറ മേരി ജോർജിന്റെ സംസ്കാരം പേരാവൂർ സെയ്ന്റ് ജോസഫ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ നടന്നു. ബുധനാഴ്ച രാവിലെ കുടക്കച്ചിറ വീട്ടിൽ നടന്ന സംസ്കാര ശുശ്രൂഷകൾക്ക് ഫൊറോന വികാരി...
വയനാട്: പനവല്ലി സര്വാണി വളവില് നിയന്ത്രണംവിട്ട ട്രാവലര് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു യാത്രക്കാര്ക്ക് പരിക്കേറ്റു. ഒരു കുട്ടിയടക്കം 10 യാത്രക്കാരാണ് വാനിലുണ്ടായിരുന്നത്. പരിക്കേറ്റവരെ കാട്ടിക്കുളത്തെ സ്വകാര്യ ക്ലിനിക്കില് പ്രാഥമിക ചികിത്സ നല്കിയശേഷം മാനന്തവാടി മെഡിക്കല് കോളജിലേക്ക്...
വയനാട്: കുറുവ ദ്വീപിലേക്കുളള പ്രവേശനം നിരോധിച്ചു. കുറുവ ദ്വീപിലേക്ക് സഞ്ചാരികൾക്കുള്ള പ്രവേശനം കബനി നദിയിലെ ജലനിരപ്പ് ഉയർന്നതിനാൽ താല്കാലികമായി നിരോധിച്ചതായി സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഷജ്ന കരീം അറിയിച്ചു.
പേരാവൂർ: കനത്ത മഴയിൽ മരം പൊട്ടി വീണ് പേരാവൂർ പോലീസ് സ്റ്റേഷൻ ഭാഗികമായി തകർന്നു.ഡി.വൈ.എസ്.പി എ.വി.ജോൺ, സർക്കിൾ ഇൻസ്പെക്ടർ എം.എൻ.ബിജോയ് എന്നിവരുടെ നേതൃത്വത്തിൽ പോലീസും പേരാവൂർ അഗ്നിരക്ഷാസേനയും ചേർന്ന് മരം മുറിച്ചുമാറ്റി.സ്റ്റേഷന്റെ പിൻഭാഗത്തെ ആസ്ബറ്റോസ് ഷീറ്റുകൾ...
കണ്ണൂർ : കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ രാത്രി പത്തിന് ശേഷം അവശ്യ സർവ്വീസ് ഒഴികെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. വിനോദ സഞ്ചാരം, ക്വാറി – ക്രഷർ എന്നിവയുടെ പ്രവർത്തനവും ഏഴാം തിയതി വരെ നിരോധിച്ചു....
കണ്ണൂർ : കനത്ത മഴ നിലനിൽക്കുന്നതിനെ തുടർന്ന് കണ്ണൂർ സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. എന്നാൽ കണ്ണൂർ സർവകലാശാല ഐ.ടി സെന്ററിലെ സിസ്റ്റം മാനേജർ, സീനിയർ പ്രോഗ്രാമർ,...
കണ്ണൂർ : ജില്ലയിൽ കാലവർഷം ശക്തമായതിനാൽ അടിയന്തിര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് സഹായങ്ങൾക്കായി കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളിലേക്ക് വിളിക്കാവുന്നതാണ് ബന്ധപ്പെടേണ്ട കൺട്രോൾ റൂം നമ്പറുകൾ കണ്ണൂർ കലക്ടറേറ്റ്: 0497 2700645,...
പേരാവൂർ: ഇതിഹാസ വോളീബോൾ താരം ജിമ്മിജോർജിന്റെ മാതാവ് കുടക്കച്ചിറ മേരി ജോർജിന്റെ നിര്യാണത്തിൽ മുൻ മന്ത്രി കെ.പി.മോഹനൻ എം.എൽ.എ അനുശോചിച്ചു.കുടക്കച്ചിറ വീട്ടിലെത്തിയ അദ്ദേഹം മൃതദേഹത്തിൽ റീത്ത് സമർപ്പിച്ച് ആദരാഞ്ജലിയർപ്പിച്ചു.മുൻ വോളീബോൾ താരവും റിട്ട.ഡി.വൈ.എസ്.പിയുമായ അശോകൻ ചിറ്റാരിപ്പറമ്പും...