Connect with us

IRITTY

മാലിന്യം കുമിഞ്ഞുകൂടി ഇരിട്ടി നഗരസഭാ മാലിന്യ സംസ്കരണ കേന്ദ്രം

Published

on

Share our post

ഇരിട്ടി: നാടെങ്ങും അധികൃതരും ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും ശുചീകരണ പ്രഖ്യാപനങ്ങൾ നടത്തി നാടും നഗരവും ശുചികരിക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കേ ഇവിടെ നിന്നെത്തുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കേണ്ട ഇരിട്ടി നഗരസഭയുടെ അത്തിത്തട്ടിലെ സംസ്കരണകേന്ദ്രത്തിൽ മാലിന്യങ്ങൾ കുമിഞ്ഞ് കൂടുകയാണ്.

നഗരസഭയുടെ വിവിധ മേഖലകളിൽ നിന്നും എത്തിച്ച ജൈവ – അജൈവ മാലിന്യങ്ങൾ വേർതിരിക്കാത്തതാണ് ഇവിടെ മാലിന്യങ്ങൾ കുമിഞ്ഞു കൂടാൻ ഇടയാക്കിയത്. ഇവിടെ തൊഴിലെടുക്കുന്ന ഏഴ് തൊഴിലാളികൾക്ക് മൂന്നു മാസമായി വേതനം ലഭിച്ചില്ലെന്ന പരാതിയും നിലനിൽക്കുന്നു.

വേതനം കിട്ടാതായതോടെ തൊഴിലാളികൾ കൃത്യമായി ജോലിക്ക് എത്താത്തതാണ് മാലിന്യ സംസ്കരണംനിലക്കാണ് ഇടയാക്കിയത്. മാലിന്യത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന അജൈവ മാലിന്യങ്ങൾ ഗ്രീൻ വേവ്സ് കമ്പനിക്ക് കൊടുത്ത വകയിൽ നിന്നും , നഗരത്തിൽ നിന്ന് യൂസർഫി ഇനത്തിൽ ലഭിക്കുന്ന തുകയും ചേർത്താണ് ഇവർക്ക് വേതനം നല്കിവന്നിരുന്നത്.

പ്രതിദിനം 350 രൂപയാണ് ഇവരുടെ വേതനം. ഇത് വർദ്ധിപ്പിക്കണമെന്ന് ആവശ്യം നിലനിൽക്കുന്നതിനിടെയാണ് മൂന്നുമാസമായി ഈ വേതനം പോലും ലഭിക്കാതെ നഗരം തള്ളുന്ന മാലിന്യങ്ങൾ ഇവർ വേർതിരിക്കുന്നത്. നഗരത്തിൽ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യം നഗരസഭയിൽ ഉള്ള ശുചീകരണ തൊഴിലാളികൾക്ക് നൽകുമ്പോൾ യൂസർ ഫീ യഥാസമയം നൽകാത്തതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം എന്നാണ് അധികൃതർ ഇവരുടെ വേതനം മുടങ്ങാൻ കാരണമായി പറയുന്നത്.

ഇത്തരം സാങ്കേതികത്വം ചൂണ്ടിക്കാട്ടി അധികൃതർ കൈകഴുകുമ്പോഴും ദയനീയ സാഹചര്യത്തിലാണ് ഇവിടുത്തെ ശുചീകരണ തൊഴിലാളികളുടെ സ്ഥിതി. മാലിന്യം കുമിഞ്ഞു കൂടുന്നത് സമീപവാസികൾക്കും ദുരിതം തീർക്കുന്നുണ്ട്.
കൂടുതൽ തൊഴിലാളികളെ നിയമിച്ച് ഒരാഴ്ചക്കുള്ളിൽ അത്തിത്തട്ടിലെ പ്രശ്നം പരിഹരിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത പറഞ്ഞു.

അടുത്ത ദിവസം മുതൽ നഗരത്തിലെ ശുചീകരണ തൊഴിലാളികളെ സംസ്കരണ കേന്ദ്രത്തിലേക്ക് മാറ്റി ജൈവ – അജൈവമാലിന്യങ്ങൾ വേർതിരിക്കുന്ന പ്രവർത്തി കൂടുതൽ വേഗത്തിലാക്കും. ശമ്പളം മുടങ്ങിയ പ്രശ്നം ഗൗരവത്തോടെയാണ് കാണുന്നത്. എന്നും ഇത് പരിഹരിക്കുവാൻ നടപടികൾ ആരംഭിച്ചതായും അവർ പറഞ്ഞു. നഗരസഭയുടെ അത്തിത്തട്ടിലെ മാലിന്യ സംസ്കരണം കൂടുതൽ ആധുനികവൽക്കരിക്കും.

നാല് പുരുഷന്മാരും രണ്ട് സ്ത്രീകളുമായി ആറുപേരെ കൂടി അടിയന്തരമായി നിയമിക്കും. നിലവിലുള്ള ജൈവവള നിർമ്മാണ യൂണിറ്റിന് ഡി വാട്ടേട് കമ്പോസ്റ്റിംഗ് സിസ്റ്റത്തിലേക്ക് മാറ്റുന്നതിനുള്ള പ്രവർത്തി രണ്ടും മാസത്തിനുള്ളിൽ പൂർത്തീകരിക്കും. ഇതോടെ മാലിന്യ സംസ്കരണ സമയത്തുള്ള ദുർഗന്ധം പൂർണമായും ഇല്ലാതാവുകയും മികച്ച ജൈവവളവും ലഭിക്കും. തുങ്കൂർ മൊഴി മോഡൽ സംസ്കരണ കേന്ദ്രവും ഒരാഴ്ചക്കുള്ളിൽ പ്രവർത്തന സജ്ജമാകുമെന്നും ചെയർപേഴ്‌സൺ പറഞ്ഞു.


Share our post

IRITTY

ആറളം ഫാമിൽ വാറ്റ് സുലഭം; വാഷിന്റെ മണം കാട്ടാനകളെ ആകർഷിക്കുന്നുവെന്ന് വനം വകുപ്പ്

Published

on

Share our post

ഇരിട്ടി(കണ്ണൂർ): ആറളം ഫാം ആദിവാസി പുനരധിവാസമേഖലയിൽ വാറ്റ് നിർമാണം കൂടിയിട്ടും പരിശോധന ശക്തമാക്കാതെ പോലീസും എക്സൈസും. ഫാമിലെ 13-ാം ബ്ലോക്കിലാണ് വാറ്റ് സംഘങ്ങൾ പിടിമുറുക്കിയിരിക്കുന്നത്. കാട്ടാനകൾ മറ്റിടങ്ങളിലേക്ക് പോകാതെ അവിടെ തുടരുന്നതിന്‌ പ്രധാന കാരണമായി വനം വകുപ്പ് പറയുന്നതുമിതാണ്.കശുവണ്ടി സീസൺ തുടങ്ങിയതോടെ കശുമാങ്ങയിൽനിന്ന്‌ മറ്റും ചാരായം വാറ്റുന്ന സംഘങ്ങൾ മേഖലയിൽ സജീവമാണ്. സ്ത്രീകളിലും കുട്ടികളിലും മദ്യത്തിന്റെ ഉപയോഗം വർധിക്കുന്നതായും പരാതിയുണ്ട്. ആദിവാസികൾക്ക് പതിച്ചുനല്കിയ ഭൂമിയിൽ പണിതീർത്ത പല വീടുകളിലും ആൾത്താമസമില്ല. ഇത്തരം വീടുകളും ജനവാസം കുറഞ്ഞ മേഖലകളും കേന്ദ്രീകരിച്ചാണ് വാറ്റ്. വാറ്റ് ഉത്പാദനം വർധിച്ചതോടെ ഫാമിനുള്ളിലേക്ക് പുറമേനിന്ന് എത്തുന്നവരുടെ എണ്ണവും കൂടി. ഇത് പല പ്രശ്‌നങ്ങൾക്കും കാരണമാകുന്നു. കൂടാതെ മോഷണവും മേഖലയിൽ കൂടിയിട്ടുണ്ട്. എക്‌സൈസിന്റെ പരിശോധന വഴിപാടായി മാറുന്നതായും പരാതിയുയരുകയാണ്. 13-ാം ബ്ലോക്കിലാണ് പണിയവിഭാഗങ്ങളിൽനിന്നുള്ള കുടുംബങ്ങൾക്ക് കൂടുതലായും ഭൂമി അനുവദിച്ചത്.

സ്ത്രീകളുടെ പ്രതിരോധവും ലക്ഷ്യം കണ്ടില്ല

വാറ്റും ചാരായവും വൻതോതിൽ വർധിച്ചതോടെ മൂന്നുവർഷം മുൻപ്‌ പ്രദേശത്തെ കുറച്ച് സ്ത്രീകൾ ചേർന്ന് പ്രതിരോധമതിൽ തീർത്തെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ഇവരുടെ ശ്രമഫലമായി നിരവധി വാറ്റ് കേന്ദ്രങ്ങൾ തകർക്കുകയും പോലീസിനും എക്‌സൈസിനും രഹസ്യവിവരങ്ങൾ നല്കുകയും ചെയ്തിരുന്നു. പ്രതിരോധിച്ചവർക്ക്‌ ഭീഷണിയും കുടുംബങ്ങളിൽനിന്നുള്ള എതിർപ്പും നേരിടേണ്ടിവന്നു.കോവിഡിന്റെ മറവിൽ തഴച്ചുവളർന്ന ചാരായ നിർമാണം പൂർണമായും ഇല്ലാതാക്കാനുള്ള പരിശോധനയൊന്നും തുടർന്ന്‌ ഉണ്ടായിട്ടില്ല. മേഖലയിൽ പതിച്ചുനൽകിയ ഭൂമി കാടുകയറി ആർക്കും എത്തിനോക്കാൻപോലും കഴിയാത്ത രീതിയിലായിരിക്കുകയാണ്. ഇവിടെയാണ് പുറത്തുനിന്ന്‌ എത്തുന്നവരുടെ സഹായത്താൽ വാറ്റ് നടക്കുന്നത്. കാടുകളിലും ഒഴിഞ്ഞ വീടുകളിലും ഇങ്ങനെ ഒളിപ്പിച്ചുവെക്കുന്ന വാഷാണ് കാട്ടാനകൾക്കും ലഭിക്കുന്നത്. വാഷിന്റെ രുചിയറിഞ്ഞ ആന പിന്നീട് ആ പ്രദേശം വിട്ടുപോകാൻ മടികാണിക്കും. ദിവസങ്ങൾക്ക്‌ മുൻപ്‌ വാഷ് കുടിച്ച ആന ബാരൽ ചവിട്ടിപ്പൊട്ടിച്ചിരുന്നു.


Share our post
Continue Reading

IRITTY

തകർന്ന മാക്കൂട്ടം ചുരം റോഡിന്റെ നവീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു

Published

on

Share our post

ഇരിട്ടി: പാടേ തകർന്ന് ഏറെ അപകടാവസ്ഥയിലായ ഇരിട്ടി – മൈസൂർ അന്തർസംസ്ഥാന പാതയിലെ മാക്കൂട്ടം ചുരം റോഡിന്റെ കൂട്ടുപുഴ പാലം മുതൽ ഒന്നരക്കിലോമീറ്റർ ദൂരത്തെ നവീകരണ പ്രവർത്തി ആരംഭിച്ചു. പ്രവർത്തിയുടെ ഉദ്ഘാടനം വിരാജ്പേട്ട എം.എൽ.എ എ.എസ്. പൊന്നണ്ണ നിർവഹിച്ചു.


Share our post
Continue Reading

IRITTY

ഇരിട്ടിയിൽ കയ്യിൽ നിന്നും പടക്കം പൊട്ടിത്തെറിച്ച് യുവാവിൻ്റെ കൈപ്പത്തി തകർന്നു

Published

on

Share our post

ഇരിട്ടി: പടക്കം പൊട്ടിക്കുന്നതിനിടെ കയ്യിൽ നിന്നും പടക്കം പൊട്ടിത്തെറിച്ച് യുവാവിൻ്റെ കൈപ്പത്തി തകർന്നു. എടക്കാനം ചേളത്തൂരിലെ മഞ്ഞക്കാഞ്ഞിരത്തെ മീത്തലെ പുരയിൽ പ്രണവ് (38) നാണ് പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റത്. ഇന്നലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. വിഷുവിന് പൊട്ടിക്കാനായി വാങ്ങിയ പടക്കങ്ങൾ പൊട്ടിക്കുന്നതിനിടെ കയ്യിൽ നിന്നും പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ ഇയാളുടെ വലതുകൈപ്പത്തി ചിതറി. സ്ഫോടന ശബ്ദവും നിലവിളിയും കേട്ട് ഓടിഎത്തിയ നാട്ടുകാർ ഇയാളെ ആദ്യം ഇരിട്ടിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഫോടന സമയത്ത് വീട്ടിൽ കുട്ടികളുണ്ടായിരുന്നെങ്കിലും വീട്ടിനുള്ളിലായതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ഇരിട്ടി എസ് ഐ കെ. ഷറഫുദ്ധീൻ്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.


Share our post
Continue Reading

Trending

error: Content is protected !!