ഉന്നത വിജയികളെ പൂർവ വിദ്യാർഥി കൂട്ടായ്മ അനുമോദിച്ചു

പേരാവൂർ : സെയ്ൻറ് ജോസഫ്സ് ഹൈസ്കൂൾ 95 ബാച്ച് എസ്.എസ്.എൽ.സി കൂട്ടായ്മ (ചങ്ങാതിക്കൂട്ടം ’95) ഉന്നത വിജയികളെ അനുമോദിച്ചു. ബാച്ചിലെ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ച ചടങ്ങ് ബാച്ചംഗവും ജില്ലാ പഞ്ചായത്തംഗവുമായ ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു. പ്രശാന്ത് കുമാർ അധ്യക്ഷത വഹിച്ചു. ഉന്നത വിജയികൾക്ക് മുൻ അധ്യാപകനായിരുന്ന പി.ജെ. തോമസ് ഉപഹാര സമർപ്പണം നടത്തി. പി.കെ. ശ്രീജേഷ്, ജിഷ സുകുമാരൻ , വി.പി. ഷാജി, പ്രജിത്ത് പൊനോൻ , ജിജി പ്രകാശൻ, വി.വി. സുധീഷ് , കെ.ജിതേഷ്, വി.കെ. റഫീക്ക് എന്നിവർ സംസാരിച്ചു.