മഴ കനത്തു; കോൺക്രീറ്റ് തടയണയിൽ മരങ്ങൾ തങ്ങിനിന്ന് പേരാവൂരിൽ വീടുകൾക്ക് ഭീഷണി

Share our post

പേരാവൂർ: കനത്ത മഴയിൽ ഒഴുകിയെത്തിയ മരത്തടികൾ കോൺക്രീറ്റ് തടയണയിൽ തങ്ങി നിന്ന് വീടുകൾക്ക് ഭീഷണി. പേരാവൂർ ചെവിടിക്കുന്ന് കാഞ്ഞിരപ്പുഴ ജലസംഭരണിക്ക് സമീപത്തെ തടയണയാണ് അപകടമൊരുക്കുന്നത്. കഴിഞ്ഞ വർഷത്തെ ഉരുൾപൊട്ടലിൽ ഒഴുകിയെത്തി തടയണയിൽ കുരുങ്ങിയ മരക്കൊമ്പുകൾ ഇതുവരെയും മാറ്റിയിരുന്നില്ല. ഇതിനു മുകളിലാണ് ഇത്തവണത്തെ മഴയിൽ ഒഴുകിയെത്തിയ മരത്തടികളും തടയണയിൽ തങ്ങി നിൽക്കുന്നത്.

ഒഴുക്ക് തടസ്സപ്പെട്ടതോടെ തൊട്ടടുത്ത വീട്ടുപറമ്പിലേക്കാണ് വെള്ളം കയറുന്നത്. വ്യക്തികളുടെ വീട്ടുമതിലും വീടും അപകടഭീഷണിയിലാണ്. തടയണയിലെ മരത്തടികളും മരക്കൊമ്പുകളും ഉടൻ നീക്കിയില്ലെങ്കിൽ സമീപത്തെ വീട് തകരാൻ സാധ്യതയുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!