തൊഴിലുറപ്പിൽ മികച്ച പ്രവർത്തനം; പേരാവൂർ പഞ്ചായത്ത് ജില്ലയിൽ ഒന്നാമത്

പേരാവൂർ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2022-23 സാമ്പത്തിക വർഷം വിവിധ പ്രവർത്തനങ്ങൾക്ക് ഏറ്റവും മുന്നിലെത്തിയ ഗ്രാമ പഞ്ചായത്തുകളിൽ ഒന്നാം സ്ഥാനം പേരാവൂർ ഗ്രാമ പഞ്ചായത്തിന് ലഭിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്‌സൺ റീന മനോഹരൻ, അക്കൗണ്ടന്റ് സന്തോഷ്, ഓവർസിയർ ജിഷ എന്നിവർ ചേർന്ന് ജില്ലാ കളക്ടർ ചന്ദ്രശേഖറിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങി.
ജോ.ഡയറക്ടർ അരുൺ, ജെ.പി.സി സുരേന്ദ്രൻ, പേരാവൂർ ബ്ലോക്ക് പ്രസിഡന്റ് കെ. സുധാകരൻ, ജില്ലയിലെ തൊഴിലുറപ്പ് പദ്ധതി ജീവനക്കാർ, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.