Connect with us

Kannur

കൈനിറയെ അവാർഡ് വാരിക്കൂട്ടി കണ്ണൂരിന്റെ ഫിലിം മേക്കർ

Published

on

Share our post

കണ്ണൂർ: സംസ്ഥാന ചലച്ചിത്ര അവാർഡിൽ പുരസ്കാരങ്ങൾ വാരി കൂട്ടിയത് കണ്ണുരുകാരന്റെ സിനിമ . മലയാള സിനിമയെ യാഥാർത്ഥ്യ ജീവിതവുമായി സമരസപ്പെടുത്തുന്ന ആഖ്യാന ശൈലി പിൻതുടരുന്ന രതീഷ് പൊതുവാൾ ന്യൂ വേവ് സിനിമയുടെ പിൻമുറക്കാരൻ കൂടിയാണ്.

കഥയിലും ആഖ്യാനത്തിലും പച്ചയായ ജീവിതം തുറന്നുകാട്ടുകയും അതിൽ നർമ്മ ഭാവനയുടെ മേമ്പൊടി വിതറുകയും ചെയ്ത രതീഷിന്റെ സിനിമകൾക്ക് സാധാരണക്കാരനെ തീയേറ്ററിലേക്ക് വലിച്ചടുപ്പിക്കാനുള്ള ജീവിത സത്യങ്ങളുടെ മാന്ത്രികതയുണ്ട്.

ഇക്കുറി സംസ്ഥാന ചലച്ചിത പുരസ്കാരങ്ങൾഏറ്റവും കൂടുതല്‍ കരസ്ഥമാക്കിയത് രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രമാണ്.

ശബ്ദമിശ്രണം, കലാസംവിധാനം, പശ്ചാത്തല സംഗീതം, സ്വഭാവ നടന്‍, മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്‌കാരം അടക്കമാണ് ‘ന്നാ താന്‍ കേസ് കൊട്’ ഏഴ് അവാര്‍ഡുകള്‍ സ്വന്തമാക്കിയത്. മലയാള സിനിമാ രംഗത്തെത്തി ചുരുങ്ങിയ കാലത്തിനുളളില്‍ കഴിവുളള ശ്രദ്ധേയനായ യുവ സംവിധായകന്മാരില്‍ ഒരാളായി മാറിയ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ പയ്യന്നൂര്‍ സ്വദേശിയാണ്.

ആരുടേയും സംവിധാന സഹായി ആകാതെ സ്വയം ആര്‍ജ്ജിച്ചെടുത്ത കഴിവു കൊï് മികച്ച സംവിധായകനും തിരക്കഥാകൃത്തുമായ വ്യക്തിത്വമാണ് അദ്ദേഹം. വിത്യസ്തമായ പ്രമേയത്തിലൂടെ സിനിമാ ആസ്വാദകരെ അദ്ദേഹം തന്റെ നാമമാത്രമായ സിനിമകളിലൂടെ ഇതിനകം കൈയിലെടുത്തു കഴിഞ്ഞു. സാമൂഹ്യ പ്രശ്‌നങ്ങള്‍ സിനിമയ്ക്ക് വിഷയമാക്കി.

2019 നവംബര്‍ 8-ന് പുറത്തിറങ്ങിയ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എó സിനിമയിലൂടെയാണ് 2019ð സംവിധായകനും എഴുത്തുകാരനുമായ അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ നിരൂപക പ്രശംസ പിടിച്ചു പറ്റുകയുïായി. 2019-ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാളം സിനിമകളില്‍ ഒന്നായിരുóു സിനിമ. കൂടാതെ മികച്ച നവാഗത സംവിധായകന്‍ ഉള്‍പ്പെടെ 2019-ലെ മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ സിനിമ നേടി.

ആന്റ റോയ്ഡ് കുഞ്ഞപ്പന്‍ എó സിനിമയിലൂടെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ നേടുകയുïായി.നിവിന്‍ പോളിയെ നായകനാക്കി അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം കനകം കാമിനി കലഹം 2021 നവംബര്‍ 12 ന് ഡിസ്‌നി പ്‌ളസ് ഹോട്ട്സ്റ്റാറിലേക്ക് നേരിട്ട് റിലീസ് ചെയ്തു.

കുഞ്ചാക്കോ ബോബന്‍ അഭിനയിച്ച ‘ന്നാ താന്‍ കേസ് കോട്’ 2022 ഓഗസ്റ്റ് 11നാണ് പുറത്തിറങ്ങിയത്. നര്‍മ്മത്തിലൂടെ സമൂഹത്തിന് വലിയ സന്ദേശം നðകിയ സിനിമ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയും വാണിജ്യ വിജയം നേടുകയും ചെയ്യുകയുമുണ്ടായി.രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ തിരക്കഥയില്‍ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത് സുരാജ് വെഞ്ഞാറമൂട് നായകനായ മദനോല്‍സവം പുറത്തിറങ്ങുകയണ്ടായി.

ഇരുപത് വര്‍ഷത്തോളമായ സിനിമാരംഗത്തെ സജീവ സാനിദ്ധ്യമായ രതീഷ് ബാലകൃഷണന്‍ പയ്യന്നൂര്‍ സുബ്രമണ്യസ്വാമി ക്ഷേത്രത്തിന് സമീപത്തുള്ള മഹാദേവ ഗ്രാമം സ്വദേശിയാണ്. ബോളിവുഡില്‍ കെ.യു. മോഹനന്റെ കൂടെ നിരവധി വര്‍ഷം പ്രവര്‍ത്തിച്ച ശേഷമാണ് മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്ന് വന്നത്.

ന്നാ താന്‍ കേസ് കൊട് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയ കഥ എന്ന സിനിമ സ്വന്തം ഗ്രാമത്തില്‍ വെച്ച് തന്നെ ഷൂട്ട് ചെയ്യുകയാണ് 43 കാരനായ രതീഷ് ബാലകൃഷ്ണന്‍. സിനിമാ കലാസംവിധാന രംഗത്ത് പ്രവര്‍ത്തിക്കുന്ന ധനേഷ് ബാലകൃഷ്ണന്‍ ഏക സഹോദരനാണ്.

ഭാര്യ: ദിവ്യ. ഏകമകള്‍ വരദക്ഷിണ. പയ്യന്നുർ മഹാദേവഗ്രാമത്തിലെ പരേതരായ വി.കെ. ബാലകൃഷ്ണ പൊതുവാളുടെയും യു കെ നാരായണി അമ്മയുടെയും മകനാണ്.


Share our post

Kannur

പന്ത്രണ്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കണ്ണൂരിൽ 23-കാരിയായ യുവതി അറസ്റ്റില്‍

Published

on

Share our post

തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പില്‍ 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 23-കാരിയായ യുവതി അറസ്റ്റില്‍. പുളിമ്പറമ്പ് സ്വദേശി സ്‌നേഹ മെര്‍ളിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡനവിവരം പുറത്തറിയുന്നത്. നിരവധി തവണ സ്‌നേഹ 12-കാരിയെ പീഡിപ്പിച്ചതായാണ് വെളിപ്പെടുത്തല്‍.സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 12-കാരിയുടെ ബാഗില്‍ നിന്ന് അധ്യാപിക മൊബൈല്‍ ഫോണ്‍ പിടിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ സംശയം തോന്നിയ അധ്യാപിക ഈ വിവരം കുട്ടിയുടെ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അധ്യാപകരുടെ നിര്‍ദേശം അനുസരിച്ച് രക്ഷിതാക്കള്‍ കുട്ടിയെ ചൈല്‍ഡ് ലൈനിന്റെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയത്.

യുവതി പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് 12-കാരി കൗണ്‍സിലിങ്ങില്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഈ വിവരം പോലീസില്‍ അറിയിക്കുകയും യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയായ സ്‌നേഹ മെര്‍ലിന്‍ പെണ്‍കുട്ടിക്ക് സ്വര്‍ണ ബ്രെയ്‌സ്‌ലെറ്റ് ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ നല്‍കിയിരുന്നതായും വെളിപ്പെടുത്തലുകളുണ്ട്. ഫെബ്രുവരി മാസം നടത്തിയ പീഡനത്തിന്റെ അടിസ്ഥാനത്തിലാണ് യുവതി അറസ്റ്റിലായിരിക്കുന്നത്.12-കാരിയായ കുട്ടിക്ക് പുറമെ, 14 വസയുള്ള ആണ്‍കുട്ടിയേയും സ്‌നേഹ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പീഡിപ്പിച്ചതിന്റെ വീഡിയോ ചിത്രീകരിക്കുകയും പീഡന വിവരം പുറത്തുപറയാതിരിക്കാന്‍ ഈ ദൃശ്യങ്ങള്‍ കാട്ടി ആണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നുമാണ് വിവരം. സി.പി.ഐ. നേതാവായിരുന്ന കോമത്ത് മുരളിയെ ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ചതിന് സ്‌നേഹ മെര്‍ളിനെതിരേ പോലീസ് കേസ് നിലവിലുണ്ട്.


Share our post
Continue Reading

Kannur

കണ്ണൂർ സബ് രജിസ്ട്രാർ അദാലത്ത് 20-ന്

Published

on

Share our post

കണ്ണൂർ: കണ്ണൂർ സബ് രജിസ്ട്രാർ ഓഫീസിൽ 20-ന് അദാലത്ത് നടത്തും. 1986 ജനുവരി ഒന്ന് മുതൽ 2017 മാർച്ച് 31 വരെ വില കുറച്ച്‌ കാണിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ള ആധാരങ്ങളിലെ അണ്ടർ വാല്വേഷൻ നടപടി നേരിടുന്ന കേസുകൾ നാമമാത്ര തുക അടച്ച് തീർപ്പാക്കാം.


Share our post
Continue Reading

Kannur

കണ്ണൂർ സർവകലാശലാ വാർത്തകൾ

Published

on

Share our post

ഹാൾ ടിക്കറ്റ്

17/03/2025 നു ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിരുദ മേഴ്‌സി ചാൻസ്, നവംബർ, 2024 (സി.സി.എസ്.എസ്- 2009 മുതൽ 2013 വരെ പ്രവേശനം) പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.  പരീക്ഷാർത്ഥികൾ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് കണ്ണൂർ, താവക്കര ക്യാമ്പസ്സിൽ മാത്രമുള്ള പരീക്ഷാ സെന്ററിൽ ഹാജരാകണം.

17.03.2025 ന് ആരംഭിക്കുന്ന  അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ബിരുദ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2025 പരീക്ഷകളുടെ ഹാൾ ടിക്കറ്റും നോമിനൽ റോളുകളും സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.                                             

തീയതി നീട്ടി

രണ്ടാം സെമസ്റ്റർ എഫ് വൈ യു ജി പി / എഫ് വൈ ഐ എം പി, ഏപ്രിൽ 2025 പരീക്ഷകളുടെ ഓൺലൈൻ രെജിസ്ട്രേഷൻ 15.03.2025 വരെ നീട്ടി

ഫീ സ്റ്റേറ്റ്മെൻറ് / അഫിഡവിറ്റ്,  സർവകലാശാലയിൽ  സമർപ്പിക്കേണ്ടുന്ന അവസാന തീയതി  18.03.2025.

പരീക്ഷാഫലം

ഒന്നാം  സെമസ്റ്റർ എം.എസ്.സി ഫിസിക്സ്/ കെമിസ്ട്രി (നാനോസയൻസ് & നാനോടെക്നോളജി) (ജോയിൻറ്  സി എസ് എസ് – റെഗുലർ), നവംബർ  2024 പരീക്ഷകളുടെ ഫലംപ്രസിദ്ധികരിച്ചു. പരീക്ഷാഫലം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/ സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക്  25.03.2025  വൈകുന്നേരം  5  മണിവരെ അപേക്ഷിക്കാം.


Share our post
Continue Reading

Trending

error: Content is protected !!