പേരാവൂർ റീജിയണൽ കോ-ഓപ്പറേറ്റീവ് ബാങ്ക്; വി.ജി. പദ്മനാഭൻ പ്രസിഡന്റ്

പേരാവൂർ: പേരാവൂർ റീജിയണൽ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റായി സി.പി.എം ജില്ലാ കമ്മറ്റിയംഗം വി.ജി. പദ്മനാഭനെ തിരഞ്ഞെടുത്തു. ഏരിയ കമ്മറ്റിയംഗം ജിജി ജോയിയാണ് വൈസ് പ്രസിഡന്റ്. അമീർ ഫൈസൽ, കെ. ഉണ്ണികൃഷ്ണൻ, പി.കെ. മണി, പ്രദീപൻ കൂവയിൽ, പി.ജി. സന്തോഷ്, റീന ജോസഫ്, പി.കെ. ഷൈല, എ.കെ. ഇബ്രാഹിം, വി. പത്മനാഭൻ എന്നിവരാണ് ഭരണസമിതി അംഗങ്ങൾ.
മികച്ച സഹകാരിയായ വി.ജി. പദ്മനാഭൻ തലശ്ശേരി-ഇരിട്ടി കാർഷിക വികസന ബാങ്ക് പ്രസിഡന്റ്, പരിയാരം സഹകരണ ആശുപത്രി ഡയറക്റ്റർ, പേരാവൂർ സഹകരണ ആശുപത്രി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.