വായന്നൂർ ഗവ: എൽ.പി.സ്കൂളിൽ “ബലൂൺസ് ” ഇംഗ്ലീഷ് പഠന ശില്പശാല നടന്നു
പേരാവൂർ: ഇംഗ്ലിഷിനോട് കൂട്ടുകൂടാൻ വായന്നൂർ ഗവ: എൽ.പി സ്കൂളിൽ “ബലൂൺസ്” ഏകദിന ശില്പശാല നടത്തി. ലളിതമായ കളികളിലൂടെ വിവിധ ഭാഷാശേഷികൾ നേടിയെടുക്കുകയാണ് ശില്പശാലയുടെ ലക്ഷ്യം.
സ്കൂളിൽ നടത്തിവരുന്ന ആൽഫബെറ്റ് എന്ന പ്രത്യേക ഇംഗീഷ് പഠന പരിപാടിയുടെ ഭാഗമായാണ് ശില്പശാല നടത്തിയത് .
മുഴുവൻ കുട്ടികളും ശില്പശാലയിൽ പങ്കെടുത്തു. പ്രധാനാധ്യാപകൻ ടി.എം. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.രാജൻ, എം.ലജിന എന്നിവർ ക്ലാസെടുത്തു.
മിനി എം, ശ്രുതി പി.എസ്, ഷിനി ടി.കെ. എന്നിവർ സംസാരിച്ചു. കെ.പി.ശ്രീലേഖ സ്വാഗതവും പി.കെ. ഷീബ നന്ദിയും പറഞ്ഞു.
