മലയോരത്ത് കോൺഗ്രസ് ആഹ്ലാദ പ്രകടനം

പേരാവൂർ : രാഹുൽഗാന്ധിയുടെ അയോഗ്യത സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പേരാവൂരിൽ ആഹ്ലാദ പ്രകടനം നടത്തി. ഷഫീർ ചെക്യാട്ട്, ജൂബിലി ചാക്കോ, പൂക്കോത്ത് അബൂബക്കർ, ബൈജു വർഗീസ്, അരിപ്പയിൽ മജീദ്, സി. ഹരിദാസൻ, വി.എം. രഞ്ജുഷ, കെ. സുഭാഷ്, കെ. രാജീവൻ എന്നിവർ സംസാരിച്ചു.
കോളയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോളയാട് ടൗണിൽ പ്രകടനം നടത്തി. സാജൻ ചെറിയാൻ, എം.ജി. പാപ്പച്ചൻ, രൂപ വിശ്വനാഥൻ, കെ.എം. രാജൻ, റോയ് പൗലോസ്, സുനീഷ് ആര്യപ്പള്ളി എന്നിവർ സംസാരിച്ചു.
കണിച്ചാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കണിച്ചാർ ടൗണിൽ ആഹ്ലാദപ്രകടനവും പൊതുയോഗവും നടത്തി. മണ്ഡലം പ്രസിഡണ്ട് ചാക്കോ തൈക്കുന്നേൽ, ലിസമ്മ ജോസഫ്, ജോജൻ എടത്താഴെ, സി.ജെ. മാത്യു, ലാലി ജോസ്, പാൽ ഗോപാലൻ, സുനി ജസ്റ്റിൻ, പ്രമോദ് കുമാർ, ഷാജി കുന്നുംപുറത്ത് തുടങ്ങിയവർ പ്രസംഗിച്ചു.