Connect with us

Kerala

കേരളത്തിൽ ആത്മഹത്യ ചെയ്യുന്നവരിൽ യുവതികളെക്കാൾ കൂടുതൽ യുവാക്കൾ

Published

on

Share our post

കേരളത്തിൽ ആത്മഹത്യ ചെയ്യുന്ന യുവാക്കളുടെ എണ്ണം വർദ്ധിക്കുന്നതായി കണക്ക്. യുവതികളെക്കാൾ യുവാക്കൾ ആണ് കഴിഞ്ഞ വർഷങ്ങളിൽ കൂടുതൽ ആത്മഹത്യ ചെയ്തത് .2018- 2023 കാലത്ത് 6244 യുവാക്കൾ ആത്മഹത്യ ചെയ്തതായി സർവ്വേ പറയുന്നു. 18നും മുപ്പതിനും ഇടയിലുള്ളവരുടെ കണക്കാണിത്. ഇതേ കാലയളവിൽ 2471 യുവതികളാണ് ആത്മഹത്യ ചെയ്തത്.

ഓരോ വർഷവും ആത്മഹത്യ ചെയ്യുന്ന പുരുഷന്മാരുടെ എണ്ണം വർദ്ധിക്കുകയാണ്. അതേസമയം സ്ത്രീകളുടെ എണ്ണം കുറയുകയും ചെയ്യുന്നു .2018 ൽ 9 8 4 പുരുഷന്മാർ ആത്മഹത്യ ചെയ്തപ്പോൾ 2022 ൽഇവരുടെ എണ്ണം 1244 ആയി. 2018 ൽ 448 സ്ത്രീകളാണ് ആത്മഹത്യ ചെയ്തത് 2002 ഇത് 431 ആയി കുറഞ്ഞു .ദേശീയ ശരാശരി അനുസരിച്ച് കേരളം ആത്മഹത്യകളിൽ അഞ്ചാം സ്ഥാനത്താണ്. ദേശീയ ക്രൈം റിപ്പോർട്ട്സ് ബ്യൂറോയുടെ കണക്കാണിത് .

സ്ത്രീകൾ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നുണ്ടെങ്കിലും മരണത്തിന് ഇരയാവാത്തതാണ് എണ്ണം കുറയാൻ കാരണമെന്നാണ് വിവരം .ദാമ്പത്യ ബന്ധങ്ങളിലെ തകരാറാണ് മിക്ക ആത്മകളുടേയും കാരണം .സ്ത്രീകൾ ഇത്തരം പ്രശ്നങ്ങൾ ലളിതമായി കൈകാര്യം ചെയ്യുമ്പോൾ പുരുഷന്മാർ പെട്ടെന്ന് ആത്മഹത്യകളിൽ അഭയം തേടുന്നു. മയക്കുമരുന്ന്.

മദ്യം തുടങ്ങിയവയുടെ ഉപയോഗം പുരുഷന്മാരുടെ ആത്മഹത്യക്ക് കാരണങ്ങളാണ് .സമൂഹമാധ്യമങ്ങളിലെ കൂടുതൽ ഇടപെടലും ആളുകളുടെ നിരാശക്കും മരണത്തിനും കാരണമാണ്. ദിവസവും ഗവ. മെഡിക്കൽ കോളേജ് ഹോസ്പിറ്റലുകളിൽ 5 മുതൽ 10 വരെ ആത്മഹത്യാ ശ്രമങ്ങൾ ഉണ്ടാവുന്നുണ്ടെന്ന് ഇന്ത്യൻ സൊസൈറ്റി പ്രസിഡൻറ് പറയുന്നു


Share our post

Kerala

മൈസുരുവിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു

Published

on

Share our post

ബെംഗളുരു: മൈസുരുവിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. കോട്ടയം എരുമേലി എരുത്വാപ്പുഴ സ്വദേശിനി കാർത്തിക ബിജു (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹപ്രവർത്തകൻ ഗിരിശങ്കർ തരകനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് മൈസുരു നഞ്ചൻഗുഡിനടുത്തുള്ള കൊട്ഗൊള എന്ന സ്ഥലത്ത് വച്ച് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. റോഡ് പണി നടക്കുന്നതിനാൽ ബൈക്ക് തെന്നി മറിഞ്ഞാണ് ഡിവൈഡറിലിടിച്ചത്. യുവതി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. യുവാവിനെ മൈസുരു ജെഎസ്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹം തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. മൃതദേഹം നാളെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. നാട്ടിൽ നിന്ന് ബെംഗളുരുവിലേക്ക് തിരികെ വരികയായിരുന്നു ഇരുവരും. ബെംഗളുരുവിലെ ഒരു ഐടി സ്ഥാപനത്തിൽ സഹപ്രവർത്തകരാണ് രണ്ട് പേരും.


Share our post
Continue Reading

Kerala

കോഴിക്കോട് ഇനി അതിരൂപത; ഡോ.വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍ പ്രഥമ ആര്‍ച്ച് ബിഷപ്പ്

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയര്‍ത്തി. ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിനെ കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ്പായും പ്രഖ്യാപിച്ചു. ബിഷപ്പ് ഹൗസില്‍വെച്ച് തലശ്ശേരി ബിഷപ്പ്‌ ജോസഫ് പാംപ്ലാനി ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പ്രഖ്യാപനം വായിച്ചു. സ്ഥാപിച്ച് 102 വര്‍ഷമാവുമ്പോഴാണ് കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയര്‍ത്തുന്നത്. കേരള കത്തോലിക്കാ സഭയിലെ മൂന്നാമത്തെ അതിരൂപതയാണ് കോഴിക്കോട് അതിരൂപത. കോഴിക്കോട് അതിരൂപതയ്ക്ക് കീഴില്‍ ഇനി മുതല്‍ കണ്ണൂര്‍, സുല്‍ത്താന്‍പേട്ട് രൂപതകള്‍ ഉള്‍പ്പെടും.


Share our post
Continue Reading

Kerala

പണിമുടക്കി വാട്‌സ്ആപ്പ്; മെസേജുകള്‍ അയക്കാനാവുന്നില്ല, സ്റ്റാറ്റസ് അപ്‌ഡേഷനും പ്രശ്നം, വ്യാപക പരാതി

Published

on

Share our post

തിരുവനന്തപുരം: മെറ്റയുടെ പ്രധാന മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പില്‍ പ്രശ്നം. വാട്‌സ്ആപ്പില്‍ പലര്‍ക്കും സ്റ്റാറ്റസുകള്‍ ഇടാനോ, ഗ്രൂപ്പുകളില്‍ മെസേജുകള്‍ അയക്കാനോ കഴിയുന്നില്ല. ഡൗണ്‍ഡിറ്റക്റ്ററില്‍ അനേകം പരാതികള്‍ ഇത് സംബന്ധിച്ച് വാട്‌സ്ആപ്പ് ഉപയോക്താക്കളില്‍ നിന്ന് ഇതിനകം വന്നിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!