തൊണ്ടിയിൽ സെയ്ൻറ് ജോൺസ് സ്കൂൾ കലോത്സവം
പേരാവൂർ: തൊണ്ടിയിൽ സെയ്ൻറ് ജോൺസ് യു.പി. സ്കൂളിൽ ‘ഇലത്താളം’ എന്ന പേരിൽ സ്കൂൾ കലോത്സവം നടന്നു. സീരിയൽ, സിനിമാതാരം ശ്രീവേഷ്കർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രഥമാധ്യാപകൻ സോജൻ വർഗീസ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് വിനോദ് നടുവത്താനിയിൽ, മദർ പി.ടി.എ പ്രസിഡന്റ് ഗ്ലോറി റോബിൻ, ഷൈൻ.എം.ജോസഫ്, അമല പോൾ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ആറ് വേദികളിലായി വിവിധ കലാ മത്സരങ്ങൾ നടന്നു.
