വോയ്‌സ് ഓഫ് കുനിത്തല അംഗത്വ വിതരണോദ്ഘാടനം

പേരാവൂർ: വോയ്‌സ് ഓഫ് കുനിത്തല ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്റെ അംഗത്വ വിതരണം കുനിത്തല ശ്രീനാരായണ ഗുരുമഠത്തിൽ നടന്നു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി .വേണുഗോപാലൻ വിതരണോദ്ഘാടനം നടത്തി.
ക്ലബ് പ്രസിഡന്റ് പ്രജീഷ് മമ്പള്ളി അധ്യക്ഷത വഹിച്ചു. വാർഡ്‌മെമ്പർ സി. യമുന, ക്ലബ് സെക്രട്ടറി മധു നന്ത്യത്ത്, വി. ബാബു, മേക്കിലേരി ചന്ദ്രമതി, ചമ്പളോൻ രാജൻ, അനിൽ രാമൻ, കോട്ടായി സുധൻ, വി.പി. രാഘവൻ, ജീവ കല്യാൺ എന്നിവർ സംസാരിച്ചു.