പേരാവൂർ ടൗൺ മഹല്ലിലെ ഉന്നത വിജയികൾക്കുള്ള അനുമോദനവും ഹജ്ജ് യാത്രയയപ്പും ഇന്ന്

പേരാവൂർ: മുനീറുൽ ഇസ്ലാം മദ്രസയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിക്കലും ഹജ്ജ് തീർത്ഥാടകർക്കുള്ള യാത്രയയപ്പും മഗ് രിബ് നിസ്കാരാനന്തരം നടക്കും. പൂക്കോത്ത് അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്യും. ദുആ മജ്ലിസിന് മൂസ മൗലവി നേതൃത്വം നല്കും.