PERAVOOR
കാഞ്ഞിരപ്പുഴയിൽ മരിയ പവർ ടൂൾസ് പ്രവർത്തനം തുടങ്ങി

പേരാവൂർ: മരിയ പവർ ടൂൾസ് കാഞ്ഞിരപ്പുഴയിൽ പ്രവർത്തനം തുടങ്ങി.പേരാവൂർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർഥാടന പള്ളി ആർച്ച് പ്രീസ്റ്റ് ഫാദർ ഡോ.തോമസ് കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്തു.
യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ,പേരാവൂർ യൂണിറ്റ് ഭാരവാഹികളായ കെ.എം.ബഷീർ,വി.കെ.രാധാകൃഷ്ണൻ,നാസർ ബറാക്ക,രാജേഷ് പനയട,മരിയ പവർ ടൂൾസ് ഉടമ ബിനോ ജോസഫ്,പ്രദീഷ് മണ്ണാങ്കുഴി,എൻ.കെ.ഷിജു തുടങ്ങിയവർ സംബന്ധിച്ചു.
എല്ലാ കാർഷികോപരണങ്ങളുടെയും സർവീസ്, പ്രമുഖ കമ്പനികളുടെ ബ്രഷ് കട്ടർ,ചെയിൻ സോ തുടങ്ങിയവയും സ്ഥാപനത്തിൽ ലഭ്യമാണ്.
PERAVOOR
കണ്ണൂർ ജില്ലാ ശ്രീ നാരായണ ധർമ മീമാംസാ പരിഷത്ത് പേരാവൂരിൽ

പേരാവൂർ: ശിവഗിരി മഠം ഗുരുധർമ പ്രചരണ സഭ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ തല ശ്രീ നാരായണ ധർമ മീമാംസാ പരിഷത്ത് ഞായറാഴ്ച പേരാവൂരിൽ നടക്കും. കുനിത്തല ശ്രീ നാരായണ മഠത്തിൽ രാവിലെ 10ന് സണ്ണി ജോസഫ് എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്യും. ധർമ വ്രത സ്വാമികൾ അനുഗ്രഹഭാഷണം നടത്തും. ആചാര പരിഷ്കരണം എന്ന വിഷയത്തിൽ സത്യൻ പന്തത്തല ക്ലാസെടുക്കും. ഗുരുദേവ-ഗാന്ധിജി സമാഗമത്തെക്കുറിച്ച് പേമാനന്ദ സ്വാമികൾ പ്രഭാഷണം നടത്തും. ഉച്ചക്ക് 2.15 ന് ലഹരി വിരുദ്ധ സമ്പർക്ക യഞ്ജ ചടങ്ങ് എസ്എച്ച്ഒ പി.ബി.സജീവ് ഉദ്ഘാടനം ചെയ്യും. മുതിർന്ന പ്രവർത്തകരെയും ജില്ലയിലെ മികച്ച യൂണിറ്റുകളെയും അനുമോദിക്കും.ഗുരുദേവ കൃതികളെക്കുറിച്ച് ക്ലാസുകളുണ്ടാവും. പത്രസമ്മേളനത്തിൽ ഗുരുധർമ പ്രചരണ സഭ ജില്ലാ പ്രസിഡൻ്റ് സി.കെ.സുനിൽകുമാർ, സെക്രട്ടറി പി.ജെ.ബിജു, പേരാവൂർ മണ്ഡലം പ്രസിഡൻറ് സി.ജെ.ചന്ദ്രബോസ്, പെരുമ്പുന്ന യൂണിറ്റ് പ്രസിഡൻറ് മന്മഥൻ മുണ്ടപ്ലാക്കൽ എന്നിവർ സംബന്ധിച്ചു.
PERAVOOR
പേരാവൂരിലെ ഹരിതകർമ സേനക്ക് പാഴ് വസ്തു ശേഖരണത്തിനിടെ ലഭിച്ച പണം ഉടമസ്ഥർക്ക് കൈമാറി

പേരാവൂർ: വീടുകളിൽ നിന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെ ലഭിച്ച പണവും ഐഡി കാർഡും ഹരിത കർമ സേനാംഗങ്ങൾ ഉടമസ്ഥർക്ക് കൈമാറി. പേരാവൂർ പഞ്ചായത്ത് ഏഴാം വാർഡ് കല്ലടിയിലെ ഹരിത കർമ്മ സേനാംഗങ്ങളായ സുജാത, രമ ബാബു എന്നിവർക്ക് സുരേഷ് മടത്തുങ്കരയുടെ വീട്ടിൽ നിന്ന് പാഴ് വസ്തുക്കൾക്കൊപ്പം ലഭിച്ച 1500 രൂപയും വർക്ക് ഷോപ്പ് അസോസിയേഷന്റെ തിരിച്ചറിയൽ കാർഡുമാണ് വീട്ടുകാർക്ക് തിരിച്ചേൽപ്പിച്ചത്.
PERAVOOR
നിടുംപൊയിൽ വനത്തിലും തോടിലും മാലിന്യം തള്ളിയവർക്കെതിരെ വനപാലകർ കേസെടുത്തു; പഞ്ചായത്ത് രണ്ട് ലക്ഷം രൂപ പിഴ ചുമത്തി

നിടുംപൊയിൽ: മാനന്തവാടി ചുരം റോഡിൽ 29-ാം മൈൽരണ്ടാം ഹെയർപിൻ വളവിന് സമീപം വനത്തിലും തോടിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളി.ഒൻപത് ചാക്കുകളിലായാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ രണ്ടിടങ്ങളിലായി നിക്ഷേപിച്ചത്. മാലിന്യം നിക്ഷേപിച്ച നാല് സ്ഥാപനങ്ങളുടെ വിവരം കണിച്ചാർ പഞ്ചായത്തിന് തെളിവുകൾ സഹിതം ലഭിച്ചു. പഴശ്ശി ജലസംഭരണിയിലേക്കുള്ള ജലസ്രോതസ്സിലും കണ്ണവം വനത്തിലും മാലിന്യം നിക്ഷേപിച്ചതിന് എട്ടു കേസുകളിലായി 25000 രൂപ വീതം (ആകെ രണ്ട് ലക്ഷം) കണിച്ചാർ പഞ്ചായത്ത് പിഴ ചുമത്തി. മാലിന്യം നിക്ഷേപിച്ചത് കണ്ടെത്തുകയും തെളിവുകൾ സഹിതം പഞ്ചായത്തിന് വിവരം കൈമാറുകയും ചെയ്ത നിഷാദ് മണത്തണക്ക് ഇരുപതിനായിരം രൂപ പഞ്ചായത്തിന്റെ പാരിതോഷികം ലഭിക്കും. കണിച്ചാർ പഞ്ചായത്ത് ശുചിത്വ വിജിലൻസ് സ്‌ക്വാഡാണ് അന്വേഷണം നടത്തിയത്.
വനത്തിൽ മാലിന്യം തള്ളിയ സംഭവത്തിൽ കൊട്ടിയൂർ റേഞ്ച് വനപാലകർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. വനത്തിൽ അതിക്രമിച്ചു കയറിയതിനും മാലിന്യം തള്ളിയതിനുമാണ് കേസ്. കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി. പ്രസാദിന്റെ നേതൃത്വത്തിൽ കൊട്ടിയൂർ വെസ്റ്റ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സജീവ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ. വി.ഷിജിൻ, അഖിലേഷ് എന്നിവരാണ് പരിശോധന നടത്തിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്