എടക്കാട്ടെ മൂന്ന് ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ ആരോഗ്യവിഭാഗം എടക്കാട് ടൗണിലെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടികൂടി.ഹോട്ടല്‍ രാരാവി, കൈരളി, സ്വാതി എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണംപിടികൂടിയത്.
സീനിയര്‍ പബ്‌ളിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.വേലായുധന്‍, പബ്‌ളിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ആര്‍ സ്മിത എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
പഴകിയ ചിക്കന്‍, ചോറ്,ചപ്പാത്തി തുടങ്ങിയവ പിടിച്ചെടുത്തു.പഴകിയഭക്ഷണംപിടികൂടിയ ഹോട്ടലുകള്‍ക്ക്പിഴ ഈടാക്കിയിട്ടുണ്ട്.വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന്ആരോഗ്യവിഭാഗം ഉദ്യോഗസ്ഥന്‍മാര്‍ അറിയിച്ചു.