ഗ്രോട്ടോ തകർത്ത സംഭവം; കല്ലുമുതിരക്കുന്നിൽ വിശ്വാസികൾ നിശബ്ദ പ്രതിഷേധം നടത്തി

പേരാവൂർ : ഉളീപ്പടി സെയ്ന്റ് ജൂഡ് പള്ളിയിലെ ഗ്രോട്ടോ കത്തിയ സംഭവത്തിൽ കല്ലുമുതിരക്കുന്ന് സെയ്ൻറ് ജൂഡ് പള്ളിയിൽ വിശ്വാസികൾ നിശബ്ദ പ്രതിഷേധം നടത്തി. പള്ളി വികാരി ജോസ് കക്കട്ടിൽ, ട്രസ്റ്റിമാരായ സണ്ണി കോക്കാട്ട്, ബാബു പുതുപ്പറമ്പിൽ, കോർഡിനേറ്റർ ജോസ് കളപറമ്പത്ത് എന്നിവർ നേതൃത്വം നൽകി.