ഉരുൾപൊട്ടൽ ദുരന്തം; ചേക്കേരിയിൽ രക്തസാക്ഷി ദിനമാചരിച്ചു

പേരാവൂർ : കോളയാട്, കണിച്ചാർ പഞ്ചായത്തുകളിലുണ്ടായ ഉരുൾപൊട്ടലിൽ രക്തസാക്ഷികളായവരുടെ ദിനാചരണവും അനുസ്മരണയോഗവും ചേക്കേരിയിൽ നടന്നു. ക്വാറി സമര സമതി ചെയർമാൻ എം. ബിജേഷ് ഉദ്ഘാടനം ചെയ്തു. കുറിച്ച്യ മുന്നേറ്റ സമിതി ജില്ലാ പ്രസിഡന്റ് സി. സതീശൻ അധ്യക്ഷത വഹിച്ചു. കെ.എം. അജേഷ്, പി. പവിത്രൻ, ടി. ജിതിൻ, ടി. ബാബു, വി. ജിജീഷ് എന്നിവർ സംസാരിച്ചു.