Connect with us

Kerala

ക്യാമറയെ പറ്റിക്കുന്ന വാഹനങ്ങളെ കുടുക്കാന്‍ ഇന്റര്‍സെപ്റ്റര്‍; പിഴ എ.ഐ. ക്യാമറ മാതൃകയില്‍

Published

on

Share our post

നിരീക്ഷണ ക്യാമറകളെ കബളിപ്പിച്ച് അമിതവേഗത്തില്‍ ഓടുന്ന വാഹനങ്ങളെ കണ്ടെത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങള്‍ തയ്യാറായി. ‘സേഫ് കേരള’ പദ്ധതിയിലുള്‍പ്പെടുത്തി ക്യാമറ ഘടിപ്പിച്ച നാലു വാഹനങ്ങളാണ് സംസ്ഥാനത്ത് ഓടിത്തുടങ്ങിയത്.

അമിതവേഗം പതിവാകുന്ന റോഡുകളിലാണ് ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളുണ്ടാവുക. നിര്‍മിതബുദ്ധിയുള്ള ക്യാമറകള്‍ എങ്ങനെ നിയമലംഘനം കണ്ടെത്തി പിഴയീടാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നുവോ അതേ മാതൃകയിലാണ് ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളുടെയും പ്രവര്‍ത്തനം.

റോഡുകളുടെ വിഭാഗങ്ങള്‍ക്കനുസരിച്ച് വാഹനങ്ങള്‍ക്ക് ഓടാവുന്ന വേഗം പുതുക്കി നിര്‍ണയിച്ചിട്ടുണ്ട്. ഇത് മാനദണ്ഡമാക്കിയാകും പിഴയീടാക്കുക. റോഡില്‍ ഇന്റര്‍സെപ്റ്റര്‍ വാഹനം നിര്‍ത്തിയിട്ടശേഷം മറ്റു വാഹനങ്ങളെ നിരീക്ഷിക്കും. വേഗപരിധി കടന്ന വാഹനങ്ങള്‍ തടഞ്ഞ് നേരിട്ട് പിഴയീടാക്കില്ല.

ക്യാമറ ദൃശ്യങ്ങള്‍ പകര്‍ത്തി തിരുവനന്തപുരത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേക്ക് അയക്കും. ഇവിടെനിന്ന് അതത് ജില്ലാ കണ്‍ട്രോള്‍ റൂമിലേക്ക് നിയമലംഘനദൃശ്യങ്ങള്‍ കൈമാറും. ശേഷം അതത് ജില്ലയിലെ എന്‍ഫോഴ്സ്മെന്റ് വിഭാഗമാണ് പിഴയടയ്ക്കാന്‍ വാഹനമുടമയ്ക്ക് ഇ-ചലാനും നോട്ടീസും അയക്കുക.

നിരത്തില്‍ ക്യാമറകള്‍ സ്ഥാപിച്ച സ്ഥലമെത്തുമ്പോള്‍ വേഗം കുറച്ചും പിന്നീട് അമിതവേഗത്തിലും പോകുന്നവരുണ്ട്. ഇത്തരക്കാരെക്കൂടി കണ്ടെത്തുകയാണ് ലക്ഷ്യം. ക്യാമറകളില്ലാത്ത സ്ഥലങ്ങള്‍ നോക്കിയാണ് ഇന്റര്‍സെപ്റ്റര്‍ വാഹനം നിര്‍ത്തി പരിശോധന നടത്തുക.


Share our post

Kerala

യു.പി.ഐ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത

Published

on

Share our post

ഗൂഗിൾ പേ, ഫോൺ പേ ഉപഭോക്താക്കൾക്കൊരു സന്തോഷ വാർത്ത. ജൂൺ 16 മുതൽ യു.പി.ഐ സേവനം വേഗത്തിലും മികച്ചതുമാക്കുന്നതിനായി പുതിയ മാറ്റങ്ങൾ വരികയാണ്. മുൻപ് UPI സേവനങ്ങൾക്കായി 30 സെക്കൻഡ് സമയമാണ് എടുത്തിരുന്നതെങ്കിൽ ഇപ്പോഴത് 15 സെക്കൻഡായി കുറയും. ഇടപാട് പരിശോധിക്കുന്നതിനും പേയ്മെന്റുകൾ സ്ഥിരീകരിക്കുന്നതിനുമുള്ള സമയമാണിത്. എല്ലാ പേയ്മെന്റ് ആപ്പുകളും പുതിയ പ്രോസസ്സിംഗ് നിയമങ്ങൾ ഉടൻ നടപ്പിലാക്കും.


Share our post
Continue Reading

Kerala

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് പുതിയ പദ്ധതി പ്രഖ്യാപിച്ച്‌ കെ. ബി ഗണേഷ് കുമാര്‍

Published

on

Share our post

കെ.എസ്‌.ആർ.ടി.സി ജീവനക്കാർക്ക് ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച്‌ മന്ത്രി കെ ബി ഗണേഷ് കുമാർ. കെഎസ്‌ആർടിസിയിലെ 22,095 സ്ഥിരം ജീവനക്കാരും പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആകും. എസ്ബിഐയും കെഎസ്‌ആർടിസിയും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. അപകടത്തില്‍ മരിച്ചാല്‍ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരമായി ലഭിക്കും. അപകടത്തില്‍ പൂർണ വൈകല്യം സംഭവിച്ചാല്‍ ഒരു കോടി രൂപയുംയും ഭാഗീക വൈകല്യം സംഭവിച്ചാല്‍ 80 ലക്ഷം രൂപയും ലഭിക്കും. കെഎസ്‌ആർടിസിയും എസ്ബിഐയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഇൻഷുറൻസ് പദ്ധതി. ജൂണ്‍ നാലു മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും. 1995 രൂപ വാർഷിക പ്രീമിയം അടച്ചാല്‍ രണ്ടു വർഷം 15 ലക്ഷം രൂപ വരെ ഇൻഷുറൻസ് ലഭിക്കും. ജീവനക്കാരുടെ പങ്കാളിയ്ക്കും രണ്ടു മക്കള്‍ക്കും കവറേജ് ലഭിക്കും. ഈ പോളിസിയുടെ ഭാഗമാകണോ എന്നത് ജീവനക്കാർക്ക് തീരുമാനിക്കാവുന്നതാണെന്നും മന്ത്രി വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.


Share our post
Continue Reading

Kerala

മേയ് മാസത്തെ റേഷൻ വിതരണം ഇന്ന് മുതൽ

Published

on

Share our post

2025 മേയ് മാസത്തെ റേഷൻ വിതരണം ഇന്ന് (ചൊവ്വാഴ്ച) മുതൽ ആരംഭിക്കുന്നതാണെന്ന് സിവിൽ സപ്ലൈസ് വിഭാഗം അറിയിച്ചു. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2025 മേയ് മാസത്തെ റേഷൻ വിഹിതം ആണ് മുകളിലുള്ള ചിത്രത്തിലുള്ളത്. ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos .kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.


Share our post
Continue Reading

Trending

error: Content is protected !!