യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് ഓണോത്സവം
പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് ഓണോത്സവവും ആദരവും നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എം.ബഷീർ അധ്യക്ഷത വഹിച്ചു. കവി ശരത് ബാബു പേരാവൂർ ഓണസന്ദേശം നല്കി.
ലോകവോളീബോൾ ചാമ്പ്യൻഷിപ്പ് ഇന്ത്യൻ ടീമംഗം നിക്കോളാസ് ചാക്കോ തോമസ്, ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ ടെക്‌നിക്കൽ കമ്മിറ്റിയംഗം പി.ഇ. ശ്രീജയൻ ഗുരുക്കൾ, ബഷീർ സ്മാരക പുരസ്‌കാര ജേതാവ് ശരത് ബാബു പേരാവൂർ, വിദ്യാർഥി കർഷക അവാർഡ് ജേതാവ് സോന സുരേഷ്, ഹെല്ത്ത് ഇൻസ്‌പെക്ടർ കെ. മോഹനൻ, ഉന്നതവിജയം നേടിയ ഫാത്തിമ സന, അവന്തിക സനിൽ എന്നിവരെ ആദരിച്ചു.

ബേബി പാറക്കൽ, വി.കെ. വിനേശൻ, സൈമൺ മേച്ചേരി, ദിവ്യ സ്വരൂപ്, വി.കെ. രാധാകൃഷ്ണൻ, യു.എം.സി കേളകം യൂണിറ്റ് വൈസ്.പ്രസിഡന്റ് ജേക്കബ് ചോലമറ്റം എന്നിവർ സംസാരിച്ചു. വിവിധ കലാ-കായിക മത്സരങ്ങൾ, ഓണസദ്യ, പൂക്കള മത്സരം, ഗാനമേള എന്നിവയുമുണ്ടായിരുന്നു.
