Connect with us

Kerala

വൈക്കത്ത് ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ

Published

on

Share our post

കോട്ടയം: വൈക്കത്ത് ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വൈക്കം മറവൻന്തുരുത്ത് പഞ്ചായത്ത് തറവട്ടത്ത് വൃന്ദാവനിൽ നടേശൻ (48), ഭാര്യ സിനിമോൾ (43) എന്നിവരെയാണ് വീടിനുള്ളിൽ വൈകിട്ട് ആറുമണിയോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്നടക്കമുള്ള സാമ്പത്തിക ബാധ്യതമൂലമാണ് ഇവർ ജീവനൊടുക്കിയതെന്ന് പറയപ്പെടുന്നു. മൂന്ന് വർഷം മുമ്പ് കെ.എസ്.ആർ.ടി.സിയിൽ എം പാനൽ ജീവനക്കാരനായിരുന്ന നടേശൻ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിനു ശേഷം കക്ക വാരൽ തൊഴിലാളിയായി ഉപജീവനം നടത്തിവരികയായിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Share our post

Kerala

രാത്രി ഒന്‍പതുമണി കഴിഞ്ഞാലും ആളെത്തിയാല്‍ മദ്യം നല്‍കണം; നിര്‍ദേശവുമായി ബെവ്‌കോ

Published

on

Share our post

രാത്രി ഒന്‍പതുമണി കഴിഞ്ഞ് മദ്യം വാങ്ങാന്‍ ആളെത്തിയാലും മദ്യം നല്‍കണമെന്ന് ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് ബെവ്‌കോയുടെ നിര്‍ദേശം.നിലവില്‍ രാവിലെ പത്തുമണി മുതല്‍ രാത്രി ഒന്‍പതുമണിവരെയാണ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തനസമയം. എന്നാല്‍ വരിയില്‍ അവസാനം നില്‍ക്കുന്നയാളുകള്‍ക്ക് വരെ മദ്യം നല്‍കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്.ഇത് സംബന്ധിച്ച നിര്‍ദേശം ഇന്നലെയാണ് ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് ലഭിച്ചത്. ഇതോടെ ബെവ്‌കോ ഔട്ട് ലെറ്റുകളില്‍ ഒന്‍പതുമണിക്ക് ശേഷവും മദ്യം വില്‍ക്കുന്ന സാഹചര്യം ഉണ്ടാകും. ഒന്‍പത് മണിക്കുള്ളില്‍ എത്തിയവര്‍ക്കാണോ, അതോ മയം കഴിഞ്ഞ് എത്തുന്നവര്‍ക്കും മദ്യം നല്‍കണമെന്നാണോയെന്നുള്ള കാര്യത്തില്‍ നിര്‍ദേശത്തില്‍ അവ്യക്തതയുണ്ട്.


Share our post
Continue Reading

Breaking News

പോലീസിനെ കണ്ട് എം.ഡി.എം.എ പൊതി വിഴുങ്ങിയ യുവാവ് മരിച്ചു

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് എം.ഡി.എം.എ പൊതി വിഴുങ്ങിയയാള്‍ മരിച്ചു. മൈക്കാവ് കരിമ്പാലക്കുന്ന് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. പൊലീസിനെ കണ്ട് യുവാവ് കയ്യിലുണ്ടായിരുന്ന രണ്ട് എം.ഡി.എം.എ പാക്കറ്റുകള്‍ വിഴുങ്ങുകയായിരുന്നു. ഉടൻ താമരശ്ശേരി പൊലീസ് യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. 130 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നുവെന്നാണ് വിവരം.പൊലീസിനെ കണ്ട യുവാവ് ഓടുന്നതിനിടയില്‍ഒരു പാക്കറ്റ് വിഴുങ്ങുന്നത് പൊലീസ് കണ്ടിരുന്നു. ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ വയറില്‍ ചെറിയ വെള്ളത്തരികള്‍ കാണുകയായിരുന്നു. അപ്പോഴാണ് വിഴുങ്ങിയത് എംഡിഎംഎ പാക്കറ്റാണെന്ന് വ്യക്തമായത്. ശസ്ത്രക്രിയയിലൂടെ പാക്കറ്റ് പുറത്തെടുക്കാനായിരുന്നു തീരുമാനം.


Share our post
Continue Reading

Kerala

സര്‍ക്കാര്‍ വണ്ടിക്ക് മാത്രം ബോര്‍ഡ് മതി; സഹകരണസ്ഥാപനങ്ങളുടെ വാഹനങ്ങളിലെ ബോര്‍ഡ് നീക്കാന്‍ ഉത്തരവ്

Published

on

Share our post

വടക്കാഞ്ചേരി: സഹകരണസ്ഥാപനങ്ങളുടെ വാഹനങ്ങളിലെ ചുവപ്പും നീലയും ബോര്‍ഡുകള്‍ നീക്കണമെന്ന് ഉത്തരവ്. സഹകരണസംഘം രജിസ്ട്രാറാണ് ഉത്തരവ് അയച്ചിട്ടുള്ളത്. നേരത്തെ ഇളംനീല പ്രതലത്തില്‍, വെളുത്ത അക്ഷരത്തില്‍ സ്ഥാപനത്തിന്റെ പേരെഴുതിയ ബോര്‍ഡ് സ്ഥാപിക്കാവുന്നതാണെന്ന് പറഞ്ഞിരുന്നു.സര്‍ക്കാര്‍ ഉടമസ്ഥതയിലല്ലാത്ത ഒരു വാഹനവും സ്ഥാപനത്തിന്റെ പേരോ ഉദ്യോഗസ്ഥന്റെ സ്ഥാനപ്പേരോ രേഖപ്പെടുത്തി ബോര്‍ഡ് സ്ഥാപിക്കരുതെന്ന് ഹൈക്കോടതിയുടെ കര്‍ശനനിര്‍ദേശമനുസരിച്ച് നിഷ്‌കര്‍ഷിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സഹകരണ രജിസ്ട്രാറുടെ ഉത്തരവ്.ഏതെങ്കിലും സഹകരണസ്ഥാപനം ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ അവ നീക്കിയെന്ന് ഉറപ്പുവരുത്തണമെന്ന് വകുപ്പുദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുമുണ്ട്. മോട്ടോര്‍ വാഹനചട്ടത്തിനു വിരുദ്ധമായി ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ള സ്ഥാപനങ്ങളിലെ വാഹനങ്ങളില്‍ നിന്ന് നീക്കിയതായി സാക്ഷ്യപത്രവും നല്‍കണം.


Share our post
Continue Reading

Trending

error: Content is protected !!