മുഖം മാറാൻ കണ്ണൂർ ജില്ലയിലെ സർക്കാർ ആയുഷ് സ്ഥാപനങ്ങൾ

Share our post

കണ്ണൂർ: ജില്ലയിലെ തെരഞ്ഞെടുത്ത 44 ആയുഷ് സ്ഥാപനങ്ങൾ സേവന ഭൗതിക ഗുണനിലവാരം മെച്ചപ്പെടുത്തി NABH അക്രഡിറ്റേഷൻ നേടാനായി തയ്യാറെടുക്കുന്നു. സാധാരണയായി സ്വകാര്യ ആസ്പത്രികളാണ് സേവന ഗുണനിലവാരത്തിനായുള്ള ക്വാളിറ്റി കൗൺസിലിൻ്റെ NABH സർട്ടിഫിക്കറ്റ് നേടാറ്.

എന്നാൽ കേരള സർക്കാർ തെരഞ്ഞെടുത്ത 540 സർക്കാർ ആയുഷ് സ്ഥാപനങ്ങൾ ഗുണനിലവാരത്തിൻ്റെ ഈ സർട്ടിഫിക്കറ്റിങ്ങിനായി കൗൺസിലിനെ സമീപിക്കാൻ പോകുകയാണ്. ഇതിൻ്റെ ഭാഗമായി ജില്ലയിലെ 44 സ്ഥാപനങ്ങൾക്ക് മാറ്റം വരുത്തും .

ഇതിൻ്റെ മുന്നൊരുക്കത്തിനായി ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു. ഈ സ്ഥാപനങ്ങൾക്കാവശ്യമായ ലാപ് ടോപ്പിൻ്റെ വിതരണോൽഘാടനവും നടന്നു.

ഇതോടൊപ്പം തന്നെ ജില്ലയിലെ 104 ആയുർവേദ ആസ്പത്രികളിലും സ്ത്രീകളിലെയും കുട്ടികളിലെയും വിളർച്ച കണ്ടെത്തി ചികിത്സിക്കുന്നതിനുള്ള അരുണിമ പദ്ധതിയുടെ ഹീമോ ഗ്ലോബിനോ മീറ്ററിൻ്റെ വിതരണവും പരിശീലനവും നടന്നു.

ജില്ലാ മെഡിക്കൽ ഓഫീസർ ഐ. എസ് എം. ഡോ. ജോമി ജോസഫ് , ജില്ലാ മെഡിക്കൽ ഓഫീസർ ഹോമിയോ ഡോ. അബ്ദുൾ സലാം , നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജിത് കുമാർ കെ.സി എന്നിവർ പങ്കെടുത്തു .


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!