ബലാത്സംഗ ശ്രമത്തിനിടെ വയോധിക മരിച്ചു; 65 വയസ്സുകാരൻ അറസ്റ്റിൽ

Share our post

കോഴിക്കോട് : വെസ്റ്റ്ഹിൽ ശാന്തിനഗർ കോളനിയിൽ ഒറ്റയ്‌ക്ക്‌ താമസിക്കുന്ന വയോധിക ബലാത്സംഗ ശ്രമത്തിനിടെ മരിച്ചു. കല്യാണി നിവാസിൽ കല്യാണി(74)ആണ് മരിച്ചത്. അതേ കോളനിയിൽ താമസിക്കുന്ന അയൽവാസിയായ രാജനെ(65)വെള്ളയിൽ പൊലീസ് അറസ്റ്റ്‌ ചെയ്തു.

തിങ്കളാഴ്ച പകൽ രണ്ടിനാണ്‌ സംഭവം. അസുഖബാധിതയായി കിടക്കുന്ന കല്യാണിയെ, വീട്ടിലെത്തി രാജൻ കടന്നുപിടിക്കുകയായിരുന്നു. പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ തലയിണ മുഖത്ത്‌ അമർത്തിപ്പിടിച്ചതാണ്‌ മരണകാരണമെന്നാണ്‌ പൊലീസ്‌ നിഗമനം. ബഹളം കേട്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന്‌ വെള്ളയിൽ പൊലീസ്‌ എത്തിയാണ്‌ കല്യാണിയെ ആശുപത്രിയിലെത്തിച്ചത്. ബ്ലേഡ് രാജൻ എന്നറിയപ്പെടുന്ന പ്രതി നിരവധി കേസുകളിൽ പ്രതിയാണ്.

ശ്വാസതടസ്സമുണ്ടായിരുന്ന കല്യാണിയെ ഞായറാഴ്ച രാജനും ഭാര്യയും ആശുപത്രിയിൽ കൊണ്ടുപോയി കാണിച്ചിരുന്നു. അസുഖബാധിതയായി കിടന്ന കല്യാണിയോട്‌ മദ്യത്തിനടിമയായ രാജൻ ഉച്ചക്ക്‌ വീട്ടിലെത്തി അതിക്രമം കാട്ടുകയായിരുന്നു. പരേതനായ ദാസനാണ് കല്യാണിയുടെ ഭർത്താവ്. മക്കൾ: ബാബു, ബിന്ദു. മരുമക്കൾ: ബിന്ദു, സലീം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!